നേഴ്‌സായ ഭാര്യയെ കാറിലിരുത്തി പാർക്ക് ചെയ്തിരുന്ന കാർ എടുത്തത് കാറിന് മുന്നിൽ മറഞ്ഞിരുന്ന പതിമൂന്ന് മാസം മാത്രം വയസുള്ള മോളുടെ മുകളിലൂടെ… സിനിമാനടനും പ്രവാസി മലയാളിയും ആയ അനിൽ ആന്റോ വിവരിക്കുന്നത് നിങ്ങൾ കാണാതെ പോവരുത് … സമ്പന്നതയിലെ ദാരിദ്ര്യം അനുഭവിക്കുന്ന പ്രവാസി മലയാളികൾ വിശ്വാസ ജീവിതം മാറ്റിവയ്ക്കുബോൾ ഓർക്കേണ്ടവ…

നേഴ്‌സായ ഭാര്യയെ കാറിലിരുത്തി പാർക്ക് ചെയ്തിരുന്ന കാർ എടുത്തത് കാറിന് മുന്നിൽ മറഞ്ഞിരുന്ന പതിമൂന്ന് മാസം മാത്രം വയസുള്ള മോളുടെ മുകളിലൂടെ… സിനിമാനടനും പ്രവാസി മലയാളിയും ആയ അനിൽ ആന്റോ വിവരിക്കുന്നത് നിങ്ങൾ കാണാതെ പോവരുത് … സമ്പന്നതയിലെ ദാരിദ്ര്യം അനുഭവിക്കുന്ന പ്രവാസി മലയാളികൾ വിശ്വാസ ജീവിതം മാറ്റിവയ്ക്കുബോൾ ഓർക്കേണ്ടവ…
November 13 05:30 2019 Print This Article

അനിൽ ആന്റോ ചാലക്കുടിക്ക് അടുത്ത് കാരൂർ എന്ന ഗ്രാമം ആണ് സ്വദേശം… അപ്പനും അമ്മയും രണ്ട് സഹോദരിമാരും അടങ്ങുന്ന തറവാട്… ഇളയ സഹോദരി കന്യാസ്ത്രി ആയി  സന്യാസജീവിതം നയിക്കുന്നു. മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ഇമ്മാനുവേൽ, ദുൽക്കർ സൽമാന്റെ ആദ്യ ചിത്രമായ സെക്കൻഡ് ഷോ എന്നീ ചിത്രങ്ങളിൽ അഭിനയിച്ച വ്യക്തി… അതോടൊപ്പം പല ടെലിഫിലിമുകളിൽ… തുടർന്ന്  2017 ലിൽ ന്യൂസിലാൻഡിലേക്ക് ചേക്കേറിയ കുടുംബം… ഭാര്യക്ക് നേഴ്‌സായി ജോലി കിട്ടിയപ്പോൾ   ന്യൂസിലാൻഡിൽ കുടുംബസമേതം എത്തി… അവിടെയും മനസ്സിൽ താലോലിക്കുന്ന അഭിനയം എന്ന ആഗ്രഹത്തിന് കടിഞ്ഞാൺ ഇട്ടില്ല. ‘കുൽപ’ എന്ന ടെലി ഫിലിം പൂർത്തിയാക്കി…Image may contain: 2 people, textഇനിയും പൂർത്തിയാകാത്ത പപ്പയിൽ അഭിനയിക്കുന്ന സമയം .. അനിലിന്റെ ഇളയ കുട്ടിയും അഭിനയിക്കുന്ന കാലം… 2019 മാർച്ച് ഏഴാം തിയതി ഉണ്ടായ ഒരപകടം അനിലിന്റെ ജീവിതത്തിലെ പരീക്ഷണത്തിന് വിധേയമായ മറക്കാനാവാത്ത ദിവസം… വീടിന്റെ മുൻപിൽ പാർക്ക് ചെയ്‌തിരുന്ന കാറിന്റെ മുൻപിൽ മറഞ്ഞിരുന്ന സ്വന്തം പിഞ്ചു കുഞ്ഞിനെ കാണാതെ വണ്ടി എടുത്തപ്പോൾ കാറിനടിയിൽ പെട്ടുപോയ സ്വന്തം മോൾ… കാർ നിർത്തി നോക്കുബോൾ കണ്ടത് ഭയാനകമായ കാഴ്ച… സകല നാഡീവ്യൂഹവും നിർജ്ജീവമായിപ്പോയ ഒരവസ്ഥ… യുകെയിലുള്ള സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളിയുടെ ബന്ധു ആയ അനിൽ പറയുന്നത്…

വീഡിയോ കാണാം..

