മൃതിമണം മുറ്റിയ മൗണ്ട് വെസ്യുവിസ്

മൃതിമണം മുറ്റിയ മൗണ്ട് വെസ്യുവിസ്

കാരൂര്‍ സോമന്‍

കല്ലുപാകിയ വഴിത്താരകള്‍. നോക്കെത്താ ദൂരത്തോളം കെട്ടിട അവശിഷ്ടങ്ങള്‍. ഗതകാല സ്മരണകളുടെ ഘനീഭവിച്ച ഓര്‍മ്മകളുമായി പോംബെ. പ്രാചീന റോമന്‍ പട്ടണത്തിന്റെ നേര്‍ക്കാഴ്ച, ഭൂതകാലത്തേക്കുള്ള തിരിച്ചു പോക്ക് പോലെ അനുഭവപ്പെട്ടു. കാലത്തിന്റെ ക്ലോക്ക് പെട്ടെന്ന് നിലച്ചതു പോലെ. കാറ്റ് പോലും മൃദമന്ദമാരുതനാകാന്‍ ഭയക്കുന്നതു പോലെ… നേപ്പിള്‍സിലെ ആധുനിക നഗരത്തിനു സമീപം ആരെയും അത്ഭുതപ്പെടുത്തുന്ന വിധത്തില്‍ ഇന്നും മനുഷ്യരാശിയെ അത്ഭുതപ്പെടുത്തി കൊണ്ട് ഈ റോമന്‍ പട്ടണം നില കൊള്ളുന്നു. ഏതാണ്ട് രണ്ടായിരത്തിലധികം വര്‍ഷത്തെ പഴക്കവുമായി. അഗ്നിപര്‍വ്വതങ്ങള്‍ തീമഴ പെയ്തിട്ടും തകര്‍ത്തെറിയാനാവാത്ത വീര്യത്തിന്റെ പോരാട്ടധൈര്യവുമായി പോംബൈ നിലകൊള്ളുന്നത് മാനവരാശിയുടെ ആധുനികതയെ വെല്ലുവിളിച്ചു കൊണ്ടു കൂടിയാണ്. എ.ഡി 79-ല്‍ മൗണ്ട് വെസ്യുവിസ് അഗ്നിപര്‍വ്വതം ജ്വലാമുഖം തുറന്നു വിട്ടപ്പോള്‍ നശിച്ചെന്നു വിധിയെഴുതിയ ഒരു പട്ടണത്തിന്റെ ഇന്നത്തെ രൂപം ശരിക്കും വിസ്മയിപ്പിച്ചു കളഞ്ഞു.

കംപാനിയനിലെ പ്രാചീന ജനത ബി.സി നാലാം നൂറ്റാണ്ടില്‍ വീണ്ടെടുത്ത പോംബൈ പിന്നീട് ബി.സി എണ്‍പതില്‍ റോമന്‍ റിപ്പബ്ലിക്കിനൊപ്പമായെങ്കിലും അഗ്നിപര്‍വ്വത സ്‌ഫോടനത്തെ പിന്നെയും നേരിടേണ്ടി വന്നത് വിധിയുടെ വൈപരീത്യം. 1748-ല്‍ സ്പാനിഷ് എന്‍ജിനിയര്‍ റോക്കെ ജൊക്വിന്‍ ഡി അല്‍ക്യുബിറെ വീണ്ടെടുത്ത പോംബൈയുടെ രൂപമാണ് ഇപ്പോള്‍ കാണാനാവുന്നത്. ലോകത്തെ അത്ഭുതപ്പെടുത്തുന്ന എല്ലാ ആധുനിക രമ്യതകളും നിറഞ്ഞ, എല്ലാ സാങ്കേതികത്വങ്ങളും നിറഞ്ഞ ഒരു പട്ടണത്തിന്റെ പൂര്‍ണ്ണരൂപം. മനുഷ്യകുലത്തിന്റെ ആകുലതകളൊന്നുമില്ലാതെ കലയെയും കലാകാരന്മാരെയും സ്‌നേഹിച്ച ഒരു ജനതയുടെ നാഗരികരൂപത്തെയാണ് പോംബൈ ആവിഷ്‌ക്കരിക്കുന്നത്. രണ്ടര നൂറ്റാണ്ടായി ഇത് മനുഷ്യന് ഒരു പാഠമായി മാറിയിരിക്കുന്നു. 2.5 കോടി ജനങ്ങള്‍ പ്രതിവര്‍ഷം സന്ദര്‍ശിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ ടൂറിസ്റ്റ് ഡെസ്റ്റിനേഷനായി പോംബൈ മാറിയിരിക്കുന്നു. യുനെസ്‌ക്കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടി വിസ്മയിപ്പിക്കുന്ന വിരുന്നൊരുക്കി കാത്തിരിക്കുന്നു, ലോകത്തിലെ ഓരോ കോണില്‍ നിന്നുമുള്ള സഞ്ചാരിയുടെ ഹൃദയഭൂമിയില്‍ ഇടം പറ്റാനായി. അതാണ് പോംബൈ… മൃതിമണം മുറ്റിയ മൗണ്ട് വെസ്യുവിസിനു മുകളില്‍ നിന്നാല്‍ ഈ നഗരത്തിന്റെ ആത്മാവ് കാണാം. ആ ആത്മനിര്‍വൃതിയില്‍ കാലത്തെ പുനര്‍വായിക്കാം.

