മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന് നവനേതൃത്വം

മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന് നവനേതൃത്വം
February 12 06:46 2018 Print This Article

കെ ഡി ഷാജിമോന്‍

പ്രവര്‍ത്തന മികവുകൊണ്ടും വ്യത്യസ്തതയാര്‍ന്ന പ്രവര്‍ത്തന ശൈലി കൊണ്ടും ശ്രദ്ധേയമായ മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്റെ വാര്‍ഷിക പൊതുയോഗം ഈ കഴിഞ്ഞ ദിവസം അസോസിയേഷന്‍ സപ്ലിമെന്ററി സ്‌കൂളില്‍ വെച്ച് പ്രസിഡന്റ് ജാനേഷ് നായരുടെ അധ്യക്ഷതയില്‍ നടത്തപ്പെട്ടു. കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് സെക്രട്ടറി അനീഷ് കുര്യനും വരവു ചെലവ് കണക്കുകള്‍ ട്രഷറര്‍ ജോര്‍ജ് വടക്കുംചേരിയും പൊതുയോഗത്തില്‍ അവതരിപ്പിച്ചു. അസോസിയേഷന്റെ സപ്ലിമെന്ററി സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍, ചാരിറ്റി രജിസ്‌ട്രേഷന്‍, മാഞ്ചസ്റ്റര്‍ മേള, മാഞ്ചസ്റ്റര്‍ ഡേ പരേഡ്, യുയുകെഎംഎ നോര്‍ത്ത് വെസ്റ്റ് ചാമ്പ്യന്‍സ്, യുയുകെഎംഎ ഇതര പ്രവര്‍ത്തനങ്ങള്‍ എന്നിവ പൊതുയോഗം വിലയിരുത്തുകയും ചര്‍ച്ച ചെയ്യുകയും ചെയ്തു.

അസോസിയേഷന്റെ പ്രവര്‍ത്തന നിലവാരം ഉയര്‍ത്തുവാന്‍ പ്രയത്‌നിച്ച എല്ലാവര്‍ക്കും പൊതുയോഗം നന്ദി രേഖപ്പെടുത്തി. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ അടുത്ത വര്‍ഷത്തെക്കുള്ള 15 അംഗ ട്രെയിനികളെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി അസോസിയേഷന്റെ പുരോഗതിയ്ക്കുവേണ്ടി നേതൃത്വം നല്‍കിയ പ്രസിഡന്റ് ജാനേഷ് നായരും സെക്രട്ടറി അനീഷ് കുര്യനും പടിയിറങ്ങിയപ്പോള്‍ പുതിയ പ്രസിഡന്റ് ആയി വില്‍സന്‍ മാത്യൂവിനെയും സെക്രട്ടറി ആയി കലേഷ് ഭാസ്‌കറിനെയും ട്രഷറര്‍ ആയി ജോര്‍ജ് വടക്കുംചേരിയേയും തിരഞ്ഞെടുത്ത പൊതുയോഗം മറ്റ് സ്ഥാനങ്ങളിലേയ്ക്ക് താഴെപറയുന്നവരെയും തിരഞ്ഞെടുത്തു.

വൈസ് പ്രസിഡന്റ് – കെ.ഡി. ഷാജിമോന്‍
ജോയിന്റ് സെക്രട്ടറി – അരുണ്‍ ചന്ദ്
ട്രസ്റ്റിമാരായി അനീഷ് കുര്യന്‍, ബിന്ദു പി കെ, ജയ സുധീര്‍, സാജു കാവുങ്ക, ജാനേഷ് നായര്‍, ദിനേശന്‍ ഡി കെ, രാധേഷ് നായര്‍, ഷീ സോബി, വിനോദ് രാജന്‍, മിനി രാജു മുതലായവരെയും തെരഞ്ഞെടുത്തു.

അസോസിയേഷന്റെ സപ്ലിമെന്ററി സ്‌കൂള്‍, മാഞ്ചസ്റ്റര്‍ പരേഡ്, മാഞ്ചസ്റ്റര്‍ മേള തുടങ്ങിയവരും വരും വര്‍ഷങ്ങളിലെ പ്രാതിനിധ്യവും ഇതര കമ്മ്യൂണിറ്റികളുമായുള്ള മള്‍ട്ടി കള്‍ച്ചറല്‍ സഹകരണം മികച്ചതാക്കാനും പുതുതായി നിലവില്‍ വന്ന ട്രസ്റ്റ് ബോര്‍ഡ് തീരുമാനിച്ചു. സ്വന്തമായ ആസ്ഥാന മന്ദിരം എന്ന ആശയം നടപ്പാക്കാനുള്ള പ്രാരംഭചര്‍ച്ചകള്‍ക്ക് തുടക്കം ഇടാനും പൊതുയോഗം തീരുമാനിച്ചു.

പുതിയതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് വില്‍സന്‍ മാത്യു, ഇന്റര്‍ സൈറ്റ് ടൂര്‍സ് ആന്റ് ട്രാവല്‍സിന്റെ യൂറോപ്പ് ഡയറക്ടര്‍ ആയി സേവനം അനുഷ്ഠിക്കുന്നു. റീന ആണ് ഭാര്യ. സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ട കലേഷ് ഭാസ്‌കര്‍ മാഞ്ചസ്റ്റര്‍ ഗാറ്റ്‌ലി പ്രൈമറി സ്‌കൂള്‍ മാനേജര്‍ ആയി ജോലി നോക്കുന്നു. ബിന്ദു ആണ് ഭാര്യ.

ട്രഷറര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട ജോര്‍ജ് വടക്കുംചേരി സ്റ്റോക്ക് പോര്‍ട്ട് എന്‍എച്ച്എസ് ഹോസ്പിറ്റലില്‍ ജോലി നോക്കുന്നു. റാണി ആണ് ഭാര്യ.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles