മുസ്​ലിംകളെ കൂടി ഉൾക്കൊള്ളുന്നതാണ്​ യഥാർഥ ഹിന്ദുത്വമെന്ന്​ ആർ.എസ്​.എസ്​ മേധാവി മോഹൻ ഭാഗവത്​. ഹിന്ദുരാഷ്​ട്രത്തിൽ മുസ്​ലിംകൾക്ക്​ ഇടമില്ല എന്നല്ല അർഥം. അവർ കൂടി ചേരു​േമ്പാൾ മാത്രമേ അത്തരമൊന്ന്​ പൂർണമാവു എന്ന്​ മോഹൻ ഭാഗവത്​ പറഞ്ഞു. ആർ.എസ്​.എസ്​ മൂന്ന്​ ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന പഠനശിബിരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം​.

മുസ്ലീങ്ങളെ എന്ന് ഇവിടെ വേണ്ടെന്നു പറയുന്നു അവിടെ വച്ച്‌ ഹിന്ദുത്വത്തിന്റെ മഹത്വം അവസാനിക്കും. ഹിന്ദുത്വം എന്നാല്‍ ഭാരതീയതയാണ്. ഹിന്ദു എന്നതിലുപരി ഒരു ഭാരതീയനാണെന്ന് അറിയപ്പെടാനുള്ള ഓരോരുത്തുരടേയും ആഗ്രഹത്തെ താന്‍ ബഹുമാനിക്കുന്നുവെന്നും ഭാഗവത് പറഞ്ഞു.സമൂഹത്തെ മൊത്തത്തില്‍ ഒരുമിപ്പിക്കുകയാണ് സംഘത്തിന്റെ ലക്ഷ്യം. ലോകത്തെ ഒരു കുടുംബമായി കാണുന്നതാണ് സംഘത്തിന്റെ കാഴ്ചപ്പാടെന്നും അദ്ദേഹം പറഞ്ഞു.

സമൂഹത്തെ ഒരുമിപ്പിക്കുകയാണ്​ ആർ.എസ്​.എസി​​െൻറ ലക്ഷ്യം. രാഷ്​ട്രീയത്തിൽ നിന്ന്​ അകന്നു നിൽക്കുന്ന സമീപനമാണ്​ ആർ.എസ്​.എസ്​ എക്കാലത്തും സ്വീകരിച്ചിട്ടുള്ളത്​. തെരഞ്ഞെടുപ്പുകളിൽ ആർ.എസ്​.എസ്​ മൽസരിക്കാറില്ല. ആർ.എസ്​.എസ്​ നേതാക്കൻമാർക്ക്​ രാഷ്​ട്രീയ പാർട്ടികളിലെ പദവികൾ വഹിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.