som-2

പോംബെയിലെ വിഷം പെയ്തിറങ്ങിയ തെരുവ് മറികടന്നു വേണം മൗണ്ട് വെസ്യുവിസിലേയ്‌ക്കെത്താന്‍. അതിനുള്ളില്‍ നെടുനിശ്വാസത്തിന്റെ നീര്‍വാഴ്ചകള്‍ ഇതള്‍ വിരിയുന്ന ആത്മാവിന്റെ തേങ്ങല്‍. അഗ്നിപര്‍വ്വതം പിഴുതെറിഞ്ഞ് പൊട്ടിച്ചിതറിയ ദേവാലയത്തിന്റെ അള്‍ത്താരകളില്‍ വെന്തുമലര്‍ന്നു കിടക്കുന്ന ദേവീദേന്‍മാരുടെ നീണ്ടനിര. ജുപിറ്റര്‍. ഹെര്‍ക്കുലീസ്, ഡോറിക്ക്, ഇസ്സീസ്, ഡയാന… ആരാധനാമൂര്‍ത്തികളെ ആവാഹിച്ച് ആരാധിച്ചവരുടെ ദേവാലയങ്ങള്‍ പോംബെയില്‍ കാണാം. കരിങ്കല്ലിനാല്‍ കെട്ടിപ്പൊക്കിയ നീണ്ട തട്ടിനു താഴെ അടിത്തട്ടിലേക്ക് ഇരുണ്ട ഗുഹകള്‍. നീണ്ടു നിവര്‍ന്നു കിടക്കുന്ന വലിയ ഹാള്‍ പോലെ തോന്നിക്കുന്നവ. അധികമാരും കാണാത്ത, കാഴ്ചയുടെ അരൂപികള്‍ ഉണ്ടെന്നു കരുതുന്ന പോംബെയുടെ മറ്റൊരു ലോകം. ഇത് നിധികുംഭമായിരിക്കാം. ഇവിടെ, ചരിത്രാന്വേഷകര്‍ വരും മുന്‍പേ തന്നെ ശ്മശാലയത്തിന്റെ മണമിറ്റു വീഴുന്ന പേടിപ്പിക്കുന്ന ഏകാന്തതകളില്‍ സാഹസികരായ മനുഷ്യര്‍ കുഴിച്ചു നോക്കിയിരുന്നു. വിലപിടിപ്പുള്ള രത്‌നങ്ങള്‍, മരതകങ്ങള്‍, വജ്രങ്ങള്‍, സ്വര്‍ണ്ണാഭരണങ്ങള്‍, ഇവിടെ സൂക്ഷിച്ചിരുന്നത് ഗ്രീക്ക് ദേവന്മാര്‍ക്ക് ലഭിച്ചിരുന്ന മൂല്യം നിര്‍ണ്ണയിക്കാനാവാത്ത സ്വത്തായിരുന്നു. ഇന്ന് ഇതൊക്കെയും ഇരുന്ന മുറി എന്ന നിലയില്‍ മാത്രമേ ഈ ഇരുണ്ട മൂലകളെ കാണാനാവൂ.

ദേവാലയത്തോടു ചേര്‍ന്നു തന്നെ ഒന്നിലധികം തിയേറ്ററുകള്‍. ചിലത് ഗ്യാലറി സഹിതം. മറ്റൊരെണ്ണം ഓപ്പണ്‍ തീയേറ്ററിന്റെ ഭംഗിയാസ്വദിക്കാവുന്ന റൗണ്ട് സ്റ്റേജ്, മറ്റൊന്നാവട്ടെ, മല്ലയുദ്ധത്തിന്റെ വീര്യത പടര്‍ത്തുന്ന താഴേയ്ക്കിറങ്ങിയ ചെറു വേദി പോലെയായിരുന്നു. ഗ്ലാഡിയേറ്റേഴ്‌സിന്റെ ബലവും ധൈര്യവും അളന്നെടുക്കുന്ന വേദി. അവിടയിപ്പോള്‍ ഉയര്‍ന്നു നില്‍ക്കുന്ന വേലിക്കല്ല് പോലെ അക്രോപോലീസ് സ്തൂഭപങ്ങള്‍. അതിന്മേല്‍ കാലാതിവര്‍ത്തിയെന്ന പോലെ, ഏതോ രൂപം കൊത്തി വച്ചിരിക്കുന്നു. സൂക്ഷിച്ചു നോക്കിയാല്‍ അതൊരു വ്രാഘ്ര്യം ആണെന്നു തോന്നും.

ബി.സി.മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സുഖലോലുപനായ അഗസ്റ്റിന്‍ രാജാവാണ് പോംബെയെ ഇന്ന് കാണുന്ന വിധത്തില്‍ പുനര്‍നിര്‍മ്മിച്ചത്. റോമന്‍ സ്വേച്ഛാധിപത്യത്തിന്റെ കുത്തൊഴുക്കില്‍ അക്കാലത്തെ ഉയര്‍ന്ന ചിന്താഗതിക്കാരും ഉയര്‍ന്ന ജീവിതനിലവാരം പുലര്‍ത്തിയിരുന്നവര്‍ക്കുമായി നിര്‍മ്മിക്കപ്പെട്ട ആധുനിക മന്ദിരങ്ങളുടെ വലിയ നിര തന്നെ പോംബെയില്‍ നിറഞ്ഞു നില്‍ക്കുന്നു. പലതിനും കാലം വലിയ പോറലൊന്നും വരുത്തിയിട്ടില്ല. ആഴമേറിയ ചാരത്താല്‍ മൂടപ്പെട്ട്, കാലത്തെ അതിജീവിച്ച് കിടന്നതിന്റെ ചെറു നീരസം മാത്രം അവയില്‍ നിഴലിക്കുന്നതു കണ്ടു.

അകലെ ആകാശം മുട്ടേ ഒരു സിംഹഗര്‍ജ്ജനംപോലെ ഒരു പര്‍വ്വതം മലര്‍ന്നു കിടക്കുന്നു. ജ്വാലാമുഖി മൗണ്ട് വെസ്യുവിസ്. പോംബെയുടെ പ്രതാപത്തിന് അന്ത്യവിധിയെഴുതിയ അഗ്നിപര്‍വ്വതം. വസന്തം താഴെ വീണുടഞ്ഞതിനു നിമിത്തമായ ഒരു പ്രകൃതി താണ്ഡവം. പോംബെ താഴ്‌വാരമാണ്. പര്‍വ്വതത്തിലെത്താനുള്ള ദൂരം ഏകദേശം ആയിരത്തിയഞ്ഞൂറ് മീറ്ററെങ്കിലും വരും. അഗ്നിപര്‍വ്വതത്തിന്റെ നെറുകയിലേക്ക് വളഞ്ഞുപുളഞ്ഞു കിടക്കുന്ന വഴിയിലൂടെ ടൂറിസ്റ്റ് ബസ് യാത്ര തിരിച്ചു. ആരെയും കാണാന്‍ കഴിഞ്ഞില്ല. അങ്ങോട്ടുമിങ്ങോട്ടും പോകുന്ന പാതയില്‍ ബസ്സുകളുടെ ഹോണ്‍ മുഴക്കം മാത്രം. ഓരോ വളവിലും മരണം പതിയിരിക്കുന്നതു പോലെ. മൃതിയുടെ താഴ്‌വാരങ്ങളിലേക്ക് ഒരു മലക്കം മറിച്ചിലിന് ഒരു ചെറുവളവിലെ അശ്രദ്ധ മതിയെന്നു തോന്നി.

അഗ്നിപര്‍വ്വതത്തില്‍ നിന്ന് പൊട്ടിത്തെറിച്ച ചെറുതും വലുതുമായ കറുത്ത ഗ്രാനേറ്റു കല്ലുകള്‍, കൂറ്റന്‍ പാറക്കല്ലുകള്‍. ഒരിടത്തും ഒരു പുല്ലുപോലും മുള പൊന്തിയിട്ടില്ല, കാലമിത്ര കഴിഞ്ഞിട്ടും. ചില മരങ്ങള്‍ ജീവിക്കാനുള്ള കൊതി കൊണ്ട് തലയുയര്‍ത്തി ശ്വാസോച്ഛാസം നടത്തുന്നു. ദൂരെ ആകാശത്ത് പര്‍വ്വതത്തിന്റെ പാര്‍ശ്വഭാഗം പ്രതിഫലിക്കുന്നതു പോലെ. മലയുടെ പകുതിഭാഗത്തു മാത്രമേ ബസ് ചെല്ലു. ശേഷം നടപ്പു തന്നെ ശരണം. പ്രകൃതിയെ തൊട്ടറിഞ്ഞ്, ലാവയുടെ മണം മുറ്റിയ ഇടവഴികള്‍ പിന്നിട്ട് മുകളിലേക്കു കയറണം. ഇത്രയും ദൂരം വന്നത് സാഹസമെങ്കില്‍ മുകളിലേക്കുള്ള യാത്ര അതിസാഹസമാണ്. താഴേക്ക് നോക്കി. മനോജ്ഞ കുഞ്ജലതാനിര്‍ഭരമായ കാഴ്ചകള്‍. ആകാശത്ത് നിയോറിയലിസ്റ്റിക്ക് ഭാവന പോലെ മേഘച്ചാര്‍ത്തുകള്‍. സന്ദര്‍ശകരുടെ തിരക്കിനെ ഏറ്റു വാങ്ങി മൗണ്ട് വെസ്യുവിസ്.

som-1

രണ്ടരക്കെത്തിയ ബസ്സ് മടങ്ങുന്നത് അഞ്ചരയ്ക്കാണ്. അതിനുള്ളില്‍ എല്ലാവരും മടങ്ങിവരണം. മുന്നില്‍ ഒരു ഓഫീസും ചെറിയ ഗേറ്റില്‍ മുകളിലേക്ക് പോകാനുള്ളവരുടെ പാസ്സുകളും രണ്ടു പേര്‍ നോക്കുന്നു. അതിനടുത്തായി ഏതാനംപേര്‍ ബലവത്തായ നീണ്ട വടികളുമായി നില്ക്കുന്നു. അതൊരു സഹായമാണ്. മൗണ്ട് വെസ്യുവിസ് കയറണമെങ്കില്‍ ഒരു താങ്ങെങ്കിലും വേണം. പ്രായം ഒരു പ്രശ്‌നമല്ലെന്ന മട്ടില്‍ വലിഞ്ഞു കയറാന്‍ ശ്രമിച്ചാല്‍ അത് ഭഗീരഥപ്രയത്‌നമായേക്കാം. എങ്കില്‍ പിന്നെ ഒരു വടിയാവാം. വില അന്‍പത് യൂറോ.! അടുത്തുള്ള ബഞ്ചുകളില്‍ പ്രായമായവര്‍ കുളിരും കാറ്റും ഏറ്റുവാങ്ങുന്നു. അവര്‍ പ്രകൃതിയെ മനസ്സില്‍ പ്രദക്ഷിണം ചെയ്യുകയാണ്. ഒരു വടി വാങ്ങി, മുകളിലേക്ക് നടന്നു. ആയിരങ്ങളെ കൊന്നൊടുക്കിയ ഈ രാക്ഷസ്സ പര്‍വ്വതത്തിന്റെ മുകളിലെത്തണം. അതാണ് ഉദ്ദേശ്യം. കല്ലുകള്‍ നിറഞ്ഞ ചെറിയ നടപ്പാതയാണ്. വളവുകളില്‍ ക്ഷീണിതര്‍ക്ക് ഇരിക്കാനുള്ള ബഞ്ചുകളുണ്ട്. മുകളിലേക്ക് കയറുമ്പോള്‍ നെഞ്ചിടിപ്പ് വര്‍ദ്ധിക്കുന്നതായി തോന്നി. ശ്വാസോച്ഛാസം ദുര്‍ബലമാവുന്നതു പോലെ, ശരീരം തളരുന്നതു പോലെ.. വടിയില്‍ ഭാരം അര്‍പ്പിച്ച് മെല്ലെ ഓരോ കാല്‍പ്പാദത്തിന്റെയും വിലയറിഞ്ഞ് മുകളിലേക്ക് ചുവടു വച്ചു. അംബരചുംബികളാല്‍ അമ്മാനമാടുന്ന മൗണ്ട് വെസ്യുവിസ്. അഗ്നിപര്‍വ്വതത്തിന്റെ നെറുകയില്‍ നിന്നു താഴേക്ക് നോക്കി. ആകാശത്ത് പറക്കുന്ന വിമാനങ്ങളിലിരുന്ന് ഭൂമിയിലേക്ക് നോക്കുന്നതുപോലെ. മെഡിറ്റേറിയന്‍ കടലടക്കം താഴ്‌വാരങ്ങള്‍ മഞ്ഞില്‍ മൂടി കിടക്കുന്നു. അപൂര്‍വ്വമായ ദൂരക്കാഴ്ചകള്‍. മനസ്സില്‍ ഭീതിയും ഭയവുമുണ്ടെങ്കിലും അര്‍ദ്ധഗോളാകൃതിയില്‍ ആഴക്കടലുപോലെ കിടക്കുന്ന ആ അഗാധ ഗര്‍ത്തത്തിലേക്ക് ഞാനൊന്നു നോക്കി. അടിഭാഗം വ്യക്തമല്ല. അവിടെയാകെ മഞ്ഞാണ്. അവിടുത്തെ ചുറ്റുപാടുകള്‍ ഭയാനകമാണ്. ആ നിശബ്ദ നിമിഷങ്ങളില്‍ എന്റെ മനസ്സ് മന്ത്രിച്ചു. ഇതാണ് പോംബെയുടെ കരുത്ത്. ഇതാണ് സാമ്രാജ്യത്വത്തിന്റെ കേന്ദ്രബിന്ദു.

