വാട്‌സാപ്പിലൂടെ ഇനി മുതല്‍ പണവും അയക്കാം; ഇന്ത്യയില്‍ പുതിയ സംവിധാനം നടപ്പിലാക്കുന്നത് ഐസിഐസിഐ ബാങ്കുമായി ചേര്‍ന്ന്

by News Desk 1 | February 13, 2018 10:58 am

വാട്‌സാപ്പിലൂടെ ഇനി മുതല്‍ പണവും അയക്കാം. പണം ചാറ്റ് രൂപത്തില്‍ കൈമാറുന്ന സേവനം ഇന്ത്യയില്‍ ലഭ്യമായിത്തുടങ്ങി. രാജ്യത്ത് ഐസിഐസിഐ ബാങ്കുമായി ചേര്‍ന്നാണ് ഈ സേവനം വാട്‌സാപ് അവതരിപ്പിച്ചിരിക്കുന്നത്.

നിലവില്‍ ഇന്‍വൈറ്റ് ചെയ്യുന്നവര്‍ക്ക് മാത്രമായി ഈ സൗകര്യം പരിമിതപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം വാട്‌സാപ്പിന്റെ ഏറ്റവും പുതിയ വേര്‍ഷന്‍ ആയിരിക്കണം നിങ്ങളുടെയും പണം സ്വീകരിക്കുന്ന ആളുടെയും ഗാഡ്ജറ്റില്‍ ഉണ്ടായിരിക്കേണ്ടത്.

ഒരിക്കല്‍ അക്കൗണ്ട് വാട്‌സാപ്പുമായി ബന്ധപ്പെടുത്തിയാല്‍ ചാറ്റിലൂടെ പണം അയക്കുന്നത് വളരെയെളുപ്പമാണ്. യുപിഐ എന്ന സേവനമുപയോഗിച്ചാണ് വാട്‌സാപ്പ് വഴിയുള്ള പണമിടപാട് എന്നതിനാല്‍ ഓരോ തവണ പണമയക്കുമ്പോഴും എം.പിന്‍ നല്‍കേണ്ടതാണ്. നേരത്തെ യുപിഐ സേവനം ആക്ടിവേറ്റ് ചെയ്തവര്‍ക്ക് നിങ്ങളുടെ മൊബൈല്‍ നമ്പറുമായി ലിങ്ക് ചെയ്തിരിക്കുന്ന ബാങ്ക് അക്കൗണ്ട് തെരഞ്ഞെടുത്ത് എം.പിന്‍ ഉപയോഗിച്ച് ഇടപാട് നടത്താനാകും.

സാധാരണ ഒരാളുമായി നാം ചാറ്റ് ചെയ്യുന്നതിനായി നാം ചാറ്റ് വിന്‍ഡോ തുറക്കുമ്പോള്‍ അയാള്‍ക്ക് ചിത്രങ്ങളോ , വീഡിയോകളോ പോലുള്ള മറ്റേതെകിലും ഉള്ളടക്കങ്ങള്‍ അയക്കാന്‍ വേണ്ടി അമര്‍ത്തുന്ന ക്ലിപ് അടയാളത്തിലുള്ള അറ്റാച്ച് ബട്ടണ്‍ ടാപ്പ് ചെയ്യുമ്പോള്‍ ഈ സേവനം എനേബിള്‍ ചെയ്തിട്ടുള്ള വാട്‌സാപ്പ് അക്കൗണ്ടുകളില്‍ പുതുതായി ‘പേയ്‌മെന്റ്’ എന്നൊരു ഐക്കണ്‍ കൂടി കാണാനാകും. ഈ ഐക്കണ്‍ അമര്‍ത്തി അയക്കേണ്ട തുക രേഖപ്പെടുത്തിയ ശേഷം എം.പിന്‍ കൂടി നല്‍കിയാല്‍ ഇടപാട് പൂര്‍ണ്ണമായി.

വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് പണം അയക്കാനുള്ള സൗകര്യം നിലവില്‍ ഇല്ല. എന്തായാലും ഗൂഗിള്‍ അവതരിപ്പിച്ച തേസില്‍ നിന്നും വ്യത്യസ്തമായി കൈകാര്യം ചെയ്യാനുള്ള എളുപ്പം കൊണ്ട് ഡിജിറ്റല്‍ പേയ്‌മെന്റ് ലോകത്ത് മറ്റൊരു വിപ്ലവമാകും വാട്‌സാപ്പ് വഴിയുള്ള ഈ പണമിടപാട് സംവിധാനം.

Endnotes:
  1. പുറം മേനി അകം പൊള്ള- കുരുടന്മാര്‍ കണ്ണു തുറക്കട്ടെ: http://malayalamuk.com/anlysyis-kerala-current-scenario/
  2. യൂറോപ്പില്‍ 16 വയസിന് താഴെയുള്ളവരുടെ വാട്ട്‌സാപ്പ് ഉപയോഗം നിരോധിക്കുന്നു; തീരുമാനം ഒരാഴ്ച്ചയ്ക്കകം നടപ്പിലാക്കും; ഉപഭോക്താവിന്റെ വയസ് കൃത്യമായി അറിയാന്‍ പദ്ധതി തേടി കമ്പനി: http://malayalamuk.com/whatsapp-ban-children-under-16-facebook-latest-europe-data-protection/
  3. നാളെ പൊന്നോണം ; രുചികരമായ ഒരു ഓണസദ്യ ഒരുക്കാം: http://malayalamuk.com/complete-onam-receipes/
  4. ഇവര്‍ ഇംഗ്ലണ്ടിലെ ലോക്കല്‍ ഇലക്ഷനുകളില്‍ ഇടം നേടിയ ഇംഗ്ലണ്ട് മലയാളികള്‍: http://malayalamuk.com/uk-local-election-malayalee-participation/
  5. വാട്​സ്​ആപ്പ്​ തലവൻ ജാൻ കോം രാജിവെച്ചു, ഫേസ്ബുക്ക് നേതൃത്വവുമായുള്ള ഭിന്നത മൂലമാണ് രാജിയെന്ന് സൂചന: http://malayalamuk.com/jan-com-resigned-from-whatsapp/
  6. “താമരശ്ശേരി, ഇടുക്കി ബിഷപ്പുമാര്‍ അലറി വിളിക്കുകയായിരുന്നു. ശവമഞ്ചം വഹിച്ചുകൊണ്ട്  അതിന്റെ പിറകില്‍ കുന്തിരിക്കം വീശി, പ്രമുഖരായ വൈദികര്‍ മരണാനന്തര പാട്ടൊക്കെ പാടി പ്രതീകാത്മകമായി എന്‍റെ ശവസംസ്‌ക്കാരം  ചെയ്തു. ഗാഡ് ഗില്‍ റിപ്പോർട്ടിനെ അനുകൂലിച്ചതിനാൽ…: http://malayalamuk.com/p-t-thomas-mla-shares-the-bitter-experiences-he-faced-for-supporting-gadgil-report/

Source URL: http://malayalamuk.com/money-transferring-through-whatsapp/