ആന്റോ യൂട്യൂബ് വീഡിയോയിൽ പറയുന്നത്…

ചാലക്കുടിക്കടുത്ത് കാരൂർ ഗ്രാമത്തിൽ ആണ് അനിൽ ആന്റോയുടെ സ്വദേശം. ന്യൂസിലൻഡിലെ ഹാമിൽട്ടണിലാണ് ആന്റോയും കുടുംബവും ഇപ്പോൾ താമസമാക്കിയിരിക്കുന്നത് . ജീവിതത്തിൽ പലപ്പോഴായി ദൈവം ധാരാളം അനുഗ്രഹങ്ങൾ തനിക്ക് നൽകിയിട്ടുണ്ട്. എന്നാൽ അതെല്ലാം അനുഗ്രഹങ്ങൾ ആണെന്ന് തിരിച്ചറിയാൻ പറ്റാത്ത ഒരു ജീവിതമായിരുന്നു തന്റേതെന്നു ആന്റോ സാക്ഷ്യപ്പെടുത്തുന്നു. 2019 മാർച്ച് ഏഴാം തീയതിക്ക് ശേഷം ആണ് ദൈവത്തിന്റെ വലിയ കരുണയെ കുറിച്ചുള്ള ബോധ്യം ആന്റോയ്ക്കു ഉണ്ടാകുന്നത്.

തന്റെ ഒരു വയസ്സും ഒരു മാസവും പ്രായമുള്ള കുഞ്ഞ് വീടിനു മുന്നിൽ പാർക്കു ചെയ്തിരുന്ന കാറിനെ മുൻപിൽ ഇരുന്നതറിയാതെ ആന്റോ കാർ മുന്നോട്ട് എടുക്കുകയും കുഞ്ഞ് കാറിന്റെ അടിയിൽ പെടുകയും ചെയ്തു. എന്തോ ഒരു വസ്തു കാറിനടിയിൽ പെട്ടതറിഞ്ഞ് ഉടൻതന്നെ ആന്റോ നോക്കുകയും തന്റെ കുഞ്ഞിനെ എൻജിൻ ഗാർഡിന്റെ അടിയിൽ പെട്ടിരിക്കുന്നു. കാറിനടിയിലേക്ക് കയറുവാൻ പ്രയാസപ്പെട്ടെങ്കിലും, ദൈവമേ എന്ന ഉരുവിട്ടുകൊണ്ട് തന്റെ ഇടത് തോൾ ഉപയോഗിച്ച് ഉപയോഗിച്ച് ആന്റോ കാർ ഒന്നരയടിയോളം ഉയർത്തി കുഞ്ഞിനെ പുറത്തെടുത്തു. എങ്ങനെ കാർ ഉയർത്തി എന്നത് ഇപ്പോഴും ആന്റോയ്ക്ക് അത്ഭുതമായി തോന്നുന്നു.