അശ്രുദളങ്ങളാല്‍ ആയിരം സൂര്യചന്ദ്രന്മാരെ സൃഷ്ടിച്ച സാമ്രാജ്യം. കോട്ടകൊത്തളങ്ങളില്‍ ദൈവികതയ്ക്ക് പുതിയ മാനമെഴുതിയ മാനവകുലം, പോംബൈ ഇങ്ങനെയൊക്കെയായിരുന്നു ഒരു കാലത്ത്. ഒരു തുള്ളി വെള്ളത്തിന് കനിവ് തേടിയിരന്നപ്പോള്‍ ഒരു കോടി തുള്ളി വാരിയൊഴിച്ചു നല്‍കിയ ദൈവത്തിന്റെ ശക്തിയറിഞ്ഞ നഗരം. കോടിയൊഴിച്ചത് വെള്ളത്തിനു പകരം അഗ്നിയായിരുന്നുവെന്നു മാത്രം ! ദൈവകോപത്തിന്റെ, ശക്തിസ്വരൂപത്തിന്റെ, മാത്രമകുടത്തിന്റെ മാനവികീയതയെ മാത്രം നോക്കി കൊണ്ട്, പോംബൈയുടെ കരിങ്കല്ലില്‍ ചവിട്ടി മുന്നോട്ടു നടന്നു. അത് അനന്തകല്‍പ്പം പോലെ നീണ്ടു നിവര്‍ന്നു കിടന്നു. ലാവയൊഴുകിയ വഴിത്താരയും, ചാരമടിഞ്ഞമര്‍ന്ന ഇഷ്ടികത്തൂണുകളെയും പിന്‍പറ്റി, പുതിയ ലോകത്തിന്റെ ചാമരങ്ങള്‍ തീര്‍ത്ത് ഞാന്‍ നടന്നു. കാറ്റിന്, അതുവരെ അനുഭവച്ചിട്ടില്ലാത്ത ഒരു മണം. അത് പോംബൈയില്‍ മാത്രം ജനിച്ച് മൃതിയടയുന്ന ഒരു തരം കാറ്റായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ താഴെയുള്ള കമന്റ് കോളം ഉപയോഗിക്കാവുന്നതാണ്. അവഹേളനമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീലമോ മതനിന്ദയോ ആകാവുന്ന പോസ്റ്റുകള്‍ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്.
Post Your Malayalam Comments ( Click here for Malayalam Comments )
Press Esc to close
other news
1 2 3 1,649

More Latest News

ഓർമ്മക്കുറവ്.... വിഎസിനെ പരിഹസിച്ച എംഎം മണിക്ക് വിഎസ് കൊടുത്ത മറുപടി; ആ

ദേവികുളം എംഎൽഎ എസ്.രാജേന്ദ്രന്റെ വാദം പൊളിയുന്ന രേഖകൾ പുറത്തുവന്നിരുന്നു. ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയാണ് പട്ടയം നൽകിയതെന്ന രാജേന്ദ്രന്റെ വാദം തെറ്റാണെന്നു പൊളിഞ്ഞു. 2000 ൽ എ.കെ.മണി ലാൻഡ് അസൈൻമെന്റ് കമ്മിറ്റി ചെയർമാനായിരുന്ന കാലയളവിലാണു പട്ടയം നൽകിയതെന്നായിരുന്നു വാദം. എന്നാൽ രാജേന്ദ്രൻ പറയുന്ന കാലയളവിൽ കമ്മിറ്റി യോഗം ചേർന്നിട്ടില്ലെന്നാണ് ദേവികുളം താലൂക്കിൽനിന്നും ലഭിച്ചിരിക്കുന്ന വിവരാവകാശ രേഖയിൽനിന്നും വ്യക്തമായി.

മന്ത്രിയെ കുടുക്കിയത് അഞ്ചംഗ സംഘം; മംഗളം ചാനലില്‍ പൊട്ടിത്തെറി, മാധ്യമപ്രവര്‍ത്തക രാജിവെച്ചു

മംഗളം ചാനലില്‍ നടക്കുന്ന പ്രവൃത്തികളില്‍ മനം മടുത്ത് ചാനൽ ജീവനക്കാരി രാജിവെച്ചു. മാധ്യമപ്രവര്‍ത്തക എന്ന നിലയിലും സ്ത്രീ എന്ന നിലയിലും അവിടുത്തെ അവസ്ഥകൾ അസഹ്യമാണെന്നും അതിനാലാണ് രാജി എന്നും മാധ്യമപ്രവര്‍ത്തക ഫേസ്ബുക്കില്‍ കുറിച്ചു. തന്‍റെ പ്രതീക്ഷയിലുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തന ശൈലി അല്ല അവിടെ നടക്കുന്നതെന്നും അൽ നീമ അഷറഫ് എന്ന മാധ്യമ പ്രവര്‍ത്തക ഫേസ്ബുക്ക് കുറിപ്പിലൂടെ വെളിപ്പെടുത്തി.

ഗർഭിണിയാണെന്ന് അറിഞ്ഞത് പ്രസവിച്ചപ്പോൾ മാത്രമെന്ന് യുവതി; ജനിച്ചപ്പോള്‍ തന്നെ മരിച്ച കുഞ്ഞിനെ ആരും അറിയാതെ

മാസം തികയാതെ ജ​നി​ച്ച കു​ഞ്ഞി​നു മ​തി​യാ​യ ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​തെ മ​റ​വു ചെ​യ്ത കേ​സി​ൽ വീ​ട്ട​മ്മ അ​റ​സ്റ്റി​ൽ. പ​റ​ക്കോ​ട് ടി​ബി ജം​ഗ്ഷ​നി​ൽ സ​ബ് സ്റ്റേ​ഷ​നു സ​മീ​പ​മു​ള്ള വീ​ടി​ന്‍റെ തെ​ക്ക് പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്താ​ണ് ഒ​രു കാ​ൽ ഇ​ല്ലാ​ത്ത ന​വ​ജാ​ത ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്നു ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വീ​ട്ട​മ്മ അ​റ​സ്റ്റി​ലാ​യ​ത്. ഇ​വ​രെ ഇ​ന്ന​ലെ അ​ടൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു ചെ​യ്തു.എന്നാല്‍ വീട്ടമ്മ പറയുന്ന വിചിത്ര കഥ കേട്ട് ഞെട്ടിയത് പോലിസ് ആയിരുന്നു .

