ന്യൂസ് ടെസ്ക്

സ്കൂളിലെ കുട്ടികൾക്കായി ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന പാലിന്റെ ബോട്ടിലുകളിൽ ക്ലീനിംഗിന് ഉപയോഗിക്കുന്ന ദ്രാവകങ്ങൾ നിറച്ചു. സഫോൾക്കിലെ ലെയ്ക്കൻ ഹീത്ത് കമ്യൂണിറ്റി പ്രൈമറി സ്കൂളിൽ ആണ് സംഭവം നടന്നത്. പാല് മാറ്റി ദ്രാവകം നിറച്ചത് സ്റ്റാഫ് കണ്ടെത്തിയതിനാൽ ആർക്കും ഇതു കഴിച്ച് അപകടമുണ്ടായില്ല. സംശയാസ്പദമായ രീതിയിൽ രണ്ട് മിൽക്ക് ബോട്ടിലുകൾ ഫ്രിഡ്ജിൽ കണ്ടതിനെത്തുടർന്ന് സ്റ്റാഫ് പരിശോധന നടത്തുകയായിരുന്നു.
ഒക്ടോബർ 9 തിങ്കളാഴ്ച രാവിലെയാണ് ഇവ കണ്ടെടുത്തത്. ഇതൊരു ഒറ്റപ്പെട്ട സംഭവമായിട്ടാണ് പോലീസ് കരുതുന്നത്. സംഭവത്തെ തുടർന്ന് ക്ലാസ് റൂമുകളിൽ ഉള്ള ഫ്രിഡ്ജുകൾ ലോക്ക് ചെയ്യാനാരംഭിച്ചു. ദിവസേന മിച്ചം വരുന്ന സീലില്ലാത്ത പ്രോടക്സ് ഉള്ള ബോട്ടിലുകൾ അന്നന്നു തന്നെ നശിപ്പിച്ചു കളയാൻ സ്കൂൾ അധികൃതർ നടപടികൾ തുടങ്ങി. സംഭവത്തെ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് സഫോൾക്ക് കൗൺസിൽ അധികൃതർ പറഞ്ഞു. പോലീസ് അന്വേഷണം തുടരുകയാണ്.