ആശങ്കകൾക്കും അഭ്യൂഹങ്ങൾക്കുമെല്ലാം വിടനൽകി വാവ സുരേഷ് തന്റെ യുട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെട്ടു. അണലിയുടെ കടിയേറ്റതിനെത്തുടര്‍ന്ന് വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വിഷത്തിന്റെ തീവ്രത കൂടിയതിനാല്‍ 4 പ്രാവശ്യമാണ് വിഷം നിര്‍വീര്യമാക്കാനുള്ള ആന്റി സ്നേക്ക് വെനം നല്‍കിയത്.

എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ടാണ് വാവസുരേഷ് വിഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. ഐസിയുവിൽ നിന്നും പ്രത്യേക റൂമിലേക്ക് മാറ്റിയെന്നും വാവസുരേഷ് പറയുന്നു. ആശുപത്രിയിൽ വച്ച് തന്നെയാണ് വിഡിയോ ചെയ്തിരിക്കുന്നത്. പത്തനംതിട്ടയിലെ കലഞ്ഞൂരുൽ വച്ചാണ്അണിലുയടെ കടിയേറ്റത്. നല്ല കുറേ ഡോക്ടർമാരുടേയും നഴ്സുമാരുടേയും മെഡിക്കൽ കോളജിലെ ജീവനക്കാരുയുമെല്ലാം പരിചരണം കൊണ്ടാണ് ജീവൻ തിരിച്ചു കിട്ടിയത്. മന്ത്രി വിളിച്ചിരുന്നു.

സൗജന്യ ചികിത്സനൽകുമെന്ന് അറിയിച്ചെന്നും പറഞ്ഞെന്നും വാവ സുരേഷ് പറയുന്നു. ഗുരുതരാവസ്ഥയിലായിരുന്നു,ഇപ്പോൾ ആ അവസ്ഥ തരണം ചെയ്തുവെന്നും വാവ സുരേഷ് പറയുന്നു.ചികിത്സയുടെ ഭാഗമായി കയ്യിലും കഴുത്തിലും കെട്ടുമായാണ് വാവസുരേഷ് വിഡിയോയിൽ പ്രത്യക്ഷപ്പെട്ടത്.

നേരത്തെ സമൂഹമാധ്യമങ്ങളിലും നവമാധ്യമങ്ങളില്‍ വരുന്ന തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ക്കു പിന്നാലെ ആരും പോകരുതെന്നും ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്നും വാവ സുരേഷ് അറിയിച്ചിരുന്നു. അപകടനില തരണം ചെയ്തെങ്കിലും അണുബാധയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണമുണ്ടായിരിക്കും.