അയർലണ്ട്/ഡബ്ലിൻ: കഴിഞ്ഞ ബുധനാഴ്ച ഡബ്ലിന് അടുത്തുള്ള താലയിലെ അപ്പാര്‍ട്‌മെന്റില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി നേഴ്‌സ് മേരി കുര്യാക്കോസിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. മേരിയുടെ ഒരേ ഒരു സഹോദരന്‍ ഇന്ന് വൈകിയിട്ടോടെ അയര്‍ലണ്ടില്‍ എത്തും എന്നാണ് അറിയുവാൻ കഴിയുന്നത്. ശവസംസ്‌കാരം നാട്ടിൽ ആണ് നടത്തപ്പെടുക എന്ന് സ്ഥിരീകരിക്കാത്ത വാർത്തകളും പുറത്തുവരുന്നു.

ഐറിഷ് നിയമമനുസരിച്ചു നെക്സ്റ്റ് ഓഫ് കിൻ ആയി ആരും അയർലണ്ടിൽ ഇല്ലാത്തത് കൊണ്ട് പോലീസ് (ഗാഡ) ഒരു കാര്യവും ആരുമായും പങ്കുവെക്കുന്നില്ല. സഹോദരൻ ഇന്നെത്തുന്നതോടെ കൂടുതൽ വിവരങ്ങൾ പുറത്തുവരും എന്ന് കരുതുന്നു. കോഴിക്കോട് അശോകപുരം സ്വദേശിനിയായിരുന്നു മേരി. മൂന്ന് വര്‍ഷം മുന്‍പ് അയര്‍ലണ്ടില്‍ എത്തിയ മേരി സെന്റ് ജെയിംസ് ആശുപത്രിയിലെ നേഴ്‌സ് ആയിരുന്നു. ജോലിയില്‍ വളരെ ഊർജ്ജസ്വലതയോടെ പ്രവര്‍ത്തിച്ച മേരിയുടെ മരണം സഹപ്രവര്‍ത്തകര്‍ക്കും, കൂട്ടുകാര്‍ക്കും ഉള്‍കൊള്ളാന്‍ കഴിഞ്ഞിട്ടില്ല എന്നത് ഒരു യാഥാർത്യമാണ്.

മരണത്തിന് മുന്‍പ് വരെ കൂട്ടുകാരുമൊത്ത് കളി തമാശകൾ പറഞ്ഞ മേരി ആത്മഹത്യാ ചെയ്യാന്‍ തക്ക കാരണങ്ങള്‍ ഉണ്ടായിരുന്നില്ല എന്നാണ് കൂട്ടുകാരും സഹപ്രവർത്തകരും വെളിപ്പെടുത്തുന്നത്. സഹപ്രവര്‍ത്തകരായ നഴ്‌സുമാരോടൊപ്പമാണ് ഇവര്‍ താമസിച്ചിരുന്നത്. 2020 ജനുവരി എട്ടിന് ആയിരുന്നു മേരിയുടെ വിവാഹം നടക്കേണ്ടിയിരുന്നത്. വിവാഹത്തിനുള്ള വസ്ത്രങ്ങളും, ആഭരണങ്ങളുമെല്ലാം എടുത്ത ശേഷമാണ് കഴിഞ്ഞ ആഴ്ച മേരി നാട്ടില്‍ നിന്നും തിരിച്ചെത്തിയത്. ഒരു കൂട്ടുകാരിയെ യാത്രയാക്കി തിരിച്ചെത്തിയ മേരി സോഷ്യല്‍ മീഡിയയിലും സജീവമായിരുന്നു.

ജന്മദിന ദിവസം തന്നെയായിരുന്നു മേരി വിടവാങ്ങിയത് എന്നത് കൂട്ടുകാരുടെയും ബന്ധുക്കളുടെയും ദുഃഖം വർദ്ധിപ്പിക്കുന്നു. ആശംസകള്‍ അയച്ചവര്‍ക്കെല്ലാം നന്ദി അറിയിച്ചുകൊണ്ട് പോസ്റ്റ് ഇടുകയും ചെയ്തിരുന്നു. വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞെത്തിയ അപ്പാര്‍ട്മെന്റിലെ മറ്റൊരാള്‍ എത്തിയപ്പോള്‍ റൂം അകത്തു നിന്നും പൂട്ടിയിട്ടിരിക്കുകയായിരുന്നു. ബലം പ്രയോഗിച്ച് വാതില്‍ തുറന്ന് അകത്ത് കടന്ന അവര്‍ നടത്തിയ തിരച്ചിലിന് ഒടുവിലാണ് ബാത്ത് റൂമില്‍ മേരിയെ കണ്ടെത്തിയത്. ഷവര്‍ ഹെഡില്‍ കുരുക്കിട്ട് തൂങ്ങി നില്‍ക്കുന്ന അവസ്ഥയിലാണ് മൃതദേഹം കാണപ്പെട്ടത്. എന്തായാലും ഇത്രയും ബോൾഡായ മേരിയുടെ മരണം ദുരൂഹതയുടെ ഒരു കൂട്ടമായി മാറിയിരിക്കുകയാണ്.