ശക്തമായ കാറ്റില്‍ താജ്മഹലിന്റെ പ്രവേശന കവാടത്തിലെ മിനാരം തകര്‍ന്നു വീണു; രാജസ്ഥാനിലും യുപിയിലും കനത്ത മഴയും കാറ്റും നാശം വിതയ്ക്കുന്നു; 12 പേര്‍ കൊല്ലപ്പെട്ടു

by News Desk 5 | April 12, 2018 8:27 am

ജയ്പുര്‍: മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച കാറ്റില്‍ താജ്മഹലിന്റെ പ്രവേശന കവാടത്തിലുള്ള ഒരു മിനാരം തകര്‍ന്നുവീണു. പ്രവേശന കവാടത്തിലെ 12 അടി ഉയരമുള്ള ലോഹത്തൂണാണ് തകര്‍ന്നത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. യുപിയിലെ പല പ്രദേശങ്ങളിലും കിഴക്കന്‍ രാജസ്ഥാനിലും ബുധനാഴ്ച രാത്രി പെയ്ത പേമാരിയിലും ശക്തമായ കാറ്റിലും 12 പേര്‍ മരിച്ചു.

ആഗ്രയിലുണ്ടായ കനത്ത മഴയിലും കാറ്റിലും കടകള്‍ക്കും വീടുകള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചു. കിഴക്കന്‍ രാജസ്ഥാനിലെ ധോല്‍പൂരില്‍ ഏഴു പേരും ഭരത്പൂരില്‍ അഞ്ചു പേരുമാണു മരിച്ചത്. വരും ദിവസങ്ങളില്‍ പ്രതികൂല കാലാവസ്ഥ തുടരുമെന്നാണ് നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അപ്രതീക്ഷിതമായ പെയ്ത മഴയിലും കാറ്റിലും വന്‍ കൃഷിനാശവും സംഭവിച്ചിട്ടുണ്ട്. മഴ ലഭിച്ച ഭൂരിഭാഗം പ്രദേശങ്ങളിലും കൃഷി നാശം നേരിട്ടുവെന്നാണ് റിപ്പോര്‍ട്ട്.

Endnotes:
  1. ഇര്‍മാ കൊടുങ്കാറ്റ് ഫ്‌ളോറിഡയെ ഇരുട്ടിലാഴ്ത്തി; 40 ലക്ഷം വീടുകളില്‍ വൈദ്യൂതിയില്ല: http://malayalamuk.com/irma-hurricane/
  2. ഈസ്റ്റര്‍ തിങ്കളാഴ്ച്ച ശക്തമായ ശീതക്കാറ്റിനും മഞ്ഞ് വീഴ്ച്ചയ്ക്കും സാധ്യത; രാജ്യത്തിന്റെ പല ഭാഗങ്ങളിലും കനത്ത മഴ ലഭിച്ചേക്കാം; മെറ്റ് ഓഫീസ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു: http://malayalamuk.com/weather-warnings-forecast-met-office-bbc-london-snow-storm-news/
  3. ഇവര്‍ ഇംഗ്ലണ്ടിലെ ലോക്കല്‍ ഇലക്ഷനുകളില്‍ ഇടം നേടിയ ഇംഗ്ലണ്ട് മലയാളികള്‍: http://malayalamuk.com/uk-local-election-malayalee-participation/
  4. കേരളത്തില്‍ ഇന്ന് മുതല്‍ കനത്ത മഴക്ക് സാധ്യത; ജാഗ്രതാ നിര്‍ദേശം; കര്‍ണാടകത്തില്‍ മഴക്കെടുതി, വന്‍ നാശം: http://malayalamuk.com/heavy-rain-starts-from-today-warning-in-kerala/
  5. ലോകാത്ഭുതങ്ങളിലെ രക്തനാടകശാല: http://malayalamuk.com/rakthanadaka-ragam-rome-collosium/
  6. ന്യൂനമര്‍ദ്ദം തീവ്രമര്‍ദ്ദമായി മാറി അറബിക്കടലിലേക്ക് നീങ്ങുന്നുവെന്ന് മുന്നറിയിപ്പ്; കേരളാ തീരപ്രദേശങ്ങളില്‍ കനത്ത ജാഗ്രാത നിര്‍ദേശം: http://malayalamuk.com/rain-forecast-warning-in-kerala/

Source URL: http://malayalamuk.com/minaret-domes-at-taj-mahal-complex-collapses-after-rain/