സംഭവിച്ചത് നൂറ്റാണ്ടിലെ വലിയ രണ്ട് തമാശകള്‍, പക്ഷേ പൊതുജനം പരിഭ്രാന്തിയില്‍; മാസാന്ത്യാവലോകനം

സംഭവിച്ചത് നൂറ്റാണ്ടിലെ വലിയ രണ്ട് തമാശകള്‍, പക്ഷേ പൊതുജനം പരിഭ്രാന്തിയില്‍; മാസാന്ത്യാവലോകനം

ജോജി തോമസ്

ഒരു പക്ഷേ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ രണ്ട് തമാശകളായി പരിണമിക്കാന്‍ സാധ്യതയുള്ള അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പും ഇന്ത്യന്‍ കറന്‍സിയുടെ പിന്‍വലിക്കലും നടന്നത് ഒരേ ദിവസമാണെന്നുള്ളത് തികച്ചും യാദൃച്ഛികമാണ്. യാതൊരു വിജയ സാധ്യതയും കല്‍പ്പിക്കാതിരുന്ന, വംശീയ വിദ്വേഷത്തിനും സ്ത്രീകളോടുള്ള സമീപനത്തിനും കുപ്രസിദ്ധി ആര്‍ജ്ജിച്ച ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് ലോകമൊട്ടാകെയുള്ള ജനങ്ങളെ പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളെ ആശങ്കയിലാഴ്ത്തിയെങ്കില്‍ ഇന്ത്യന്‍ കറന്‍സി പിന്‍വലിക്കല്‍ നടപടിയിലൂടെ ലോകജനസംഖ്യയില്‍ 18 ശതമാനം വരുന്ന ഇന്ത്യന്‍ ജനതയെ തികഞ്ഞ അരാജകത്വത്തിലേക്കും അരക്ഷിതാവസ്ഥയിലേക്കും തള്ളി വിടുന്ന സാഹചര്യമാണ് സൃഷ്ടിക്കപ്പെടുന്നത്.

കള്ളപ്പണത്തിന്റെ പേരില്‍ 500ന്റെയും 1000ത്തിന്റെയും കറന്‍സി നിരോധിക്കാന്‍ ഒരു അര്‍ദ്ധരാത്രിയില്‍ തീരുമാനിച്ചത് ഒരു പുരാതന ഭാരതീയ കഥയാണ് ഓര്‍മ്മപ്പെടുത്തുന്നത്. കല്ലുവിന്റെ മതില്‍ വീണ് ആട് ചത്തതിന് ആടിന്റെ ഉടമ ചോപാട് രാജാവിന്റെ അടുത്ത് പരാതിയുമായെത്തി. തന്റെ ഉപജീവനമാര്‍ഗ്ഗമായിരുന്ന ആടിന്റെ മരണത്തിന് ഉത്തരവാദിയായ മതിലു പണിത കല്ലാശാരിയെ ശിക്ഷിക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ വിചാരണ വേളയില്‍ കല്ലാശാരി കുമ്മായം കൂട്ടിയ കയ്യാളിനെയും കയ്യാള്‍ അളവിലധികം വെള്ളം ഒഴിച്ച പണിക്കാരനെയും പണിക്കാരന്‍ വലിയ ആടിനെ കല്ലുവിന് വിറ്റ ആട്ടിടയനെയും കുറ്റപ്പെടുത്തി. വലിയ ആട് മതിലില്‍ ചാരിയതാണ് മതിലിടിയാന്‍ കാരണമെന്ന യുക്തി നിരത്തി. പക്ഷേ ആട്ടിടയന്‍ ആടിനെ വിറ്റ സമയത്ത് തന്റെ ശ്രദ്ധ തിരിയാന്‍ കാരണക്കാരനായ കോത്വാലില്‍ പഴിചാരി. അവസാനം രാജാവ് കോത്വാലിനെ വധശിക്ഷയ്ക്ക് വിധിച്ചു. പക്ഷേ വധശിക്ഷ നടപ്പാക്കുന്ന അവസരത്തില്‍ കുടുക്ക് കഴുത്തില്‍ പാകമാകാതെ വരികയും പാകമായ കഴുത്തുമായി ആ അവസരത്തില്‍ അതിലേ പോയ വഴിയാത്രക്കാരനായ ഗോവര്‍ദ്ധനെ തൂക്കിലേറ്റാന്‍ രാജകല്‍പനയായി. ഇതുപോലെ തന്നെയാണ് ബ്ലാക്ക് മണിയുടെ കാര്യത്തില്‍ യഥാര്‍ത്ഥ പ്രതികളെ കിട്ടാതെ വന്നപ്പോള്‍ നിസഹായരും നിരപരാധികളുമായ പൊതുജനത്തെ ശിക്ഷിക്കാന്‍ മോഡി രാജാവ് തീരുമാനിച്ചത്.

