പത്ത് വര്‍ഷം തികച്ച മൂണ്‍ലൈറ്റ് ബെഡ്റൂംസ് ആന്‍ഡ് കിച്ചന്‍സ് ജനപ്രിയമാകുന്നു, ഇതാ മറ്റൊരു മലയാളി വിജയഗാഥ

പത്ത് വര്‍ഷം തികച്ച മൂണ്‍ലൈറ്റ് ബെഡ്റൂംസ് ആന്‍ഡ് കിച്ചന്‍സ് ജനപ്രിയമാകുന്നു, ഇതാ മറ്റൊരു മലയാളി വിജയഗാഥ

ഷിബു മാത്യു

പരമ്പരാഗതമായി കിട്ടിയ കഴിവുകളൊന്നുമില്ല. അന്ധവിശ്വാസങ്ങളില്‍ അടിയുറച്ച വിശ്വാസവുമില്ല. തച്ചു ശാസ്ത്രങ്ങളില്ല. മരപ്പണി കുലത്തൊഴിലാണ് എന്ന് വിശ്വസിച്ചവര്‍ക്കും തെറ്റി. സിബിയും ജെയ്‌സണും യൂറോപ്പില്‍ തീര്‍ത്തത് നിരവധി ബെഡ് റൂമുകളും കിച്ചനുകളും, മുപ്പതോളം രൂപക്കൂടുകള്‍. അങ്ങനെ നീളുന്നു മൂണ്‍ ലൈറ്റിന്റെ വിജയഗാഥ. മൂണ്‍ ലൈറ്റ് ബെഡ് റൂംമ്‌സ് ആന്റ് കിച്ചന് പത്തു വയസ് തികഞ്ഞു. 2005ല്‍ മാഞ്ചെസ്റ്റര്‍ സെന്റ് ആന്റണീസ് ചര്‍ച്ചില്‍ അന്നത്തെ ഇടവക വൈദീകനായിരുന്ന ഫാ.സജി മലയില്‍ പുത്തന്‍പുരയിലച്ചന്റെ നിര്‍ദ്ദേശപ്രകാരം വി.തോമാശ്ലീഹായ്ക്കു വേണ്ടി ഒരു രൂപക്കൂട് പണിതു. അവിടെ നിന്നായിരുന്നു മൂണ്‍ ലൈറ്റിന്റെ തുടക്കം.

കേരളത്തില്‍ കോട്ടയം ജില്ലയിലെ കിടങ്ങൂരുകാരനായ സിബി തോമസും ഇലഞ്ഞിക്കാരനായ ജയ്‌സണ്‍ കുര്യനും തമ്മില്‍ കണ്ടുമുട്ടിയത് ഇംഗ്ലണ്ടിലെ ബോള്‍ട്ടണില്‍ വെച്ച്. ഒരേ ചിന്താഗതിയില്‍ നടന്ന രണ്ടു വ്യക്തികളുടെ ആകസ്മികമായ കണ്ടുമുട്ടലുകള്‍ എന്നു വേണം പറയാന്‍. കിടങ്ങൂര്‍ കണ്ടത്തില്‍ കുടുംബാംഗമായ സിബി തോമസ് മുബൈ സെന്റ് ഫ്രാന്‍സീസ് ഐ ടി ഐ യില്‍ നിന്നും കാര്‍പ്പന്ററി കോഴ്‌സില്‍ ഡിപ്ലോമായെടുത്തതിനു ശേഷം മസ്‌കറ്റില്‍ 9 വര്‍ഷം ഫര്‍ണ്ണിച്ചര്‍ ഫാക്ടറിയില്‍ മിഷീനിസ്റ്റായി ജോലി ചെയതു. മസ്‌ക്കറ്റിലെ പല കൊട്ടാരങ്ങള്‍, സ്റ്റാര്‍ ഹോട്ടലുകള്‍, പ്രസിദ്ധമായ ഹോസ്പിറ്റലുകള്‍, പ്രൗഡഗംഭിരമായ വില്ലകള്‍ എന്നിവിടങ്ങളിലൊക്കെ സിബി തോമസ് കഴിവ് തെളിയിച്ചിട്ടുണ്ട്. തുടര്‍ന്ന് മദ്രാസിലും ബാംഗ്ലൂരിലും ജോലി ചെയ്തു. ഒടുവില്‍ 2004ല്‍ യുകെയിലെത്തി. ഭാര്യ ഐബി സിബി. മക്കള്‍ ഡാരോണ്‍, ഡിയ എന്നിവര്‍ക്കൊപ്പം ബോള്‍ട്ടണില്‍ താമസം തുടങ്ങി.

moon3

ബെറിയില്‍ RBL ലിമിറ്റഡില്‍ മിഷിനിസ്റ്റായിരിക്കെ ബോള്‍ട്ടണ്‍ കമ്മ്യൂണിറ്റി കോളേജില്‍ NVQ ചെയ്തു. ഈ കാലയളവിലാണ് മെക്കാനിക്കല്‍ എന്‍ഞ്ചിനീയറായ ഇലഞ്ഞി തോട്ടം കുടുംബാംഗമായ പാലയ്ക്കമറ്റത്തില്‍ ജയ്‌സണ്‍ കുര്യനെ കണ്ടുമുട്ടിയത്. എന്‍ജിനീയറിംഗ് പഠനം കഴിഞ്ഞ് L&Tയിലും പിന്നീട് സാംസങ്ങ് എന്‍ഞ്ചിനീയറിംഗിലും ജോലി ചെയ്ത ജയ്‌സണ്‍ പിന്നീട് ഖത്തറില്‍ കുറെക്കാലം. നാട്ടില്‍ തിരിച്ചെത്തി ഗുജറാത്ത് റിലയന്‍സ് പെട്രോള്‍ കെമിക്കല്‍സ്. അവിടെ നിന്നും വീണ്ടും അബുദാബി ഓയില്‍ റിഫൈനറിയില്‍ ഷട്ട്ഡൗണ്‍ എന്‍ഞ്ചിനീയറായി ജോലി ചെയതു. പിന്നീട് വിവാഹം. ബിന്ദു ജോസാണ് ഭാര്യ. ഇപ്പോള്‍ മക്കള്‍ രണ്ടു പേര്‍. റ്റെസയും ജെറമിയും. ഒടുവില്‍ കാലം ജയ്‌സനേയും കുടുംബത്തേയും ഇംഗ്ലണ്ടില്‍ എത്തിച്ചു.

moon7

സിബിയും ജയ്‌സണും തമ്മില്‍ കണ്ടുമുട്ടിയത് ഇംഗ്ലണ്ടിലെ ബോള്‍ട്ടണില്‍ വെച്ച്. ഒരേ ചിന്താഗതികള്‍ ഉണ്ടായിരുന്നതുകൊണ്ടാവാം പരിചയപ്പെട്ടപ്പോള്‍ തന്നെ സംസാരിച്ച വിഷയവവും ഒരേ ആശയത്തില്‍ എത്തിച്ചേര്‍ന്നതും. ആശയങ്ങള്‍ ഒന്നായിരുന്നു എങ്കിലും ