സാലിസ്ബറി മലയാളി അസ്സോസിയേഷന്‍ മലയാളം യുകെ എക്‌സല്‍ അവാര്‍ഡ് നൈറ്റില്‍ എത്തുന്നു. ഷിബു ജോണ്‍ പ്രസിഡന്റായി മുപ്പതില്‍ താഴെ കുടുംബങ്ങളുടെ അംഗബലമുള്ള ന്യൂ ജന്‍ ടച്ചില്‍ തിളങ്ങുന്ന സാലിസ്ബറി മലയാളി അസ്സോസിയേഷന്‍ കലാരംഗത്ത് നല്‍കുന്ന സംഭാവനകള്‍ വളരെ വലുതാണ്. കലാതിലകപ്പട്ടം ഉള്‍പ്പെടെ, യുക്മ നാഷണല്‍ കലാമേളയില്‍ ഇവര്‍ കൊയ്യുന്ന സമ്മാനങ്ങളുടെ എണ്ണം അതിന് വ്യക്തമായ ഉദാഹരണമാണ്. ജനങ്ങളോടൊപ്പം സഞ്ചരിക്കുന്ന ജനകീയ പത്രമാണെന്ന് ലോക മലയാളികള്‍ പറഞ്ഞ മലയാളം യുകെയ്ക്ക് എല്ലാവിധ പിന്‍തുണയും അര്‍പ്പിച്ചുകൊണ്ട് മലയാളം യുകെ എക്‌സല്‍ അവാര്‍ഡ് നൈറ്റില്‍ തങ്ങളുടെ പ്രിയ താരങ്ങളുടെ നിറപ്പകിട്ടാര്‍ന്ന പ്രകടനം ആയിരത്തോളം വരുന്ന കാണികള്‍ക്ക് മുമ്പില്‍ അവര്‍ അവതരിപ്പിക്കും.

സോനാ ജോസും അലീനയും അനീറ്റയുമൊക്കെ മെയ് പതിമൂന്നിന് ലെസ്റ്ററില്‍ വെച്ചു നടക്കുന്ന മലയാളം യുകെ എക്‌സല്‍ അവാര്‍ഡ് നൈറ്റില്‍ എത്തുകയായി. സ്ത്രീശക്തിക്കാധാരമായ സെമീ ക്ലാസിക്കല്‍ ഡാന്‍സ് ഫ്യൂഷന്‍ ടച്ച് സ്വന്തമായി കൊറിയോഗ്രാഫി ചെയ്തവതരിപ്പിക്കുകയാണ് സോനാ ജോസ്. സ്ത്രീകള്‍ ശക്തിയുള്ളവരാണെന്ന് ആ ഇളം മനസ്സ് ചെറുപ്പത്തിലേ തിരിച്ചറിഞ്ഞു. ആ ശക്തി സമൂഹത്തിന് കാണിച്ചു കൊടുക്കുകയാണിവിടെ. മുദ്രകളിലൂടെ.. ചലനങ്ങളിലൂടെ… നവരസങ്ങളിലൂടെ… നോട്ടത്തിലും ഭാവത്തിലും മിഴിയിളക്കത്തിലുമൊക്കെ സ്ത്രീശക്തിയുണ്ടാകും. അങ്കമാലി എളവൂര്‍ കല്ലറയ്ക്കല്‍ വീട്ടില്‍ ജോസ് കെ ആന്റണിയുടേയും സില്‍വി ജോസിന്റെയും രണ്ട് മക്കളില്‍ രണ്ടാമള്‍. യുക്മ നാഷണല്‍ കലാമേളയിലെ 2014ലെ കലാതിലകപ്പട്ടമിരിക്കുന്നത് സാലിസ്ബറിയിലെ ജോസ് കെ ആന്റണിയുടെ വീട്ടിലാണ്. സോനയുടെ ചേച്ചി മിന്നാ ജോസിന്റെ മിന്നുന്ന പ്രകടനം യുക്മ നാഷണല്‍ കലാമേളയില്‍ മിന്നയെ കലാതിലകമാക്കി. അനുജത്തി സോനയും ഒട്ടും പിറകിലല്ല. ഫോഡിംഗ് ബ്രിഡ്ജ് ബര്‍ഗേറ്റ് സ്‌കൂള്‍ ആന്റ് സിസ്‌ക്ത് ഫാം സെന്ററില്‍ പത്താം ക്ലാസില്‍ പഠിക്കുന്ന സോനാ നൃത്തം പഠിച്ചതു തുടങ്ങിയത് നാലാം വയസു മുതല്‍. അമ്മ സില്‍വി ജോസ് നല്ലൊരു നര്‍ത്തകിയാണ്. അമ്മയില്‍ നിന്നുള്‍ക്കൊണ്ട പ്രചോദനമാണ് മിന്നയേയും സോനയേയും നല്ല നര്‍ത്തകികളാക്കുന്നത്. യു കെയില്‍ അറിയപ്പെടുന്ന നല്ലൊരു നര്‍ത്തകിയായ കൂടിയായ സന്തോഷ് മേനോന്റെ ശിക്ഷണത്തില്‍ സോനാ ജോസ് ഭരതനാട്യം അഭ്യസിക്കുന്നു. സ്‌കൂള്‍ പഠനം ശോഭനമായ  ഒരു ഭാവി ഉറപ്പുവരുത്താന്‍. പക്ഷേ, നൃത്തം കൊണ്ടെന്ത് ഗുണം എന്ന ചോദ്യത്തിന് പഠനത്തോടൊപ്പം കലയെയും വളര്‍ത്തുക. മറ്റുള്ളവര്‍ക്ക് സന്തോഷം കൊടുക്കുക. ഇതായിരുന്നു സോനയുടെ മറുപടി. നൃത്തത്തില്‍ നിരവധി സമ്മാനങ്ങള്‍ വാരിക്കൂട്ടുന്ന മിന്നയും സോനയും യുകെയിലെ നൃത്ത ലോകത്തിന് തന്നെ ഒരു മുതല്‍ക്കൂട്ടാകും എന്നതില്‍ സംശയമില്ല.

അലീനയും അനീറ്റയും….

കായീകരംഗത്തും കലാരംഗത്തും ഒരുപോലെ തിളങ്ങുന്ന രണ്ട് കലാപ്രതിഭകള്‍. പ്രകാശം ചിത്രങ്ങളാക്കി യൂറോപ്പില്‍ പ്രസിദ്ധനായ ഫോട്ടോഗ്രാഫര്‍ ബിജു മൂന്നാനപ്പള്ളിയുടേയും രാജി ബിജുവിന്റെയും പുത്രിമാര്‍. പി. സി. ജോര്‍ജ്ജിന്റെ പൂഞ്ഞാറില്‍ നിന്നുള്ള ഈ കുടുംബം കലാ കായീക തലങ്ങളില്‍ സാലിസ്ബറി മലയാളി അസ്സോസിയേഷന് നല്‍കുന്ന സംഭാവനകള്‍ ഏറെയാണ്. ചുരുക്കം ചിലര്‍ മാത്രം കൈകാര്യം ചെയ്യുന്ന പെന്‍സില്‍ ഡ്രോയിംഗിലാണ് ഈ സഹോദരിമാര്‍ക്ക് കൂടുതല്‍ താല്പര്യം. കര്‍ത്താവിന്റെ ഉയിര്‍പ്പ് ബ്രിസ്സ്‌റ്റോള്‍ ബൈബിള്‍ കലോത്സവത്തില്‍ പെന്‍സില്‍ ഡ്രോയിംഗില്‍ മത്സര ഇനമായി വന്നപ്പോള്‍ ഒന്നാം സമ്മാനം വാങ്ങിയ അപൂര്‍വ്വ സഹോദരിമാര്‍..

സാലിസ്ബറി സെന്റ്. ഓസ്മണ്‍ഡ് കാത്തലിക് സ്‌ക്കൂളില്‍ പഠിക്കുന്ന ഈ സഹോദരിമാരും കഴിഞ്ഞ നാലുവര്‍ഷമായി അറിയപ്പെടുന്ന നര്‍ത്തകനായ സന്തോഷ് മേനോന്റെ ശിക്ഷണത്തില്‍ നൃത്തം അഭ്യസിക്കുകയാണ്. മക്കള്‍ നൃത്തച്ചുവടുകള്‍ വെയ്ക്കുന്നത് അമ്മയുടെ കഴിവില്‍ നിന്നാണ് എന്ന് പൊതുസമൂഹം പറയാറുണ്ട്.
രാജി ബിജു അതിനുദാഹരണമാണ്.