ഇന്ത്യയില്‍ കറന്‍സി നിരോധിക്കുന്നത് ആദ്യത്തെ സംഭവമല്ല. 1946ല്‍ ആയിരത്തിന്റെയും പതിനായിരത്തിന്റെയും നോട്ടുകള്‍ നിരോധിച്ചിരുന്നു. 1954ല്‍ ആയിരത്തിന്റെയും അയ്യായിരത്തിന്റെയും പതിനായിരത്തിന്റെയും നോട്ടുകള്‍ വീണ്ടും മാര്‍ക്കറ്റിലെത്തിയെങ്കിലും 1978 ജനുവരിയില്‍ ബ്ലാക്ക് മണിക്കെതിരെയുള്ള നീക്കത്തിന്റെ ഭാഗമായി പിന്‍വലിക്കപ്പെട്ടു. 1978ല്‍ കറന്‍സികള്‍ പിന്‍വലിക്കപ്പെട്ട രീതിയും നരേന്ദ്ര മോഡി ഗവണ്‍മെന്റ് കറന്‍സികള്‍ പിന്‍വലിച്ചതുമായി വളരെയധികം സാമ്യമുണ്ട്. 1970ല്‍ രൂപീകൃതമായ വാല്‍ച്യൂ കമ്മിറ്റിയുടെ നിര്‍ദേശമായിരുന്നു ഉയര്‍ന്ന മൂല്യമുള്ള കറന്‍സികള്‍ പിന്‍വലിക്കുക എന്നത്. 1978ല്‍ അധികാരത്തിലെത്തിയ ജനതാ പാര്‍ട്ടിയുടെ കൂട്ടുകക്ഷി മന്ത്രിസഭ ഒരു ഓര്‍ഡിനന്‍സ് മുഖേന ആ വര്‍ഷം ജനുവരി 16-ാം തീയതി അതി രാവിലെ 1000, 5000, 10000 രൂപ നോട്ടുകള്‍ പിന്‍വലിക്കുകയായിരുന്നു. രാഷ്ട്രപതിയായിരുന്ന സഞ്ജീവ റെഡ്ഡി ജനുവരി 16-ാം തിയതി അതിരാവിലെ ഓര്‍ഡിനന്‍സ് ഒപ്പു വെയ്ക്കുകകയും പ്രസ്തുത തീരുമാനം ഓള്‍ ഇന്ത്യാ റേഡിയോയിലൂടെ അതേ ദിവസം രാവിലെ 9.00 മണിക്ക് പ്രഖ്യാപിക്കുന്നതുവരെ തീരുമാനത്തിന്റെ രഹസ്യ സ്വഭാവം കാത്തു സൂക്ഷിക്കുവാന്‍ സര്‍ക്കാരിനു കഴിഞ്ഞു. അതിനു ശേഷം യുപിഎ ഗവണ്‍മെന്റിന്റെ കാലത്തും പഴയ നോട്ടുകള്‍ ഘട്ടംഘട്ടമായി പൊതു വിപണിയില്‍ നിന്ന് പിന്‍വലിച്ചിരുന്നു. വ്യാജ കറന്‍സിയുടെയും കള്ളപ്പണത്തിന്റെയും വ്യാപനം തടയുക എന്നതായിരുന്നു യുപിഎ ഗവണ്‍മെന്റിന്റെ തീരുമാനത്തിന്റെ ലക്ഷ്യം.

1978ല്‍ മൊറാര്‍ജി ദേശായി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ കറന്‍സി പിന്‍വലിച്ചത് മോഡി സര്‍ക്കാര്‍ ചെയ്തതു പോലെ അപ്രതീക്ഷിതവും ഉടന്‍ പ്രാബല്യത്തില്‍ വരുന്ന വിധവുമായിരുന്നു. പക്ഷേ ഇതുള്‍പ്പെടെ മുന്‍കാലങ്ങളില്‍ കറന്‍സിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടത്തിയ നീക്കങ്ങളൊന്നും ഇപ്പോള്‍ സംഭവിച്ചതുപോലെ പൊതുജജനങ്ങളെ പെരുവഴിയിലും ദുരിതത്തിലും ആക്കുന്നതായിരുന്നില്ല. കാരണം അന്ന് നിരോധിച്ച ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പൊതുജനങ്ങള്‍ തങ്ങളുടെ ദൈനംദിനാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നവ ആയിരുന്നില്ല. 1978ല്‍ 1000ത്തിന്റെയും 5000ത്തിന്റെയും 10000ത്തിന്റെയും നോട്ടുകള്‍ പിന്‍വലിക്കുമ്പോള്‍ ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങളും അത്തരം നോട്ടുകള്‍ കണ്ടിട്ടു പോലുമില്ലായിരുന്നു. ഭൂരിഭാഗം ജനങ്ങളുടെയും മധ്യവര്‍ഗ്ഗത്തിന്റെയും മാസവരുമാനം ആയിരത്തില്‍ താഴെ മാത്രമായിരുന്നു. മധ്യതിരുവിതാംകൂറിന്റെ ഹൃദയഭാഗത്ത് പോലും 5000 രൂപയ്ക്ക് ഒന്നിലധികം ഏക്കര്‍ റബര്‍ തോട്ടം വാങ്ങാന്‍ സാധിക്കുമായിരുന്നു.

ഇവിടെയാണ് മോഡി ഗവണ്‍മെന്റിന്റെ ദൂരക്കാഴ്ചയില്ലായ്മ വെളിവാക്കപ്പെടുന്നത്. കേരളം പോലുള്ളിടത്ത് ദിവസക്കൂലിക്ക് പോകുന്ന വ്യക്തിക്ക് പോലും 500 രൂപയിലധികം വരുമാനമുണ്ട്. ഒരു മധ്യവര്‍ഗ്ഗ കുടുംബത്തിന് ചെറിയ ഒരു ഷോപ്പിംഗിന് പോകണമെങ്കില്‍പ്പോലും അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ കരുതണം. ഇങ്ങനെയൊരു സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവര്‍ണ്ണര്‍ ഓരോ കറന്‍സിയിലും ഒപ്പിട്ടു നല്‍കുന്ന വാഗ്ദാനം വിശ്വസിച്ച് ആ കറന്‍സിയുമായി ദൈനംദിനാവശ്യങ്ങള്‍ നിറവേറ്റാനായി ഒരുങ്ങിയിരുന്ന ജനകോടികള്‍ വിവിധ ആവശ്യങ്ങള്‍ക്കായി രാജ്യത്തിന്റെ നാനാഭാഗങ്ങളിലൂടെ തങ്ങളുടെ ഉപജീവന മാര്‍ഗ്ഗം തേടി യാത്ര ചെയ്തിരുന്ന കോടിക്കണക്കിന് ജനങ്ങള്‍, വിനോദസഞ്ചാരത്തിനും മറ്റുമായി ഇന്ത്യയിലെത്തിയ ലക്ഷക്കണക്കിന് വിദേശികളെയുമെല്ലാം തികച്ചും ദുരിതത്തിലാക്കുന്ന ഒരു നടപടിയാണ് ഗവണ്‍മെന്റിന്റെ ഭാഗത്തു നിന്നുമുണ്ടായത്.തീരുമാനത്തേത്തുടര്‍ന്ന് തുടര്‍ച്ചയായി ബാങ്കുകള്‍ക്ക് അവദി കൊടുത്തത് ജനങ്ങളുടെ ദുരിതം ഇരട്ടിപ്പിച്ചു.

ബ്രിട്ടനില്‍ നിന്നും മറ്റും വിനോദ സഞ്ചാരത്തിനായി എത്തിയ വിദേശികളോട് ഇവിടെ അക്കൗണ്ട് ഇല്ലെങ്കില്‍ കറന്‍സി മാറ്റാന്‍ സാധിക്കില്ല എന്ന ധാര്‍ഷ്ട്യം നിറഞ്ഞ നിലപാടാണ് ബാങ്കുകളുടെ ഭാഗത്തു നിന്ന് ഉണ്ടായത്. പകരം എന്തു സംവിധാനമാണ് ഉള്ളത് എന്ന ചോദ്യത്തിന് ഉത്തരമില്ലായിരുന്നു. പലരും ഇനി ഇന്ത്യയിലേക്കില്ല എന്ന് പ്രതിജ്ഞ എടുത്താണ് തിരികെപ്പോന്നത്. മറ്റെന്തിനേക്കാളുമുപരി ഇന്ത്യയെ ലോകത്തിനു മുന്നില്‍ നാണം കെടുത്താനാണ് ഗവണ്‍മെന്റ് തീരുമാനം ഉതകിയത്. സ്ത്രീകളും വൃദ്ധജനങ്ങളുമുള്‍പ്പെടെ ലക്ഷങ്ങള് തെരുവില്‍ മണിക്കൂറുകള്‍ ക്യൂ നില്‍ക്കേണ്ട സാഹചര്യം ഉണ്ടായി. തിരക്കു മൂലം വ്യാപകമായ സംഘര്‍ഷങ്ങളും നിരവധി മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. രാജ്യം തികച്ചും അരക്ഷിതാവസ്ഥിലേക്ക് പോകുന്ന ഒരു അവസ്ഥയാണ് കറന്‍സി പിന്‍വലിക്കലിനു ശേഷമുണ്ടായത്. പിന്‍വലിച്ച കറന്‍സികള്‍ക്ക് പകരം ആവശ്യത്തിന് കറന്‍സികള്‍ എത്തിക്കാന്‍ സാധിക്കാത്തത് ഗവണ്‍മെന്റിന്റെ ഭാഗത്തു നിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ്.

ബാങ്കിംഗ് അക്കൗണ്ടിംഗ് സംവിധാനങ്ങള്‍ വ്യാപകവും ശക്തവും അല്ലാത്ത ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ ജനങ്ങളുടെ കൈവശമിരിക്കുന്ന പണം മുഴുവന്‍ കള്ളപ്പണമാണെന്ന് കരുതാന്‍ കഴിയില്ല. ഒരു കര്‍ഷക കുടുംബത്തിന്റെ കയ്യിലിരിക്കുന്ന ഏതാനും ലക്ഷങ്ങള്‍ ഒരു പക്ഷേ അവന്റെ ആയുഷ്‌കാല സമ്പാദ്യം ആയിരിക്കും. ഇന്ത്യയില്‍ നല്ലൊരു വിഭാഗം ജനങ്ങള്‍ ബാങ്ക് അക്കൗണ്ട് ഇല്ലാത്തവരും എ ടി എം എന്ന് കേട്ടിട്ടില്ലാത്തവരുമാണ്. വളരെയധികം ജനങ്ങള്‍ക്ക് ബാങ്ക് സേവനം മണിക്കൂറുകള്‍ യാത്ര ചെയ്താല്‍ ലഭിക്കുന്നതാണ്. അത്തരമൊരു രാജ്യത്താണ്, നല്ലൊരു വിഭാഗം ജനങ്ങള്‍ക്ക് അടിസ്ഥാന ശുചിത്വ സൗകര്യങ്ങളും കുടിവെള്ളവും ഇല്ലാത്ത രാജ്യത്താണ്, ഗവണ്‍മെന്റ് ഇ-ബാങ്കിങ്ങിനെക്കുറിച്ച് സംസാരിക്കുന്നത്.