മന്ത്രി ശശീന്ദ്രനെ കുടുക്കിയ മാധ്യമപ്രവര്‍ത്തക എന്ന പേരില്‍ സുനിത ദേവദാസിന്റെ ചിത്രം പ്രചരിപ്പിച്ച ഓണ്‍ലൈന്‍

മന്ത്രി ശശീന്ദ്രനെ കുടുക്കിയ മാധ്യമപ്രവര്‍ത്തക എന്ന പേരില്‍ ഒരു മലയാള ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന വാര്‍ത്തയില്‍ തന്റെ ചിത്രം ഉപയോഗിച്ചതിനു എതിരെ മാധ്യമപ്രവര്‍ത്തക സുനിത ദേവദാസ് രംഗത്ത് വന്നു . ആരോപണവിധേയമായ ഓണ്‍ലൈന്‍ പത്രം തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നും തന്റെ അറിവോ സമ്മതമോ ഇല്ലാത്ത ചിത്രം എടുക്കുകയും അത് മുഖം മറച്ച നിലയില്‍ വാര്‍ത്തയില്‍ ചേര്‍ക്കുകയും ചെയ്തതിനു എതിരെയാണ് സുനിത ശക്തമായ പ്രതികരണവുമായി വന്നത് .

ഓസ്‌ട്രേലിയയിലെ മക്കളോടൊപ്പം അഞ്ച് വര്‍ഷംവരെ മാതാപിതാക്കള്‍ക്ക് കഴിയാന്‍ പുതിയ വിസപദ്ധതി വരുന്നു

ഓസ്‌ട്രേലിയയിലുള്ള തങ്ങളുടെ കുട്ടികളെയും പേരക്കുട്ടികളെയും കാണാനും അവര്‍ക്കൊപ്പം കുറച്ച് കാലം താമസിക്കാനും മാതാപിതാക്കള്‍ക്ക് അവസരമേകുന്ന വിസ പദ്ധതി ഓസ്ട്രേലിയ നടപാക്കാന്‍ ഒരുങ്ങുന്നു .ഓസ്‌ട്രേലിയക്കാരുടെ മാതാപിതാക്കന്‍മാര്‍ക്കായി ഒരു പുതിയ ടെംപററി വിസ ഏര്‍പ്പെടുത്താനുള്ള ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ പദ്ധതി ജൂലൈ 2017 മുതല്‍ ഇത് നടപ്പിലാകുമെന്നാണ് അറിയുന്നത് .

വിവാഹശേഷം ആശ തന്നോട് ഒരേയൊരു കാര്യം മാത്രമാണ് ആവശ്യപെട്ടത്‌ എന്ന് മനോജ്‌ കെ ജയന്‍;

മനോജും ഉര്‍വശിയുമായുള്ള പ്രണയവും വിവാഹവും വിവാഹമോചനവും എല്ലാം വാര്‍ത്തകളില്‍ ഇടം നേടിയ സംഭവം ആണ് .ഇവരുടെ മകള്‍ കുഞ്ഞാറ്റ ഇപ്പോഴും മനോജിനോപ്പം ആണ് കഴിയുന്നത്‌ .ഉര്‍വശിയുമായുള്ള വിവാഹമോചനത്തിന് ശേഷം 2011ലാണ് മനോജ് കെ ജയന്‍ ആശയെ വിവാഹം കഴിക്കുന്നത്.

​മിഷേലിനെ ബോട്ടിൽ കടത്തിക്കൊണ്ടുപോയി അപായപ്പെടുത്തിയതാകാമെന്ന പിതാവിന്റെ സംശയം തള്ളി ക്രൈംബ്രാഞ്ച്; അസ്വാഭാവികമായി മറ്റാരുടെയെങ്കിലും കൈവിരൽപാടുകൾ

കേസിൽ മിഷേലിന്റെ കാമുകനായിരുന്ന ക്രോണിനെതിരെ പോക്സോ കുറ്റവും ചുമത്തിയിട്ടുണ്ട്. പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ചെന്ന മിഷേലിന്റെ കൂട്ടുകാരിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു. ക്രോണിനെ പ്രതിയാക്കി ക്രൈം ബ്രാഞ്ച് ഉടൻ അന്വേഷണത്തിന്റെ അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചേക്കുമെന്നാണ് വിവരം.

