കണ്ണൂര്‍: കണ്ണൂർ, പാനൂരിൽ നിന്നും കാണാതായ വിദ്യാര്‍ത്ഥിനികളെ മലപ്പുറത്തു നിന്നും പൊലീസ് കണ്ടെത്തി. തിരൂരിലെ ഒരു ലോഡ്ജില്‍ നിന്നുമാണ് ഇവരെ കണ്ടെത്താൻ സാധിച്ചത്. ഈ മാസം പത്തൊമ്പതിനാണ് സഹപാഠികളായ വിദ്യാര്‍ത്ഥിനികളെ ഒരേസമയം കാണാതായത്.

പാനൂര്‍ കുന്നോത്തുപറമ്പ് സ്വദേശിനി സയന, പൊയിലൂർ സ്വദേശിനീ ദൃശ്യ എന്നിവരെയാണ് കണ്ടെത്തിയത്. പാനൂരിലെ ഒരു ട്രെയിനിങ് സ്ഥാപനത്തില്‍ ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് വിദ്യാര്‍ത്ഥികളാണ് ഇരുവരും. പത്താം ക്ലാസ് മുതല്‍ ഇവര്‍ വളരെ അടുത്ത സുഹൃത്തുകളാണ്. തമ്മില്‍ പിരിഞ്ഞിരിക്കാനാവാത്ത വിധം ദൃഢമായ സൗഹൃദം ഇരുവരും തമ്മിലുണ്ടായിരുന്നുവെന്ന് വീട്ടുകാര്‍ ഓർക്കുന്നു. മണിക്കൂറുകളോളം നീണ്ടുപോകുന്ന ഫോണ്‍ സംഭാഷണത്തോടും തമ്മിലുള്ള കൂടിക്കാഴ്ച്ചയോടും വീട്ടുകാർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.

രണ്ടുപേരെയും കാണാതായ ദിവസം രാവിലെ ക്ലാസിന് പോയിരിക്കുകയായിരുന്നു സയന. സ്‌കൂട്ടറുമായി ദൃശ്യക്കൊപ്പം സയന സംസാരിച്ച് നിൽക്കുന്നത് പലരും കണ്ടിരുന്നു. സ്‌കൂട്ടര്‍ പിന്നീട് പോലീസിന് കണ്ടെത്താൻ സാധിച്ചു. സംഭവ ദിവസം രാവിലെ പത്തേകാലിന് അമ്മയുടെ ഫോണിലേക്ക് സയന മിസ്സ്ഡ് കാൾ ചെയ്തിരുന്നു. പക്ഷെ ഫോൺ പിനീട് സ്വിച്ച്ഡ് ഓഫ് ചെയ്തു.

ഈ ഫോനിന്റെ ലൊക്കേഷന്‍ പരിശോധിച്ചപ്പോൾ അവസാനമായി കണ്ടെത്തിയത് കണ്ണൂരിലെ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്താണ്. ദൃശ്യയുടെയൊപ്പം ഫോണും കാണാതായിരുന്നു. ഇതിനിടെ ഇരുവരും സ്ഥലത്തുള്ള ട്രാവല്‍ ഏജന്‍സിയിലെത്തി തിരുവനന്തപുരത്തേക്കുള്ള ഗതാഗത വിവരങ്ങൾ ചോദിച്ചറിഞ്ഞിരുന്നു.