ഇതിലെല്ലാം പ്രധാനപ്പെട്ട വസ്തുത കള്ളപ്പണം തടയാന്‍ കറന്‍സി പിന്‍വലിക്കല്‍ പര്യാപ്തം അല്ലെന്ന് മുന്‍കാല അനുഭവങ്ങളുടെ വെളിച്ചത്തില്‍ തെളിഞ്ഞിട്ടുള്ളതാണ് എന്നതാണ്. കള്ളപ്പണക്കാര്‍ തങ്ങളുടെ പണം ചാക്കുകളിലാക്കി കട്ടിലിനടിയില്‍ അല്ല സൂക്ഷിക്കുന്നത്. ലക്ഷക്കണക്കിന് കോടി വരുന്ന കള്ളപ്പണം വിദേശങ്ങല്‍ും ഇന്ത്യയില്‍ തന്നെ പലവിധ സ്ഥാവര ജംഗമ വസ്തുക്കളിലുമായി നിക്ഷേപിക്കപ്പെട്ടിരിക്കയാണ്. 2014 വരെ ബിജെപിയുടെ നിലപാട് കറന്‍സി പിന്‍വലിക്കല്‍ കള്ളപ്പണത്തിന് തടയിടാന്‍ ഉതകുകയില്ല എന്നതായിരുന്നു. വിദേശത്തുള്ള കള്ളപ്പണം മുഴുവന്‍ ഇന്ത്യയില്‍ തിരികെ എത്തിക്കുമെന്ന് വാഗ്ദാനം വല്‍കി അധികാരത്തിലെത്തിയ നരേന്ദ്രമോഡി വിദേശ ബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപിച്ചവരുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടും ഒരു ചെറുവിരല്‍ പോലും അനക്കാത്തതത് സംശയാസ്പദവും കള്ളപ്പണത്തിനെതിരായ ഗവണ്‍മെന്റിന്റെ നിലപാടുകളിലെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യുന്നതുമാണ്. പൊതുജനത്തെ തെരുവില്‍ ക്യൂ നിര്‍ത്തിയ നരേന്ദ്രമോദി കള്ളപ്പണക്കാര്‍ക്കെതിരെ കഴിഞ്ഞ മൂന്ന് വര്‍ഷമായി എന്ത് നടപടിയെടുത്തു, രാജ്യമൊട്ടാകെ എത്ര റെയ്ഡുകള്‍ നടത്തി എന്ന് വെളിപ്പെടുത്താന്‍ ബാധ്യസ്ഥനാണ്.

ചുരുക്കത്തില്‍ കറന്‍സികള്‍ പിന്‍വലിച്ച മോഡിയുടെ നടപടി മറ്റൊരു പ്രൊപ്പഗാന്‍ഡ മാത്രമാണ്. ഇത്തരത്തിലുള്ള പ്രൊപ്പഗാന്‍ഡകളാണ് മോദിയെ അധികാരത്തിലെത്തിച്ചത്. പക്ഷേ ഈ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ രാജ്യസ്നേഹവും വര്‍ഗ്ഗീയ വംശീയ വിദ്വേഷവും പാകത്തിന് കൂട്ടിച്ചേര്‍ക്കാന്‍ മോദിക്ക് സാധിക്കുന്നുണ്ട്. ഹിറ്റ്ലര്‍ ഉള്‍പ്പെടെ ലോകം കണ്ട പല ഏകാധിപതികളും രാജ്യസ്നേഹവും വര്‍ഗ്ഗ വംശീയ വിദ്വേഷവും പാകത്തിന് കൂട്ടിച്ചേര്‍ത്ത് തനിക്ക് ചുറ്റും ഒരു പ്രഭാവലയം സൃഷ്ടിക്കുന്നതില്‍ വിജയിച്ചവരാണ്. പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യാത്തതും ചര്‍ച്ചയ്ക്ക് തയ്യാറാകാത്തതും മോദിയുടെ ഏകാധിപത്യ പ്രവണതയ്ക്കും ജനാധിപത്യത്തോടുള്ള അനാദരവിനും തെളിവാണ്. കറന്‍സി പിന്‍വലിച്ചതിനു ശേഷമുള്ള ചില പ്രാദേശിക തെരഞ്ഞെടുപ്പുകളില്‍ വിജയിക്കാനായത് മോദിയുടെ രുചിക്കൂട്ട് താല്‍ക്കാലികമായെങ്കിലും വിജയിച്ചതിന് തെളിവാണ്. പക്ഷേ അതൊരു അന്തിമ വിജയത്തിലേക്ക് പോകുകയാണെങ്കില്‍ ഭാരതത്തിനും ഭാരതീയതനും നഷ്ടപ്പെടുന്നത് നൂറ്റാണ്ടുകളായി കാത്തുസൂക്ഷിച്ച സത്യമാണ്. കാരണം കള്ളപ്പണത്തോടുള്ള യുദ്ധത്തിലുപരി വെളിപ്പെടാത്ത പല ഹിഡന്‍ അജണ്ടകളും മോഡിക്കുണ്ടെന്ന് കാലം തെളിയിക്കും.

 

jojyവേക്ക്ഫീല്‍ഡില്‍ താമസിക്കുന്ന ജോജി തോമസ്‌ മലയാളം യുകെ ന്യൂസ് ടീം മെമ്പറും, ആനുകാലിക സംഭവങ്ങള്‍ നിരീക്ഷിച്ച് പൊതു ജനങ്ങളുടെ മുന്‍പിലേക്ക് എത്തിക്കുന്ന സാമൂഹ്യ നിരീക്ഷകനുമാണ്. ജോജി തോമസ് എല്ലാ മാസാന്ത്യങ്ങളിലും മലയാളം യുകെയില്‍ മാസാന്ത്യാവലോകനം എന്ന പംക്തി കൈകാര്യം ചെയ്തു വരുന്നു.

               

വായനക്കാരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ താഴെയുള്ള കമന്റ് കോളം ഉപയോഗിക്കാവുന്നതാണ്. അവഹേളനമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീലമോ മതനിന്ദയോ ആകാവുന്ന പോസ്റ്റുകള്‍ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്.
Post Your Malayalam Comments ( Click here for Malayalam Comments )
Press Esc to close
other news
1 2 3 1,638

More Latest News

മെഡിറ്ററേനിയൻ കടലിൽ വൻ അപകടം; അഭയാര്‍ത്ഥി ബോട്ടുകൾ മുങ്ങി ഇരുന്നൂറിലേറെ പേര്‍ മരിച്ചു

അമിത ഭാരം കയറ്റിയതാണ് ബോട്ടുകൾ മുങ്ങാൻ കാരണം. ഒരു ബോട്ടിൽ 120 മുതൽ 140 പേര്‍ വരെയാണ് ഉണ്ടായിരുന്നത്. ഇറ്റാലിയൻ തീരദേശ സേനയുടെ നേതൃത്തിലാണ് രക്ഷാ പ്രവര്‍ത്തങ്ങൾ പുരോഗമിക്കുന്നത്. അഭയാര്‍ത്ഥികൾക്കായുള്ള സംഘടനയുടെ കണക്കനുസരിച്ച് ഇക്കഴിഞ്ഞ മൂന്ന് മാസത്തിനിടെ സമാന അപകടങ്ങളിൽ 521 പേരാണ് മരിച്ചത്

മാവോയിസ്റ്റ് നേതാവ് ഷൈനയെ കൊടുംക്രിമിനലായി ചിത്രീകരിച്ചു; ‘അങ്കമാലി ഡയറീസി’നെതിരേ ഷൈനയുടെ മകള്‍

അങ്കമാലി ഡയറീസില്‍ മാവോയിസ്റ്റ് നേതാവ് ഷൈനയുടെ ചിത്രം അപമാനകരമായി ഉപയോഗിച്ചതിനെതിരെ മകള്‍ ആമി.ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന സിനിമയിലാണ് ഷൈനയുടെ ചിത്രം ജയിലിലെ 'ഇവരെ സൂക്ഷിക്കുക' ലിസ്റ്റില്‍ ഉപയോഗിച്ചിരിക്കുന്നത്. ശാന്ത എന്ന പേരിലാണ് ഷൈനയുടെ ചിത്രം സിനിമയില്‍ കാണിച്ചത്. ഷൈനയുടെ മകള്‍ ആമി ചിത്രത്തിനെതിരെ രംഗത്തെത്തി.

കുത്തേറ്റ് മരിച്ച സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ടവളായി ഉയര്‍ത്തും

കുത്തേറ്റ് മരിച്ച സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ടവളായി ഉയര്‍ത്തും. വിശുദ്ധയായി പ്രഖ്യാപിക്കുന്നതിന് മുമ്പുള്ള ഘട്ടമാണിത്. ഇതുമായി ബന്ധപ്പെട്ട രേഖകളുടെ പഠനവും വോട്ടിംഗും വത്തിക്കാനില്‍ പൂര്‍ത്തിയായിട്ടുണ്ട്. കര്‍ദിനാള്‍മാരാണ് റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കി സമര്‍പ്പിച്ചത്. ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഇത് ഒപ്പ് വയ്ക്കുന്നതോടെ സിസ്റ്റര്‍ റാണി മറിയയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ തീയ്യതി വ്യക്തമാകും.

