കല്ല്യാണ വീട്ടിലെ പരിപാടിക്കിടയിൽ കുഴഞ്ഞുവീണു മിമിക്രി കലാകാരന് ദാരുണ അന്ത്യം

by News Desk 6 | May 21, 2019 1:30 pm

കല്ല്യാണ വീട്ടില്‍ പരിപാടി അവതരിപ്പിക്കവേ മിമിക്ര കലാകാരന്‍ കുഴഞ്ഞുവീണ് മരിച്ചു. റഫീഖ് മാത്തോട്ടം (46 )ആണ് മരിച്ചത്. തിരുവണ്ണൂരിലെ ഒരു കല്ല്യാണ വീട്ടില്‍ ഇന്നലെ രാത്രി പരിപാപടി അവതരിപ്പിക്കാനെത്തിയതായിരുന്നു റഫീഖ്. കുഴഞ്ഞുവീണ റഫീഖിനെ ഉടനടി പിവിഎസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കാലിക്കറ്റ് സൂപ്പര്‍ ജോക്സ്, കൊച്ചിൻ പോപ്പിൻസ്, തൃശൂർ തൈക്ലോൺ എന്നീ ട്രൂപ്പുകളിൽ അംഗമായിരുന്നു റഫീഖ്. പരേതനായ ചക്കുംകടവ് എൻ എസ് മുഹമ്മദിന്‍റെയും ഫാത്തിമയുടെയും മകനാണ് റഫീഖ്. മാത്തോട്ടം എസ് പി ഹാളിൽ പൊതുദർശനത്തിന് വച്ച ശേഷം മൃതദേഹം മാത്തോട്ടം ഖബർസ്ഥാനിൽ ഖബറടക്കി. ഭാര്യ ഫഹ് മിത. മക്കൾ: ഇനായത്ത്, തമീം.

Endnotes:
  1. കഥാകാരന്‍റെ കനല്‍വഴികള്‍: കാരൂര്‍ സോമന്‍ എഴുതുന്ന ആത്മകഥ അദ്ധ്യായം നാല് : അയിത്തജാതിക്കാരന്‍: http://malayalamuk.com/auto-biography-of-karoor-soman-part-4/
  2. കൊച്ചിന്‍ ഷിപ്പ്‌യാഡില്‍ 146 അവസരം; ഇപ്പോള്‍ അപേക്ഷിക്കാം: http://malayalamuk.com/opportunity-cochin-shipyard/
  3. അബിയുടെ വീട്ടിൽ ആശ്വാസവാക്കുകളുമായി ദിലീപ് ; ഒന്നും മിണ്ടാനാകാതെ ഷെയിന്‍ നിഗം: http://malayalamuk.com/dileep-visits-mimicry-artist-abis-home/
  4. എൻഡിഎ തരംഗം ;ബിജെപി തനിച്ച് ഭൂരിപക്ഷത്തിലേക്ക്: http://malayalamuk.com/lok-sabha-election-2019-counting-day-updates/
  5. നമ്മുടെ രീതിയില്‍ തന്നെ മക്കള്‍ വളരണം എന്നു വാശിപിടിക്കരുത്! ദീര്‍ഘ ക്ഷമയോടു കൂടിയാവണം ഓരോ മാതാപിതാക്കളും മക്കളെ കൈകാര്യം ചെയ്യേണ്ടത്. ‘പത്ത് തലയുള്ള മനഃശാസ്ത്രജ്ഞന്‍’ പാര്‍ട്ട് 2: http://malayalamuk.com/vipin-roldant-interview-part-two/
  6. കഥാകാരന്റെ കനല്‍വഴികള്‍ : കാരൂര്‍ സോമന്‍റെ ആത്മകഥ അദ്ധ്യായം രണ്ട് – ബാല്യകാല സ്മരണകള്‍: http://malayalamuk.com/auto-biography-of-karoor-soman-part-2/

Source URL: http://malayalamuk.com/mimicry-artist-collapsed-and-died/