ഈ ചിത്രം ഷെയർ ചെയ്തു നിങ്ങൾ പുലിവാല് പിടിക്കല്ലേ ! ട്രോളന്മാർക്കും ജാഗ്രതൈ ! മുംബൈ പൊലീസ് നിങ്ങളെ കോടതികയറ്റും

ഈ ചിത്രം ഷെയർ ചെയ്തു നിങ്ങൾ പുലിവാല് പിടിക്കല്ലേ ! ട്രോളന്മാർക്കും ജാഗ്രതൈ ! മുംബൈ പൊലീസ് നിങ്ങളെ കോടതികയറ്റും
July 14 09:19 2017 Print This Article

പയ്യന്നൂരിലെ റെയില്‍വേസ്റ്റേഷനില്‍ നില്‍ക്കുന്ന മോദിയുടെ രൂപ സാദൃശ്യമുള്ള ഒരാളുടെ ചിത്രം ക‍ഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സുരക്ഷാ വലയമൊന്നുമില്ലാതെ മോദി ഒരു സാധാരണ പാന്‍റും ടീഷര്‍ട്ടും ധരിച്ച് സൈഡ് ബാഗും തൂക്കി മൊബൈല്‍ നോക്കി നില്‍ക്കുന്നതായിരുന്നു ചിത്രം.

സൈഡ് ആംഗിളില്‍ നിന്നുള്ള ചിത്രം എത്ര സൂക്ഷിച്ച് നോക്കിയാലും അത് മോദിയല്ലെന്ന് പറയാനാവില്ല.
പിന്നാലെ ചിത്രത്തിന് അടിക്കുറിപ്പുകളുമായി ട്വിറ്ററിലും ഫെയ്സ്ബുക്കിലും പോസ്റ്റുകള്‍ നിറഞ്ഞു. മിക്ക പോസ്റ്റുകളും മോദിയുടെ അടിക്കടിയുളള യാത്രയെ ഈ ചിത്രത്തോട് കൂട്ടിക്കെട്ടിയായിരുന്നു. ട്രോളുകളും പരിഹാസങ്ങളും നിറഞ്ഞതോടെ പൊലീസും രംഗത്തെത്തിയിരിക്കുകയാണ്.

ഓള്‍ ഇന്ത്യ ബാക്ക്ച്ചോഡ് (AIB) എ‍ന്ന ട്രോള്‍ ഗ്രൂപ്പ് ചിത്രം മോദിയുടെ ഒറിജിനല്‍ ഫോട്ടോ ആണെന്ന് പറഞ്ഞാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രം ഡിലീറ്റ് ചെയ്ത് ഖേദം പ്രകടിപ്പിച്ചെങ്കിലും പോസ്റ്റ് പ്രചരിക്കുന്നത് തങ്ങളുടെ ശ്രദ്ധയില്‍പെട്ടെന്ന് അറിയിച്ച് മുംബൈ പൊലീസ് രംഗത്തെത്തി. നിയമനടപടികള്‍ സ്വീകരിക്കാന്‍ പോസ്റ്റുകള്‍ സൈബര്‍ പൊലീസിന് കൈമാറുകയാണെന്നും ഇവര്‍ ട്വീറ്റ് ചെയ്തു.

പയ്യന്നൂര്‍ മാത്തില്‍ കുറുവേലി സ്വദേശി പാടാച്ചേരി കൊ‍ഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രനാണ് ചിത്രത്തിലെന്നാണ് വിവരം. ബാംഗ്ലൂരില്‍ നിന്ന് നാട്ടില്‍ അമ്മയെ കാണാന്‍ വന്ന് തിരിച്ച് മടങ്ങാന്‍ തീവണ്ടി കാത്ത് പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നില്‍ക്കുമ്പോള്‍ ആരോ പകര്‍ത്തി വാട്സാപ്പിലിട്ടതാണ് ചിത്രം.

  Article "tagged" as:
  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

view more articles

Related Articles