ജയന്‍ എടപ്പാള്‍

ലണ്ടന്‍: നവകേരള നിര്‍മിതിക്കും കേരളത്തിന്റെ സമഗ്ര പുരോഗതിക്കും പ്രവാസി ക്ഷേമത്തിനുമായി ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പിലാക്കുന്ന സാമ്പത്തിക നിക്ഷേപ പദ്ധതിയായ ‘മസാല ബോണ്ടിനും’ പ്രവാസി ചിട്ടിക്കും വമ്പിച്ച ജനപിന്തുണയാണ് ബ്രിട്ടനിലെ പ്രവാസി സമൂഹം നല്‍കിയത്. വെള്ളിയാഴ്ച രാവിലെ ലണ്ടണ്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍, കേരളത്തിന്റെ വികസന നായകന്‍ ബഹു കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തപ്പോഴും ഉച്ചക്കുശേഷം ക്ഷണിക്കപ്പെട്ട പ്രതിനിധികള്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ച പ്രവാസി ചിട്ടിയും വന്‍ കരഘോഷതോടു കൂടിയാണ് ബ്രിട്ടനില്‍ മലയാളി സമൂഹം നെഞ്ചേറ്റിയത്.

ലണ്ടനിലെ മോണ്ടുകാം റോയല്‍ ലണ്ടണ്‍ ഹൗസ് ഹോട്ടലില്‍ നടന്ന, പ്രവാസി ചിട്ടിയുടെ യൂറോപ്പിലെ ഉദ്ഘാടനം, ബഹു മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ നിര്‍വഹിച്ച യോഗത്തില്‍, ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക് വിഷയാവതരണം നടത്തി. ലണ്ടനിലെ മോണ്ട് കാം ഹോട്ടലില്‍ തിങ്ങി നിറഞ്ഞ പ്രവാസി സമൂഹം, ഇടതു സര്‍ക്കാരിന്റെ ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങളുടെ അംഗീകാരത്തിന്റെ തെളിവാണെന്ന് ഇടതുപക്ഷ പുരോഗമന സാംസ്‌കാരിക സംഘടനയായ ‘സമീക്ഷ’ ബ്രിട്ടന്‍ വിലയിരുത്തി.

തുടര്‍ന്ന് നടന്ന കേരള വികസന സെമിനാറില്‍, ദേശീയരും വിദേശീയരും ആയ വിദഗ്ദ്ധര്‍ ആശയങ്ങള്‍ പങ്കുവെച്ചു. നാളെയും മറ്റന്നാളും ബ്രിട്ടനിലെ രണ്ടു മേഖലകളിലും അയര്‍ലന്‍ഡിലും നടക്കുന്ന സൗഹൃദ സമ്മേളനങ്ങളില്‍ തോമസ് ഐസക്കും ഔദോഗിക പ്രധിനിധികളും പങ്കെടുക്കുമെന് കെഎസ്എഫ്ഇ അറിയിച്ചു. പ്രകൃതി ദുരന്തങ്ങളിലും മഹാ പ്രളയത്തിലും അകപ്പെട്ട കൊച്ചു കേരളത്തിനെ കൈപിടിച്ചുയര്‍ത്താന്‍, ഇച്ഛാ ശക്തിയോടെയും നിച്ഛയ ദാര്‍ഢ്യത്തോടുകൂടിയും പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷ സര്‍ക്കരിന്റെ ജനക്ഷേമകരമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ബ്രിട്ടനിലെ മലയാളി സമൂഹം കക്ഷി രാഷ്ട്രീയത്തിന് അധീതമായി എല്ലാവിധ പിന്തുണയും നല്‍കുമെന്ന് സമീക്ഷ ദേശീയ സമിതി അറിയിച്ചു.