കാലവര്‍ഷം ഇക്കുറി ജൂണ്‍ നാലിന് കേരളത്തില്‍ എത്തുമെന്ന് പ്രവചനം. ഇത്തവണ മഴ കുറവായിരിക്കുമെന്നും സ്വകാര്യ കാലാവസ്ഥാ പ്രവചന സംവിധാനമായ സ്‌കൈമെറ്റ് അറിയിച്ചു. ഇന്ത്യയില്‍ മണ്‍സൂണ്‍ മഴക്കാലം ആദ്യം എത്തുന്നത് ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകളിലാണ്. മെയ് 22 ന് ഇവിടെ മണ്‍സൂണ്‍ മഴ പെയ്ത് തുടങ്ങും. എന്നാല്‍ ഇന്ത്യയില്‍ നാല് മേഖലകളിലും ശരാശരിയില്‍ കുറവ് മഴ മാത്രമേ ലഭിക്കൂവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.

ഇന്ത്യയുടെ കിഴക്ക്, വടക്കുകിഴക്ക്,മധ്യ മേഖലകളിലുള്ള സംസ്ഥാനങ്ങളില്‍ ദക്ഷിണേന്ത്യയില്‍ ലഭിക്കുന്നതിനേക്കാള്‍ വളരെ കുറവ് മഴ മാത്രമേ ലഭിക്കൂ. കഴിഞ്ഞ ആഴ്ച സ്കൈമെറ്റ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ശരാശരി മഴ ലഭിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ മാറിയ കാലാവസ്ഥാ സാഹചര്യങ്ങളില്‍ കുറവ് മഴ മാത്രമേ ലഭിക്കൂവെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.