ഒരു കോളേജിന്റെ എതിർവശത്താണ് ആന്റോ താമസിച്ചിരുന്നത്. രാവിലെ ഒൻപതു മണി സമയം ആയതുകൊണ്ട് റോഡിൽ നല്ല തിരക്കായിരുന്നു. ആറു സിഗ്നലുകൾ കടന്ന് വേണമായിരുന്നു ഡിസ്ട്രിക്ട് ഹോസ്പിറ്റലിൽ എത്താൻ. ഈ ആറ് സിഗ്നലുകളും ബ്ലോക്ക് ആയിരുന്നതിനാൽ, താൻ ഓപ്പോസിറ്റ് ട്രാക്കിലൂടെ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചു. കുഞ്ഞിന്റെ തലയിൽ ഒന്നിലധികം പൊട്ടലുകൾ ഉണ്ടായിരുന്നു. തലച്ചോർ വീർക്കുവാനും തുടങ്ങിയിരുന്നു. ഒരു നാരങ്ങയുടെ വലുപ്പത്തിൽ തന്റെ പൊന്നോമനയുടെ കണ്ണ് പുറത്തേക്ക് തള്ളി വന്നിരുന്നു.  ഡോക്ടർമാർ ഒരു പ്രതീക്ഷയും നൽകിയില്ല. വിദഗ്ധചികിത്സക്കായി 150 കിലോമീറ്റർ ദൂരെയുള്ള ഓക്‌ലൻഡിലെ പീഡിയാട്രിക് ന്യൂറോളജി സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് ഹെലികോപ്റ്ററിൽ കുഞ്ഞിനെ ഉടൻ തന്നെ കൊണ്ടുപോയി. രാവിലെ ഒൻപതു മണിക്ക് നടന്ന അപകട ശേഷം രാത്രി 9 മണിയോടുകൂടി ആണ് ഓക്ക്ലൻഡിലെ ആശുപത്രിയിൽ എത്തിചേർന്നത്. ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ആ സമയങ്ങളിൽ പ്രാർത്ഥനാ ഗ്രൂപ്പിലുള്ള കുറെയധികം സഹോദരിന്മാർ ധൈര്യം പകർന്നു ഹോസ്പിറ്റലിൽ എത്തിയിരുന്നു എന്നും ആന്റോ സാക്ഷ്യപ്പെടുത്തുന്നു.

ബ്രെയിനിലെ പ്രഷർ 210 ലേക്ക് ഉയർന്നു. ഒരു പരിധിവരെ നിർജീവമായ അവസ്ഥയിലേക്ക് തലച്ചോർ മാറി. വലത് കണ്ണ് പുറത്തേക്ക് തള്ളി നിൽക്കുകയായിരുന്നു. തലച്ചോറിന് ക്ഷതം, കാഴ്ച നഷ്ടപ്പെടൽ, നട്ടെല്ലിലുള്ള ക്ഷതം എന്നിവയാണ് കുഞ്ഞിനു സംഭവിച്ചിരിക്കുക എന്ന് ഡോക്ടർമാർ സംശയിച്ചു. അവിടെയുണ്ടായിരുന്ന ഒരു സഹോദരി കൃപാസനത്തിൽ നിന്നുള്ള മാതാവിന്റെ രൂപവും, തൈലം കുഞ്ഞിന്റെ നെറ്റിയിൽ പുരട്ടുകയും ചെയ്തു. പിറ്റേദിവസം രാവിലെ കുഞ്ഞിന്റെ യഥാർത്ഥ അവസ്ഥ ഡോക്ടർമാർ വെളിപ്പെടുത്തി എങ്കിലും മാതാവിനോടുള്ള പ്രാർത്ഥനയിൽ വിശ്വാസം അർപ്പിക്കുന്നു. ഒരു പ്രതീക്ഷയും ഇല്ല എന്ന് ഡോക്ടർമാർ മാതാപിതാക്കളെ അറിയിച്ചു. ഒരുപാട് പ്രാർത്ഥനാ സഹായങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും തങ്ങൾക്ക് ലഭിച്ചതായി ആന്റോ സാക്ഷ്യപ്പെടുത്തുന്നു.

ഹാമിൽട്ടൺ ഇടവക വികാരി ജോബിൻ അച്ഛൻ ഉൾപ്പെടെയുള്ളവരുടെ പ്രാർത്ഥനാ സഹായങ്ങൾ ലഭിച്ചു. പിറ്റേദിവസം പുലർച്ചെയോടു കൂടി കുഞ്ഞിന്റെ പൾസ് കൂടുകയും എംആർഐ സ്കാനിനായി കൊണ്ടുപോവുകയും ചെയ്തു. കൃപാസനത്തിൽ നിന്നുള്ള തൈലം കുഞ്ഞിനെ നെറ്റിൽ പുരട്ടി പ്രാർത്ഥിച്ചു. പ്രാർത്ഥിക്കുന്നതിനിടയിൽ ആന്റോയ്ക്കു മാതാവിന്റെ ഒരു ദർശനം ലഭിച്ചു. മാതാവ് തന്റെ കുഞ്ഞിന്റെ അടുത്ത് നിൽക്കുന്നതായും, നെറ്റിയിൽ കൈവെച്ച് സൗഖ്യപ്പെടുത്തുന്നതായും ആന്റോ കണ്ടു. തൊട്ടടുത്തായി ഈശോയുടെ സാന്നിധ്യവും ആന്റോ കണ്ടു. തന്റെ ഭാര്യയോട് ഇനി നന്ദി അർപ്പിച്ചു പ്രാർത്ഥിക്കാൻ ആന്റോ ആവശ്യപ്പെട്ടു. കുറച്ചു സമയത്തിനു ശേഷം ഡോക്ടർ എംആർഐ സ്കാനിംങിന് ശേഷം പുറത്തു വന്ന് കുഞ്ഞിനെ അത്ഭുതകരമായി ഒന്നും സംഭവിച്ചിട്ടില്ല എന്ന് വെളിപ്പെടുത്തി. നിങ്ങളുടെ പ്രാർത്ഥനയ്ക്ക് ഫലം ലഭിച്ചു എന്ന് ഡോക്ടർ വെളിപ്പെടുത്തി. തന്റെ കുഞ്ഞിന് കാഴ്ച ലഭിക്കണേ എന്ന പ്രാർത്ഥന ആയിരുന്നു പിന്നീട് ആന്റോയ്ക്ക്.