അമ്മ പ്രേമത്തിനു തടസ്സം നില്‍ക്കുന്നു; അമ്മയെ ജയിലില്‍ അടക്കണം എന്ന് മകന്റെ പരാതി

അമ്മയ്‌ക്കെതിരെ പരാതിയുമായി മകന്‍ പോലീസ് സ്‌റ്റേഷനില്‍. അമ്മ പ്രണയിക്കാന്‍ സമ്മതിക്കുന്നില്ലെന്നാണ് ഈ മകന്റെ പരാതി. മൂവാറ്റുപുഴ പോലീസ് സ്‌റ്റേഷനിലാണ് ഇങ്ങനെയൊരു പരാതിയെത്തിയത്. പതിനെട്ട് വയസുള്ള മകന്‍ രേഖാമൂലം പരാതി നല്‍കി.

വിമാനത്തില്‍ പക്ഷിയിടിച്ചാല്‍ ദാ ഇങ്ങനെ ഇരിക്കും; ഒഴിവായത് വന്‍ അപകടം; ഇടിച്ചത് അഹമ്മദാബാദ് –

എയര്‍ ഇന്ത്യയുടെ എല്‍-171 അഹമ്മദാബാദ് – ലണ്ടന്‍ വിമാനത്തില്‍ പക്ഷിയിടിച്ചു.തലനാഴിഴയ്ക്ക് ഒഴിവായത് വന്‍ അപകടം .ഇതേതുടര്‍ന്നു ലണ്ടനിലേക്കുള്ള യാത്ര എയര്‍ ഇന്ത്യ റദ്ദാക്കി. ബുധനാഴ്ചയായിരുന്നു സംഭവം. വിമാനത്തില്‍ 230 യാത്രക്കാരും 50 ജീവനക്കാരുമുണ്ടായിരുന്നു. ഇവര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ 12കാരൻ അച്ഛനെതിരെ പോലീസ് പോസ്‌കോ ചുമത്തി;  ബലാത്സംഗം ചെയ്തുവെന്ന് പെണ്‍കുട്ടിയുടെ ആരോപണം!

പതിനാറുകാരിയെ ഗര്‍ഭിണിയാക്കിയ പന്ത്രണ്ടുകാരനെതിരെ പോസ്‌കോ ചുമത്തി. പെണ്‍കുട്ടിയുടെ രണ്ട് മാസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ പിതാവ് പന്ത്രണ്ടുകാരന്‍ തന്നെയാണെന്ന് പിതൃത്വ പരിശോധനയില്‍ വ്യക്തമായിരുന്നു. ഇതേതുടര്‍ന്നാണ് പോസ്‌കോ ചുമത്തിയത്. പെണ്‍കുട്ടിയും ആണ്‍കുട്ടിയും അയല്‍വാസികളും ബന്ധുക്കളുമാണ്. പെണ്‍കുട്ടിയുടെ ഫസ്റ്റ് കസിനാണ്

മലയാറ്റൂരിലെയും മന്നാത്തറയിലെയും വികാരി അച്ചന്‍മാര്‍ ചോദിക്കുന്നു ഷാനുമോന്‍ ശശിധരനെയും ശരീരം തളര്‍ന്നു കിടക്കുന്ന തോപ്രാംകുടിയിലെ

ആകെയുള്ള 70 സെന്റ് സ്ഥലത്ത് പാവയ്ക്കാ കൃഷി നടത്തുന്നതിനിടയില്‍ പാവയ്ക്കാക്കു കമ്പി വലിച്ചുകെട്ടികൊണ്ടിരുന്നപ്പോള്‍ കമ്പി പൊട്ടി ഒരു കുഴിയിലേക്ക് വീണ് നട്ടെല്ലു തകര്‍ന്നു കിടപ്പിലായ തോപ്രാംകുടി മന്നാത്തറയില്‍ താമസിക്കുന്ന കളപ്പുരക്കല്‍ വര്‍ക്കി ജോസഫിനെയും കിഡ്നി രോഗത്തിന് ചികിത്സ നടത്തി കുടുംബം തകര്‍ന്ന മലയാറ്റൂരിലെ ഷാനുമോന്‍ ശശിധരനെയും സഹായിക്കണമെന്ന് മലയാറ്റൂരിലെയും മന്നാത്തറയിലെയും വികാരി അച്ചന്മാര്‍ അഭ്യര്‍ത്ഥിക്കുന്നു.

കോഹിലിക്കെതിരെ തിരിഞ്ഞു വീണ്ടും ഓസ്‌ട്രേലിയന്‍ ദിനപത്രം; കായിക രംഗത്തെ ഡൊണാള്‍ഡ് ട്രംപാണ് വിരാട്

കഴിഞ്ഞ മൂന്നു ടെസ്റ്റുകളിലെ ഏറ്റുമുട്ടലുകളുടെ തുടര്‍ച്ചയായാണ് ഓസീസ് മാധ്യമങ്ങള്‍ ഇന്ത്യന്‍ ക്യാപ്റ്റനെതിരെ രംഗത്തെത്തിയത്. ഡിആര്‍എസ് വിവാദം, കോഹ്ലിയുടെ പരിക്കിനെ പരിഹസിച്ചല്‍ ഏറ്റവും ഒടുവില്‍ ഇന്ത്യന്‍ ഫിസിയോയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടങ്ങിയ സംഭവങ്ങളില്‍ കോഹ്ലി ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്കെതിരപെ രൂക്ഷമായി പ്രതികരിച്ചിരുന്നു. ഇതോടെ ധര്‍മ്മശാലയില്‍ നടക്കുന്ന നാലാം ടെസ്റ്റും ഇരുടീമുകള്‍ തമ്മിലുളള രൂക്ഷമായ വാക്കേറ്റത്തിന് ഇടയാക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. പരമ്പരയില്‍ 1-1ന് സമനിലയിലായ ഇന്ത്യയ്ക്കും ഓസ്‌ട്രേലിയക്കും അവസാന മത്സരം ജയിക്കേണ്ടത് നിര്‍ണ്ണായകമാണ്.

