ബിജോ തോമസ് അടവിച്ചിറ

മനുഷ്യൻ തോൽക്കുന്നിടത്ത് അവൻ അത്ഭുതങ്ങൾ പ്രവർത്തിക്കും

ആ ആരും കൊലയുടെ കഥ : കേരള ചരിത്രത്തിൽ എന്ന് വരെ സമാനതകളില്ലാത്ത കൊലപാതക കേസ് ആണ് മാടത്തരുവി കേസ് .1966 റാന്നിക്കടുത്തു മന്ദമരുതി എന്ന കൊച്ചു ഗ്രാമത്തിൽ ആണ് ഇ പൈശാചിക കൊലപാതക കഥ നടന്നത്. ഞെട്ടിക്കുന്ന വാർത്ത കേട്ടാണ് ആ ഗ്രാമത്തിലെ ഒരു പ്രഭാതം വിടർന്നത്. തങ്ങളുടെ ആ കൊച്ചു ഗ്രാമത്തിൽ തേയില തോട്ടത്തിൽ ഒരു യുവതിയുടെ ജഡം കുത്തേറ്റ നിലയിൽ. സംഭവം കാട്ടുതീ പോലെ പടർന്നു, നിമിഷങ്ങൾക്കുള്ളിൽ അവിടം ജനസമുദ്രമായി. പിറകെ പോലീസും എത്തി.

അഞ്ചു കുട്ടികളുടെ അമ്മയും വിധവയും ആയ മറിയക്കുട്ടി എന്ന സ്ത്രീ ആണ് കൊല്ലപ്പെട്ടത് എന്ന് തിരിച്ചറിഞ്ഞു, കൂടാതെ അവൾ ഗർഭിണിയും ആണ്. മറിയക്കുട്ടിയുടെ വീട്ടിൽ ഒരു വൈദികനെ കണ്ടതായി പലരും മൊഴി നൽകി. മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ഫാ: ബെനഡിക്ട് ഓണംകുളത്തിലേക്ക് നീണ്ടു.

ഇനി മറിയക്കുട്ടിയെ പറ്റി പറയാം …. മുഴുക്കുടിയനായ ഭർത്താവ് മരിച്ചതിനെ തുടർന്ന് 5 കുട്ടികളെ വളർത്താൻ പാടുപെടുന്ന ഒരു സ്ത്രീ. ദരിദ്ര്യത്തിലായിരുന്ന കുടുംബം. വീട്ടുവേല ചെയ്തും കൂലിപ്പണിക്ക് പോയും അവൾ കുടുബം നോക്കി. അവരുടെ ഇടവകയിലെ വികാരി ആയിരുന്ന ഫാ: ബെനഡിക്ട് പലപ്പോഴും ഈ കുടുംബത്തെ സഹായിച്ചിരുന്നു. സഭയുടെ കിഴിലുള്ള അനാഥാലയത്തിന്റെ നടത്തിപ്പുകാരൻ കുടിയായിരുന്നു ഫാദർ. ദരിദ്രര്‍ക്കു നൽകാനുള്ള അരി ,ഗോതമ്പ്, പാൽ പൊടി എന്നിവയുടെയും മേൽനോട്ടം ഫാദറിനായിരുന്നു.

മറിയക്കുട്ടിയുടെ കഷ്ടപ്പാടും വിഷമവും കണ്ട അദ്ദേഹം അവരെ കൈ അയച്ചു സഹായിച്ചു. തുടര്ന്നു അവർ മറ്റൊരിടവകയിലേക്കു മാറിയിട്ടും അവരെ സഹായിച്ചു കൊണ്ടിരുന്നു. മറിയക്കുട്ടി കൊല്ലപ്പെടുന്നതിന്റെ തലേ ദിവസം താൻ അവിടെ പോയിരുന്നു എന്ന് അച്ചൻ സമ്മതിച്ചു. പതിവ് പോലെ സഹായവുമായി ആണ് അവിടെ ചെന്നത് എന്നും അച്ചൻ  മൊഴി നൽകി. ഈ മൊഴി തന്നെ അദ്ദേഹത്തിനെതിരായ ശക്തമായ തെളിവായി മാറി. അച്ചന്റെ താമസ സ്ഥലത്ത് നിന്നും മറിയക്കുട്ടിയുടെ രക്തം പുരണ്ട ളോഹ കണ്ടെടുത്തു. അതോടെ വൈദികനെതിരായ കുരുക്ക് മുറുകി.

ഫാ: ബെനെഡിക്റ്റ് അറസ്റ്റ് ചെയ്യപ്പെട്ടു. ഈ വാർത്ത കേരളത്തെ പിടിച്ചു കുലുക്കി. എങ്ങും അതിന്റെ അലയടികൾ ഉണ്ടായി. വൈദികന്റെ മൊഴികൾ, സാക്ഷി മൊഴികൾ, സാഹചര്യ തെളിവുകൾ, രക്തം പുരണ്ട ളോഹ. അങ്ങനെ എല്ലാം അച്ചന് എതിരായി. കുറ്റമറ്റ രീതിയിൽ തെളിവുകൾ ഇണക്കുന്നതിൽ പ്രോസിക്യൂഷൻ വിജയിച്ചു. സെഷൻസ് കോടതി അദ്ദേഹത്തിന് വധശിക്ഷ വിധിച്ചു.

എന്നാൽ ഹൈ കോടതി അപ്പീല്‍ സ്വീകരിച്ചു   വധശിക്ഷ റദ്ദാക്കി. ജയിൽ മോചിതനായിട്ടും അദ്ദേഹം നേരിട്ട മാനസിക പീഡനങ്ങളും, അപമാനവും കഠിനമായിരുന്നു. മറിയക്കുട്ടിയുടെ ഘാതകൻ എന്ന പേര് മരണം വരെ അദ്ദേഹത്തെ പിന്തുടർന്നു. വിധവയെ പീഡിപ്പിച്ചു ഗർഭിണി ആക്കിയവൻ. ചിലർ കാർക്കിച്ചു തുപ്പി. കൂടെ നിന്നവർ പോലും വെറുത്തു. പരിചയക്കാര്‍ ഒരു നികൃഷ്ട ജീവിയെ പോലെ ആട്ടി ഓടിച്ചു.

നീണ്ട 34 വർഷങ്ങൾക്കു ശേഷം കോട്ടയം പ്രീസ്റ്റ് ഹോമിൽ വിശ്രമ ജീവിതം നയിക്കുന്ന ഫാ: ബെനഡിക്ടിനെ കാണാൻ 90ന് അടുത്ത് വയസുള്ള ഒരു വിധവയും കുടുംബവും വന്നു . അവരുടെ വാക്കുകൾ നിർവികാരനായി അദ്ദേഹം കേട്ടിരുന്നു. മറിയക്കുട്ടിയുടെ മരണത്തിനു കാരണം അവരുടെ ഭർത്താവായ ഡോക്ടർ ആയിരുന്നു എന്ന് അവർ ഏറ്റു പറഞ്ഞു കരഞ്ഞു. സ്ഥലത്തെ ഒരു തേയില തോട്ടം മുതലാളിക്ക് വേണ്ടി ആണ് ആ കൃത്യം എന്നും.   ഈ മുതലാളിയുടെ വീട്ടിൽ മറിയക്കുട്ടി വീട്ടുവേലക്കു നിന്നിരുന്നു,  അപ്പോൾ അയാള്‍ വശീകരിച്ചു മറിയക്കുട്ടിയെ ഗർഭിണി ആക്കിയെന്നും. സ്വത്തിന്റെ വീതം ആവശ്യപ്പെട്ട മറിയക്കുട്ടിയെ അനുനയിപ്പിച്ചു ഗർഭഛിദ്രത്തിന് ആ ഡോക്ടറുടെ അടുത്തെത്തിച്ചു എന്നും അവര്‍ വെളിപ്പെടുത്തി. ഗർഭച്ഛിദ്രത്തിനിടയിൽ മറിയക്കുട്ടി മരിച്ചു. മരണം കൊലപാതകമായി മാറ്റാൻ അവർ തീരുമാനിച്ചു. മറിയക്കുട്ടിയുടെ ശരീരത്തിൽ അവർ  കത്തി തുളച്ചു കയറ്റി.  മൃതദേഹം  തേയില തോട്ടത്തില്‍ ഉപേക്ഷിച്ചു.

വൈദികനുമായുള്ള മറിയക്കുട്ടിയുടെ പരിചയം അവർ മുതലെടുത്തു. തലേ ദിവസം വൈദികൻ അവിടെ ചെന്നത് അറിവുണ്ടായിരുന്ന അവർ വൈദികന്റെ ളോഹയിൽ യുവതിയുടെ ചോര പറ്റിച്ചു. പണം വലിച്ചെറിഞ്ഞു കള്ള സാക്ഷികളെ ഉണ്ടാക്കി. ചെയ്യാത്ത കുറ്റം വൈദികന്റെ മേൽ കെട്ടിവച്ചു. പണക്കൊഴുപ്പും സ്വാധീനവും ഉപയോഗിച്ച് അവർ കാണാമറയത്തിരുന്നു സംഭവങ്ങൾ കണ്ടു രസിച്ചു.
എന്നാല്‍ അതിനു ശേഷം തിരിച്ചടികളുടെ തിരമാല ആണ് പ്രതികളെ കാത്തിരുന്നത്. മാറാവ്യാധിയും, ബിസിന തകർച്ചയും കൊണ്ട് അവർ പാപ്പരായി. അടുത്ത തലമുറയിൽ പെട്ട വരെ പോലും അത് വേട്ടയാടി. ജനിച്ച കുട്ടികളിൽ പലരും മന്ദബുദ്ധികളും മാറാ രോഗികളും ആയിരുന്നു. ഒടുവിൽ ഡോക്ടറുടെ മരണം. നിരാശയിൽ കൂപ്പുകുത്തിയ ആ കുടുംബങ്ങൾ ഒടുവിൽ ഒരു ദിവസം ഒരു ധ്യാന കേന്ദ്രത്തിൽ എത്തി, അവിടുന്ന് കിട്ടിയ കൌൺസിലിംഗ് അവർക്കു ഒരു കാര്യം മനസിലാക്കി കൊടുത്തു. ഹൃദയം മുറിഞ്ഞ ഒരു വൈദികന്റെ കണ്ണുനീർ അവരെ വിടാതെ പിന്തുടരുന്നു. നീണ്ട 34 വര്‍ഷം പിന്നിലേക്ക് ആ കുടുംബം ഒന്നടങ്കം തിരിഞ്ഞു നോക്കി. അവിടെ കണ്ണീരൊഴുക്കി മനസ് നൊന്തു പ്രാർത്ഥിക്കുന്ന ഫാ: ബെനഡിക്റ്റിനെ അവർ കണ്ടു. നെഞ്ച് പൊട്ടിക്കരഞ്ഞു അവർ പശ്ചാത്തപിച്ചു. അപ്പോളും ജീവിച്ചിരിക്കുന്ന അച്ചനെ നേരിൽ കണ്ടു മാപ്പു അപേക്ഷിക്കാൻ അവർ തീരുമാനിച്ചു. അങ്ങനെയാണ് അവര്‍ അദ്ദേഹത്തെ കാണാനെത്തിയത്. ഡോക്ടറുടെ വിധവ പറയുന്നത് മുഴുവൻ ഫാദർ ക്ഷമയോടെ കേട്ടിരുന്നു.

” വാസ്തവത്തിൽ അദ്ദേഹം കുറ്റവാളികളോടെ മുന്‍പേ ക്ഷമിച്ചിരുന്നു,….ഒരു കുമ്പസാര രഹസ്യമായി, തന്നെ മോഹിപ്പിച്ചു ഗർഭിണിയാക്കിയത് ആരെന്ന് മറിയക്കുട്ടി അന്നേ ഫാ: ബെനെഡിക്റ്റിനോട് ഏറ്റു പറഞ്ഞിരുന്നു. കടുത്ത മാനസിക സമ്മർദ്ദം ഉണ്ടായിട്ടും. ലോകം മുഴുവൻ അധിക്ഷേപിച്ചിട്ടും. വധശിക്ഷ വിധിച്ചിട്ടു പോലും ആ വൈദികൻ ആ കുമ്പസാര രഹസ്യം വെളിപ്പെടുത്തിയില്ല. അവർ കുറ്റ സമ്മതം നടത്തുന്നത് വരെ അദ്ദേഹം എല്ലാം ഉള്ളിലൊതുക്കി. ഏതാനും വർഷങ്ങൾക്കു ശേഷം 2001 ജനുവരി 3ന് അദ്ദേഹം കർത്താവിൽ നിദ്ര പ്രാപിച്ചു…

ആരോടും പരിഭവമില്ലാതെ എല്ലാം ഉള്ളിലൊതുക്കി അദ്ദേഹം യാത്രയായി……അതിരമ്പുഴ ഫൊറോനാ പള്ളിയിൽ വൈദികർക്ക് വേണ്ടിയുള്ള സിമിത്തേരിയിൽ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നു…..