ബ്ലെയ്ഡ് കാണിച്ച് ഭീഷണിപ്പെടുത്താന്‍ ആണെങ്കില്‍ എനിക്ക് വിനീത്, ജയറാം അവരെയൊക്കെ ഭീഷണിപെടുത്താമായിരുന്നല്ലോ; ഗര്‍ഭിണിയായ എന്റെ

താന്‍ ഭീഷണിപെടുത്തി കിഷോര്‍ സത്യയെ വിവാഹംചെയ്തു എന്ന ആരോപണത്തിനു എതിരെ തുറന്നടിച്ച് നടി ചാര്‍മിള രംഗത്ത് .കിഷോര്‍ സത്യയ്ക്ക് നേരെ ഗുരുതര ആരോപണങ്ങള്‍ ആണ് നടി ഉന്നയിക്കുന്നത് .അയാള്‍ എന്റെ കുഞ്ഞിനെ കൊന്നു, മറ്റൊരു സ്ത്രീയുമായി പ്രണയത്തിലായി ഇത് സഹിക്കാന്‍ പറ്റാതെയാണ് ഞാന്‍ അയാളെ ഉപേക്ഷിച്ചത് എന്ന് ചാര്‍മിള പറയുന്നു .

അമ്മയ്ക്കും തുല്യം അമ്മ മാത്രം; ഒടുവില്‍ മീനാക്ഷി മഞ്ജുവിനൊപ്പം താമസിക്കാന്‍ ഒരുങ്ങുന്നു എന്ന് റിപ്പോര്‍ട്ട്

ഒടുവില്‍ ആ വാര്‍ത്ത‍ സത്യമാകുന്നുവോ? മറ്റൊന്നുമല്ല ദിലീപിന്റെയും മഞ്ജുവിന്റെയും മകള്‍ മീനാക്ഷി അമ്മയ്ക്കൊപ്പം പോകാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട് .കാവ്യാ ദിലീപ് വിവാഹത്തിനു മുന്‍പന്തിയില്‍ നിന്ന മകള്‍ മീനക്ഷിയ്ക്ക് ഇതെന്തു പറ്റി എന്നാണ് ഇപ്പോള്‍ എല്ലാവരുടെയും സംശയം .

റിലീസിന് ഒരു ദിവസം ഇരിക്കെ ‘ഗ്രേറ്റ് ഫാദര്‍’ രംഗങ്ങള്‍ പുറത്തായി; ഇത് മറ്റൊരു വിപണനതന്ത്രമോ

മമ്മൂട്ടി ഫാന്‍സ് മഞ്ചേരി യൂണിറ്റ് പ്രതിനിധിയെന്ന് അവകാശപ്പെടുന്ന ആള്‍ ഷാജി നടേശനെ വിളിച്ച് ഇക്കാര്യം അറിയിച്ചപ്പോള്‍ വീഡിയോ പ്രചരിക്കുന്നത് തടയേണ്ട, ഫാമിലി പ്രേക്ഷകരെ ആകര്‍ഷിക്കുന്ന രംഗമാണെന്ന് പറയുന്ന തരത്തിലുള്ള ഓഡിയോ ക്ലിപ്പുകളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഏതായാലും രംഗം ലീക്ക് ആയതില്‍ മമ്മൂട്ടി ആരാധകര്‍ അമര്‍ഷത്തിലാണ്. ശക്തമായ നിയമ നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം. എന്നാല്‍ ഇത് ഷാജി നടേശന്റെ ശബ്ദമാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണമില്ല.

100 കിലോയുടെ സ്വർണനാണയം കയറും ഉന്തുവണ്ടിയും ഉപയോഗിച്ച് മോഷ്ടിച്ചു; എലിസബത്ത് രാജ്ഞിയുടെ മുഖം ചിത്രീകരിച്ചിട്ടുള്ള

എലിസബത്ത് രാജ്ഞിയുടെ മുഖം ചിത്രീകരിച്ചിട്ടുള്ള ‘ബിഗ് മേപ്പിൾ ലീഫ്’ എന്ന ഭീമൻ സ്വർണനാണയമാണ് മോഷണം പോയത്. ലോകത്തിലെ പ്രശസ്ത നാണയ നിര്‍മാണ കമ്പനിയായ റോയല്‍ കനേഡിയന്‍ മിന്റ് 2007ല്‍ നിര്‍മിച്ചതാണ് ഇത്. മൂന്നു സെന്റിമീറ്റർ കനവും 53 സെന്റിമീറ്റർ വ്യാസവുമാണ് നാണയത്തിനുള്ളത്. 45 ലക്ഷം ഡോളർ (ഏതാണ്ട് 30 കോടി രൂപ) ആണ് മൂല്യമായി കരുതുന്നത്.