സിനിമാറ്റിക് ഫ്യൂഷന്‍. ആറ് വ്യത്യസ്ത രീതിയില്‍ ഇന്ത്യയുടെ തനതായ കല കോണ്‍ടെംബ്രററി, ഹിപ്പ് ഹോപ്പ്, ഭരതനാട്യം, ബങ്കറ, ബോളിവുഡ്, ഡപ്പാന്‍കുത്ത് എല്ലാം കൂടി ഒരേ സ്റ്റേജില്‍ കാണികളുടെ മുമ്പിലെത്തിക്കുകയാണ് അലീനയും അനീറ്റയും. യുക്മയുടെ മുന്‍ കലാതിലകം മിന്നാ ജോസ് കൊറിയോഗ്രാഫി ചെയ്യുന്ന ഈ ക്ലബ് ഡാന്‍സ് ഭാരതത്തിന്റെ ശുദ്ധ സംസ്‌ക്കാരം ഒരിക്കല്‍ക്കൂടി ലെസ്റ്ററില്‍ വരച്ചു കാണിക്കും.

ജനകീയ പത്രത്തിന്റെ അവാര്‍ഡ് നൈറ്റിന് ഇനി അഞ്ചു ദിനങ്ങള്‍ മാത്രം. ലെസ്റ്റര്‍ കേരളാ കമ്യൂണിറ്റി ആതിഥേയത്വം വഹിക്കുന്ന അവാര്‍ഡ് നൈറ്റില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാധ്യക്ഷന്‍ മാര്‍. ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ അതിഥിയാകുമ്പോള്‍ പുലിമുരുകനിലൂടെ മലയാള സിനിമയെ ഉയരങ്ങളിലെക്കെത്തിച്ച പ്രിയ സംവിധായകന്‍ വൈശാഖ് അവാര്‍ഡ് നൈറ്റ് ഉദ്ഘാടനം ചെയ്യും. ഇടുക്കിയുടെ സ്വന്തം ജോയിസ് ജോര്‍ജ്ജ് MPയും മലയാളം യുകെയുടെ പ്രിയ വായനക്കാരോടൊപ്പം ലെസ്റ്ററില്‍ ചേരും. വിവിധ മേഖലകളില്‍ മികവ് തെളിയിച്ച  ഇരുപതോളം പേര്‍ ആദരിക്കപ്പെടും.. ഇരുനൂറോളം കലാകാരന്മാര്‍ കഴിവ് തെളിയിക്കും.. യുകെയിലെ എല്ലാ കലാസ്നേഹികളെയും മെയ് 13ന് ശനിയാഴ്ച ലെസ്റ്ററിലേക്ക് സ്വാഗതം ചെയ്യുന്നു..
ജനങ്ങളോടൊപ്പം നില്‍ക്കുന്ന ഒരേയൊരു മാധ്യമം യൂറോപ്പിലും..
സത്യങ്ങള്‍ വളച്ചൊടിക്കാതെ !

Also Read:

മുരുകാ.. മുരുകാ.. പുലിമുരുകാ.. മലയാളം യുകെ എക്സൽ അവാർഡ് നൈറ്റിന് താരത്തിളക്കവുമായി ഫിലിം ഡയറക്ടർ വൈശാഖും കുടുംബവും എത്തും. ലെസ്റ്ററിൽ  ഒരുക്കങ്ങൾ പൂർത്തിയാവുന്നു. മലയാളി സമൂഹം ആവേശത്തിലേക്ക്.

മിസ് മലയാളം യുകെ മത്സരത്തിനായി രാജകുമാരിമാർ ഒരുങ്ങുന്നു.  സ്റ്റേജിലെത്തുന്നവരിൽ ഇരട്ടകളും സഹോദരിമാരും. റാമ്പിൻറെ സൗന്ദര്യത്തെ എതിരേൽക്കാൻ ലെസ്റ്റർ കാത്തിരിക്കുന്നു. സമയ ക്ലിപ്തത പാലിക്കാനുറച്ച് പ്രോഗ്രാം കമ്മിറ്റി.

ഏഴു സ്വരങ്ങളും പെയ്തിറങ്ങും.. മലയാളം യുകെയുടെ അവാര്‍ഡ് നൈറ്റില്‍ പെയ്യുന്ന സംഗീതത്തില്‍ പ്രണയമുണ്ട്..!!

മലയാളം യു.കെ അവാര്‍ഡ് നൈറ്റിന് ആശംസകള്‍ നേര്‍ന്നു കൊണ്ട് ഫ്രാന്‍സിസ് ജോര്‍ജ്. മലയാളം യുകെയുടെ പ്രവര്‍ത്തനങ്ങള്‍ ജനഹൃദയങ്ങളില്‍ എത്തട്ടെയെന്നും മുന്‍ എം.പി.

മലയാളം യു കെ അവാര്‍ഡ് നൈറ്റില്‍ യോര്‍ക്ഷയറിന്റെ സംഗീതവും..

മലയാളം യുകെ അവാര്‍ഡ് നൈറ്റിന് ആശംസകള്‍ നേര്‍ന്ന് കൊണ്ട് കെ. എം. മാണി സംസാരിക്കുന്നു

മലയാളം യുകെ എക്‌സല്‍ അവാര്‍ഡ് നൈറ്റിന്റെ ഒരുക്കങ്ങള്‍ ലെസ്റ്ററില്‍ പുരോഗമിക്കുന്നു… യുകെമലയാളികള്‍ ആവേശത്തില്‍…

മോഡലിംഗ് – ഫാഷൻ രംഗത്തെ നാളെയുടെ രാജകുമാരിമാർ റാമ്പിൻെറ അകമ്പടിയോടെ മലയാളം യുകെ എക്സൽ അവാർഡ് നൈറ്റിൽ അണി നിരക്കും. “മിസ് മലയാളം യുകെ – 2017” മത്സരം പ്രഖ്യാപിച്ചു.

സ്റ്റേജിൽ നിറയുന്നത് 200 പ്രതിഭകൾ.. മലയാളം യുകെ എക്സൽ അവാർഡ് നൈറ്റിന് ഒരുക്കങ്ങൾ പൂർത്തിയാവുന്നു.. മിസ് മലയാളം യുകെ ഗ്രൂമിങ്ങ് സെഷൻ ഇന്ന്.. കലാ വിരുന്നിലേയ്ക്കുള്ള പ്രവേശനം സൗജന്യം..

മുഖ്യാതിഥി മാർ ജോസഫ് സ്രാമ്പിക്കൽ.. ആതിഥ്യമരുളുന്നത് എല്‍കെസി.. മലയാളം യുകെ ‘എക്സൽ’ അവാർഡ് നൈറ്റും നഴ്സസ് ദിനാഘോഷവും മെയ് 13 ന് ലെസ്റ്ററിലെ മെഹർ സെൻററിൽ.

ഒന്നാമതെത്തിയത് ഷെറിൻ ജോസ് ലിങ്കൺ ഷയർ.. പ്രസ്റ്റണിലെ ബീനാ ബിബിൻ രണ്ടാമത്‌.. ബർമ്മിങ്ങാമിന് അഭിമാനമായി ബിജു ജോസഫും.. മലയാളം യുകെ നടത്തിയ ലേഖന മത്സരത്തെ മലയാളികൾ ആവേശത്തോടെ സ്വീകരിച്ചപ്പോൾ ഇവർ വിജയികൾ.

നഴ്സിംഗ് രംഗത്ത് ജോലി ചെയ്യുന്നവർക്കായി ലേഖന മത്സരം. യുകെയിലെ എല്ലാ മലയാളി അസോസിയേഷനുകൾക്കും ക്ലബ്ബുകൾക്കും വ്യക്തികൾക്കും  മലയാളം യുകെ “എക്സൽ” അവാർഡ് നൈറ്റിലേക്ക് ക്ഷണം ഉണ്ടാകും.

മലയാളം യുകെയും ലെസ്റ്റർ കേരള കമ്മ്യൂണിറ്റിയും ഒരുമിക്കുന്നു. മലയാളം യുകെ “എക്സൽ” അവാർഡ് നൈറ്റും നഴ്സസ് ദിനാഘോഷവും മെയ് 13 ന്. പ്രതിഭാ സംഗമവും കലാവിരുന്നും ലെസ്റ്ററിൽ ആവേശത്തിരയിളക്കും.