ഏഴാമത്തെ ദിവസം അവർ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു. പിന്നീട് ഒരു റിഹാബിലിറ്റേഷൻ സെന്ററിലേക്ക് ആണ് കുഞ്ഞിനെ കൊണ്ടുപോയത്. അവിടെ ഇത്തരം അവസ്ഥയിലൂടെ കടന്നു പോയ ധാരാളം കുഞ്ഞുങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അവരിൽ പലർക്കും നടക്കാനുള്ള ശേഷി നഷ്ടപ്പെട്ടിരുന്നു. എന്നാൽ തന്റെ കുഞ്ഞ് അഞ്ചാമത്തെ ദിവസം മുതൽ നടന്നു തുടങ്ങിയ സന്തോഷത്തിലായിരുന്നു ആന്റോ. റിഹാബിലിറ്റേഷൻ സെന്ററിൽ ചെലവിട്ട ദിവസങ്ങളിൽ മുഴുവൻ യൂട്യൂബിലൂടെ കൃപാസനത്തിലെ ശുശ്രൂഷകൾ കേട്ടു. ഡോക്ടർമാരെയും കുടുംബാംഗങ്ങളെയും എല്ലാം അത്ഭുതപ്പെടുത്തി കൊണ്ട് തന്റെ മകൾ ജീവിക്കുന്ന സാക്ഷിയായി നിലകൊള്ളുന്നു എന്ന് ആന്റോ സാക്ഷ്യപ്പെടുത്തുന്നു. തങ്ങളെ പ്രാർത്ഥനാ സഹായങ്ങൾ കൊണ്ട് നിറച്ച എല്ലാവരോടുമുള്ള നന്ദി ആന്റോയുടെ വാക്കുകളിൽ പ്രകടമായിരുന്നു.

” നിങ്ങൾ നിങ്ങളെത്തന്നെ വിശുദ്ധീകരിക്കുവീൻ. നാളെ നിങ്ങളുടെ ഇടയിൽ കർത്താവ് വലിയ അത്ഭുതങ്ങൾ പ്രവർത്തിക്കും.” തൻെറ ജീവിതത്തിൽ സ്വാധീനിച്ച വേദവാക്യം ആന്റോ ഇപ്രകാരം രേഖപ്പെടുത്തുന്നു. മാതാവ് എല്ലാവരുടെയും ജീവിതത്തിൽ അത്ഭുതം പ്രവർത്തിക്കും എന്ന വിശ്വാസ സാക്ഷ്യത്തോടെ ആന്റോ നിലകൊള്ളുന്നു. തന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിൽ ധാരാളം പേർ തന്നെ സഹായിച്ചതായി ആന്റോ സാക്ഷ്യപ്പെടുത്തുന്നു. അതോടൊപ്പം മാതാവ് തന്നെ അനുഗ്രഹിച്ചതായും അദ്ദേഹം ഓർമ്മിച്ചെടുത്തു. ആന്റോയുടെ ഭാര്യയുടെ പേര് ജാക്വിലിൻ നേഴ്‌സായി ന്യൂസിലാൻഡിൽ ജോലി ചെയ്യുന്നു.മൂന്ന് മക്കൾ സൈറ, മകൻ ക്രിസ് അന്റോണിയോ, ഏറ്റവും ഇളയ മകൾ സിസ.വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles