ജൂൺ 8 ന് ബോൺമൗത്തിൽ വച്ച് നടക്കുന്ന സംഗീത സുദിനത്തിലേക്കു എല്ലാവര്ക്കും സുസ്വാഗതം.
ബ്രിസ്റ്റോൾ മേയർ മിസ്റ്റർ ടോം ആദിത്യ ഉൽഘാടനം നടത്തുന്ന മഴവിൽ സംഗീതത്തിന് ഇക്കുറി മുഖ്യ അതിഥികളുടെ ഒരു നിര തന്നെയുണ്ട് ഐഡിയ സ്റ്റാർ സിങ്ങർ താരങ്ങളായെത്തി മലയാള പിന്നണി ഗായികയായി തിളങ്ങുന്ന വാണി ജയറാമും, ജിൻസ് ഗോപിനാഥും , അമൃതാ ടീവി റിയാലിറ്റി ഷോ യിലൂടെ നമുക്ക് സുപരിചിതനായ സ്വന്തം ദീപക് യതീന്ദ്രദാസ് കൂടാതെ യുകെയിലെ പ്രസക്ത ഹിന്ദി മറാഠി ഗായിക ശ്രീമതി ഗിരിജ ധബകേ ഇവർക്കൊപ്പം മഴവിൽ ഗായകരായ അനീഷ് ജോർജ് , റ്റെസ് മോൾ ജോർജ് ,പിന്നെ പതിവുതെറ്റിക്കാതെ യുകെ യിലെ ഏറ്റവും നല്ല ഗായകരുമായി സപ്ത സ്വരങ്ങളുടെ രാഗ സന്ധ്യക്ക് അരങ്ങൊരുങ്ങുകയായി.. . ഇവരെ കൂടാതെ ശ്രി Danto മേച്ചേരിൽ , കെ സ് ജോൺസൻ , സുനിൽ രവീന്ദ്രൻ , രാജു ചാണ്ടി , ഷിനു സിറിയക് ,ജോസ് ആന്റോ , കോശിയാ ജോസ് , വിൻസ് ആന്റണി, ജിജി ജോൺസൻ , സൗമ്യ ഉല്ലാസ് …എന്നീ കമ്മറ്റി അംഗങ്ങൾ ഈ സംഗീത സായാഹ്നത്തിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നു.

 

സംഗീതാസ്വാദകരെ ഒരിക്കലും നിരാശപെടുത്തിയിട്ടില്ലാത്ത ഈ സംഗീത വിരുന്ന് ഇതവണയും പതിൻമടങ്ങു മറ്റോടുകൂടിയാണ് ഒരുക്കിയിരിക്കുന്നത്‌.
നമ്മുടെ രാജ്യത്തിന്റെ കാവൽ ഭടന്മാർക്കായി TRIBUTE TO INDIAN SOLDIERS എന്ന ഒരു സംഗീത സ്മരണാഞ്ജലിയും അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്നു കൂടാതെ മലയാളത്തിന്റെ നടന വിസ്മയം ശ്രീ മോഹൻലാൽ ഹിറ്റ്‌സ് , ഇളയ ദളപതി ശ്രീ വിജയ് ഹിറ്റ്‌സും പ്രത്യേകം ഉൾപ്പെടുത്തിയിരിക്കുന്നു .
ഹിന്ദി മെലഡി ഗാനങ്ങൾ കോർത്തിണക്കിയ” ശ്യാമ് ഈ സംഗീത് ” കൂടി ഉള്പെടുത്തിയതോടെ മഴവില്ലിന്റെ തലം, ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ഛ് ഒരു പടി കൂടി മുന്നേറുകയാണ്.

അത്യാധുനിക ടെക്നൊളജി ഉപയോഗിച്ച് ദൃശ്യവിരുന്നൊരുക്കി പ്രശസ്തരായ ’കളർ മീഡിയ’ യുടെ LED സ്‌ക്രീനും, നോർത്താംപ്ടനിൽ നിന്നുള്ള ബിനുവിന്റെ ലൈറ്റും സൗണ്ടും, ശ്രി വിനോദ് നവധാര നേതൃത്വം നൽകുന്ന ലണ്ടനിലെ നിസരി ഓർക്കസ്ട്രയുടെ സാന്നിധ്യവും നിങ്ങള്ക്ക് ഒരു സംഗീത ദൃശ്യ മാസ്മരികത സമ്മാനിക്കും എന്ന് ഉറപ്പുതരുകയാണ് ഇതിന്റെ അണിയറ പ്രവർത്തകർ.
കൂടാതെ ബോളിവുഡ് നൃത്തങ്ങൾ , ഫുഡ് ഹാംപ്ഷെയർ ഒരുക്കുന്ന രുചികരമായ വിഭവങ്ങൾ, പിന്നെ എല്ലാ ഭാവങ്ങളും ഒപ്പിയെടുക്കാൻ, AR ഫോട്ടോഗ്രാഫി, ബോബി ജോർജ് ടൈം ലൈൻ ഫോട്ടോ ഗ്രാഫി , SAN ഫോട്ടോഗ്രാഫി , ബി റ്റി എം ഫോട്ടോഗ്രാഫി എന്നിവരുടെ സാന്നിധ്യവും ഈ സംഗീത വിരുന്നിനു കൂടുതൽ മികവേകും . ശ്രി ജിസ്മോൻ പോളിന്റെ റോസ് ഡിജിറ്റൽ ആണ് എല്ലാ വര്ഷത്തെപോലെ വീഡിയോ വിഭാഗം കൈകാര്യം ചെയ്യുന്നത് . ഈ വർഷത്തെ നയനമനോഹരങ്ങളായ പോസ്റ്ററുകൾ ഒരുക്കിയിരിക്കുന്നത് ചിത്രകാരൻ കൂടിയായ ജെയിൻ ജോസഫ് ആണ്. “എന്നാ പിന്നെ വരുകയല്ലേ???”
ജൂൺ 8 ന് നമുക്ക് ബോൺമൗത്തിൽ വച്ച് കാണാം.
More Details : ANEESH GEORGE 07915061105
VENUE : KINSON COMMUNITY CENTERE , MILHAMS ROAD,PHELHAMSPARK, BOURNEMOUTH, BH11 9BS