ആ യാത്രയിൽ.. വിസ്മയക്കാഴ്ചകളുടെ - മോയാർ ലേഖകന്റെ യാത്ര അനുഭവം.....!

മസനഗുഡിയിലെത്തി റോഡ് മുറിച്ച് കടന്ന് നാല് കിലോമീറ്ററുള്ള സിങ്കാര വനമേഖലയിലേയ്ക്ക്, വഴിയുടെ തുടക്കത്തിൽ കൃഷിഭൂമിയിലൂടെ തുടങ്ങി വനത്തിനടുത്തേക്ക്, ഈ ഭാഗത്ത് നാല് റിസോർട്ടുകൾ നല്ല അറക്കവാളുമായ് യാത്രികരെ കാത്തിരിക്കുന്നുണ്ട്. പോകുന്ന വഴിയിൽ ഒരു കാട്ടരുവിയും, മയിലുകളും, മാൻകൂട്ടങ്ങളേയും, ആന പിണ്ഡങ്ങളും കണ്ട് ആ രാത്രി യാത്ര അവസാനിപ്പിച്ച് മസനഗുഡിയിലെത്തി

ലോക റെക്കോര്‍ഡ് ജേതാക്കള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി നിവേദനം നല്‍കി.

സ്വന്തം കഴിവുകളിലൂടെ വ്യത്യസ്ത മേഖലകളില്‍ നിന്നും ലോക റെക്കോര്‍ഡുകളില്‍ ഇടം നേടിയ പ്രതിഭകള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കണമെന്ന് ആവശ്യപ്പെട്ട് ലോക റെക്കോര്‍ഡ് ജേതാക്കള്‍ പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും നിവേദനം നല്‍കി. ഓള്‍ ഗിന്നസ് റിക്കോര്‍ഡ് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ഓഫ് കേരള ട്രഷറര്‍ ഗിന്നസ് ഡോ. സുനില്‍ ജോസഫ്, ഗിന്നസ് & യൂണിവേഴ്‌സല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഡോ.ജോണ്‍സണ്‍ വാലയില്‍ ഇടിക്കുള, ലിംകാ റെക്കോര്‍ഡ് ജേതാവ് വിവേക് രാജ്, യൂണിവേഴ്‌സല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ് ജേതാവ് ലേഖ രാധാകൃഷ്ണന്‍, യു.ആര്‍.എഫ് ഗ്രീന്‍ ക്ലബ് കോര്‍ഡിനേറ്റര്‍ ഹാരിസ് താഹ, എന്നിവരടങ്ങിയ സംഘമാണ് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് നിവേദനം നല്‍കിയത്.

അമേരിക്കയില്‍ വീണ്ടും വംശീയ ആക്രമണം; ഇന്ത്യന്‍ ടെക്കി യുവതിയും ഏഴുവയസുള്ള മകനും

കോഗ്നിസെന്റ് ജീവനക്കാരിയാണ് ആന്ധ്രയിലെ പ്രകാശം ജില്ലയില്‍ നിന്നുള്ള ശശികല. ഇവരുടെ ഭര്‍ത്താവ് ഹനുമന്ത റാവു ആണ് ആദ്യ മൃതദേഹങ്ങള്‍ കണ്ടത്. ഉടന്‍ തന്നെ ഇയാള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആന്ധ്ര സ്വദേശികളായ ഹനുമന്ത റാവുവും ഭാര്യയും ഒമ്പത് വര്‍ഷമായി അമേരിക്കയിലാണ്. സോഫ്റ്റ് വെയര്‍ പ്രൊഫഷണുകളാണ് ഇരുവരും. വീട്ടില്‍ നിന്നാണ് ശശികല ജോലി ചെയ്യുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവം വംശീയ ആക്രമണം എന്ന് തന്നെ സംശയം

വിജയ് മല്യ കുടുങ്ങുമോ ? ഇന്ത്യക്ക് കൈമാറാമെന്ന് ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഉറപ്പ്; അറസ്റ്റ് വാറണ്ട്

60 വയസുകാരനായ കിംഗ് ഫിഷര്‍ മുതലാളി, കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന് വേണ്ടിയാണ് ഭീമന്‍ തുക 17 ബാങ്കുകളില്‍ നിന്ന് വായ്പ എടുത്തത്. കിംഗ് ഫിഷര്‍ നഷ്ടത്തിലായി പൂട്ടിപ്പോവുകയും ചെയ്തതോടെ മല്യ വായ്പ തുക തിരിച്ചടച്ചില്ല. ദേശസാല്‍കൃത ബാങ്കുകള്‍ നിയമ നടപടി സ്വീകരിച്ചതോടെ മാര്‍ച്ച് 2ന് വിജയ് മല്യ ഇന്ത്യയില്‍ നിന്ന് മുങ്ങി. നാടുവിട്ട വ്യവസായി ഇംഗ്ലണ്ടിലാണ് താമസം.

ആ ദുരന്തം തകർത്തത്, 25 വർഷത്തെ ഇവരുടെ ദാമ്പത്യജീവിതം; ലണ്ടൻ ഭീകരാക്രമണത്തെ തുടർന്ന്

25 വർഷം മുൻപായിരുന്നു അവരുടെ വിവാഹം. അതുകൊണ്ടുതന്നെ ഇത്തവണത്തെ വിവാഹ വാർഷികം കാര്യമായി...

സ്വാശ്രയ കോളേജുകളിലെ ഇടിമുറികള്‍ ഇല്ലാതാക്കാന്‍ ഇടപെടണം; ജിഷ്ണുവിന്റെ അമ്മ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: സ്വാശ്രയ കോളേജുകളിലെ ഇടിമുറികള്‍ ഇല്ലാതാക്കാന്‍ ഇടപെടണമെന്ന് പാമ്പാടി നെഹ്‌റു കോളേജില്‍ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ സുപ്രീം കോടതിയില്‍. നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് ഈ ആവശ്യം. ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാണ് മഹിജ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സ്വാതന്ത്യത്തിനായുള്ള രണ്ടാം ഹിതപരിശോധന സംബന്ധിച്ച വോട്ടെടുപ്പ് സ്‌കോട്ടിഷ് പാര്‍ലമെന്റ് മാറ്റിവെച്ചു

ലണ്ടന്‍: സ്വാതന്ത്ര്യത്തിനായുള്ള പുതിയ ഹിതപരിശോധന സംബന്ധിച്ചുള്ള ബില്ലിന്‍മേലുള്ള വോട്ടെടുപ്പ് സ്‌കോട്ടിഷ് പാര്‍ലമെന്റ് മാറ്റിവെച്ചു. മാര്‍ച്ച് 28ന് ഈ വിഷയത്തില്‍ വോട്ടെടുപ്പ് നടക്കും. പ്രധാനമന്ത്രി തെരേസ മേയ് ആര്‍ട്ടിക്കിള്‍ 50 പ്രഖ്യാപിക്കുന്നതിന് തലേദിവസമാണ് വോട്ടെടുപ്പ്. രണ്ടാം ഹിതപരിശോധന എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചകള്‍ അവസാനഘട്ടത്തില്‍ എത്തിനില്‍ക്കെയാണ് വെസ്റ്റ്മിന്‍സ്റ്റര്‍ ഭീകരാക്രമണം നടന്നത്. ഇതോടെയാണ് വോട്ടിംഗ് മാറ്റിവെക്കാന്‍ തീരുമാനിച്ചത്.

രക്തപരിശോധനയിലൂടെ ക്യാന്‍സര്‍ നിര്‍ണ്ണയിക്കാനുള്ള രീതി ഒരു വര്‍ഷത്തിനുള്ളില്‍ പ്രാവര്‍ത്തികമാകും

കാലിഫോര്‍ണിയ: ക്യാന്‍സര്‍ നിര്‍ണ്ണയം രക്തപരിശോധനയിലൂടെ സാധ്യമാകുന്ന ലോകത്തെ ആദ്യ രീതി ഒരു വര്‍ഷത്തിനകെ പ്രാവര്‍ത്തികമാകും. ഇതിന്റെ പ്രോട്ടോടൈപ്പ് പരിശോധന ഒരു വര്‍ഷത്തിനുള്ളില്‍ സാധ്യമാകുമെന്ന് ഗവേഷകര്‍ അവകാശപ്പെട്ടു. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകയായ ജാസ്മിന്‍ സോയും സംഘവുമാണ ഈ പരീക്ഷണങ്ങള്‍ക്ക് പിന്നില്‍. രക്തസാംപിളുകളിലെ ട്യൂമര്‍ ഡിഎന്‍എകള്‍ കണ്ടെത്താനുള്ള കംപ്യൂട്ടര്‍ പ്രോഗ്രാം ഇവര്‍ വികസിപ്പിച്ചു. ഈ ഡിഎന്‍എകള്‍ ശരീരത്തില്‍ ഏതു ഭാഗത്തു നിന്നാണ് ഉദ്ഭവിക്കുന്നതെന്നും വ്യക്തമായി പറഞ്ഞുതരാന്‍ പ്രോഗ്രാമിന് സാധിക്കും.
© Copyright MALAYALAM UK 2017. All rights reserved.
Please wait...

2017 Calender Request Form

ആളുകള്‍ വ്യാജ വിലാസങ്ങള്‍ നല്കാന്‍ ഇടയുളളതിനാല്‍ ടെലിഫോണില്‍ വിളിച്ച് വിലാസം ഉറപ്പുവരുത്തിയ ശേഷം ആയിരിക്കും കലണ്ടര്‍ അയക്കുക. ശരിയായ ടെലിഫോണ്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ക്ക് കലണ്ടര്‍ അയയ്ക്കുന്നതല്ല.