ബ്രിട്ടിഷ് ചാനലായ ചാനൽ 4ലെ ഏഡെൻ എന്ന റിയാലിറ്റി ഷോ; അവരറിഞ്ഞില്ല ഷോ നിർത്തിയത്,

തങ്ങളുടെ കാട്ടുജീവിതം ബ്രിട്ടണെ മുൾമുനയിൽ നിർത്തിയിരിക്കുകയാണെന്ന ധാരണയിൽ അവർ കാട്ടിൽ ജീവിക്കുകയും ആ ജീവിതം ചിത്രീകരിച്ച് സ്റ്റുഡിയോയിലേക്ക് അയക്കുകയും ചെയ്തുകൊണ്ടിരുന്നു. കാട്ടിനുള്ളിൽ ഒരു വർഷം പൂർത്തിയാക്കി കഴിഞ്ഞയാഴ്ച നാട്ടിലെത്തിയപ്പോഴാണ് തങ്ങൾ ഇതുവരെ പങ്കെടുത്ത റിയാലിറ്റി ഷോ ഏഴു മാസം മുൻപേ നിർത്തിയ വിവരം മൽസരാർഥികൾ അറിയുന്നത്.

പ്രക്ഷോഭകര്‍ വിമാനം വളഞ്ഞു; സ്റ്റാന്‍സ്‌റ്റെഡ് വിമാനത്താവളത്തിന്റെ റണ്‍വേ അടച്ചു

സ്റ്റാന്‍സ്‌റ്റെഡ്: പ്രക്ഷോഭകര്‍ വിമാനം വളഞ്ഞതിനെത്തുടര്‍ന്ന് സ്റ്റാന്‍സ്‌റ്റെഡ് വിമാനത്താവളത്തിന്റെ റണ്‍വേ അടച്ചിട്ടു. ചൊവ്വാഴ്ചയാണ് സംഭവം. അഭയാര്‍ത്ഥികളെ തിരിച്ചയക്കുന്ന വിമാനം തടയാനാണ് തങ്ങള്‍ ശ്രമിച്ചതെന്നാണ് പ്രക്ഷോഭകര്‍ പറഞ്ഞത്. ജനങ്ങള്‍ അതിക്രമിച്ചു കയറിയതിനാല്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് ഇപ്രകാരം ചെയ്തതെന്ന് വിമാനത്താവളം അധികൃതര്‍ പറഞ്ഞു.

യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് താമസത്തിന് അനുമതി നല്‍കിയില്ലെങ്കില്‍ ബ്രെക്‌സിറ്റ് നടപടികള്‍ എംഇപിമാര്‍ എതിര്‍ക്കും

ബ്രസല്‍സ്: അടുത്ത രണ്ടു വര്‍ഷത്തേക്ക് യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് താമസത്തിന് അനുമതി നല്‍കിയില്ലെങ്കില്‍ ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ തടയുമെന്ന് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍. യൂറോപ്യന്‍ പാര്‍ലമെന്റ് ചീഫ് നെഗോഷ്യേറ്റര്‍ ഗയ് വെര്‍ഹോഫ്സ്റ്റാറ്റ് ആണ് ഇക്കാര്യം അറിയിച്ചത്. ആര്‍ട്ടിക്കിള്‍ 50 പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ ബ്രെക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയാകും. ഇക്കാലയളവില്‍ യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് പ്രശ്‌നങ്ങള്‍ നേരിടാന്‍ പാടില്ലെന്നാണ് ആവശ്യം.

ആര്‍ട്ടിക്കിള്‍ 50 പ്രഖ്യാപനം ഇന്ന്; ബ്രിട്ടീഷുകാര്‍ ഒന്നിച്ച് നില്‍ക്കണമെന്ന് പ്രധാനമന്ത്രി

ലണ്ടന്‍: ബ്രെക്‌സിറ്റ് നടപടികള്‍ക്ക് ഔദ്യോഗികമായി തുടക്കം കുറിക്കുന്ന ലിസ്ബണ്‍ ഉടമ്പടിയിലെ ആര്‍ട്ടിക്കിള്‍ 50 ഇന്ന് പ്രഖ്യാപിക്കും. യൂറോപ്യന്‍ യൂണിയനുമായി കഴിഞ്ഞ 44 വര്‍ഷമായി തുടരുന്ന ബന്ധം അവസാനിപ്പിച്ച് സ്വതന്ത്രമാകുന്നതിനുള്ള ആദ്യ പടിയാണ് ഇത്. രണ്ടു വര്‍ഷം നീളുന്ന നടപടിക്രമങ്ങളാണ് ഇനി ശേഷിക്കുന്നത്. അതോടെ ബ്രിട്ടന്‍ പൂര്‍ണ്ണമായും യൂണിയനില്‍ നിന്ന് സ്വതന്ത്രമാകും.
© Copyright MALAYALAM UK 2017. All rights reserved.
Please wait...

2017 Calender Request Form

ആളുകള്‍ വ്യാജ വിലാസങ്ങള്‍ നല്കാന്‍ ഇടയുളളതിനാല്‍ ടെലിഫോണില്‍ വിളിച്ച് വിലാസം ഉറപ്പുവരുത്തിയ ശേഷം ആയിരിക്കും കലണ്ടര്‍ അയക്കുക. ശരിയായ ടെലിഫോണ്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ക്ക് കലണ്ടര്‍ അയയ്ക്കുന്നതല്ല.