ഫിറ്റ്നസ് ചലഞ്ച് ഏറ്റെടുത്തു ലാലേട്ടനും !!! തുടർന്ന് സൂര്യയെയും പൃഥ്വിയെയും വെല്ലുവിളിച്ചു ലാലേട്ടൻ…..

ഫിറ്റ്നസ് ചലഞ്ച് ഏറ്റെടുത്തു ലാലേട്ടനും !!! തുടർന്ന് സൂര്യയെയും പൃഥ്വിയെയും  വെല്ലുവിളിച്ചു ലാലേട്ടൻ…..
June 02 16:42 2018 Print This Article

കേന്ദ്ര കായിക മന്ത്രി രാജ്യവര്‍ധന്‍ റാത്തോഡ് തുടങ്ങിവെച്ച ഫിറ്റ് ഇന്ത്യ ചലഞ്ച് സൂപ്പർഹിറ്റായി മുന്നേറുകയാണ്. ആരോഗ്യമുള്ള രാജ്യം ലക്ഷ്യമിട്ട്, റാത്തോഡ് തുടക്കമിട്ട ഈ ചലഞ്ച് ഏറ്റെടുത്തവരില്‍ സിനിമാ താരങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരുമെല്ലാമുണ്ട്. ഫിറ്റ് ഇന്ത്യ ചലഞ്ച് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലും വൈറലാണ്. വെല്ലുവിളി ഏറ്റെടുത്തവരെല്ലാം തങ്ങളുടെ വര്‍ക്കൗട്ടിന്‍റെ വീഡിയോ പുറത്തുവിടുകയും ചെയ്തിരുന്നു.

ഇപ്പൊഴിതാഫിറ്റ് ഇന്ത്യ ചലഞ്ചിന്‍റെ ഭാഗമായി മോഹൻലാലിന്‍റെ ജിമ്മിലെ വർക്ക് ഒൗട്ടിന്‍റെ വീഡിയോ വൈറലായി മാറുകയാണ്. ഇതിനു മുമ്പ് രാജ്യവര്‍ധന്‍ റാത്തോഡിന്‍റെ വെല്ലുവിളി ഏറ്റെടുത്ത മോഹൻലാൽ ജിമ്മിൽ ഡംബൽ എടുത്തു നിൽക്കുന്നതിന്‍റെ ചിത്രം പങ്കുവെച്ചിരുന്നു. നിമിഷങ്ങൾക്കം തന്നെ ഈ ചിത്രം വൈറലാകുകയും ചെയ്തിരുന്നു.

തന്‍റെ വര്‍ക്കൗട്ട് ചിത്രത്തിനൊപ്പം മൂന്നു യുവതാരങ്ങളെയാണ് അദ്ദേഹം ചലഞ്ച് ചെയ്തിരുന്നത്. സൂര്യ, ജൂണിയര്‍ എന്‍ടിആര്‍, പൃഥ്വിരാജ് എന്നിവരാണവർ. യുവതാരം അല്ലു സിരീഷ് ചലഞ്ചിന്‍റെ ഭാഗമായി ജ്യേഷ്ഠൻ അല്ലു അര്‍ജുന്‍, ദുല്‍ഖര്‍ സല്‍മാന്‍, നാഗചൈതന്യ എന്നിവരെയും ചലഞ്ച് ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ വരും ദിവസങ്ങളില്‍ കൂടുതല്‍ താരങ്ങള്‍ ചലഞ്ച് ഏറ്റെടുക്കുമെന്നാണ് സിനിമാലോകത്തുനിന്ന് മനസിലാവുന്നത്.

 

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles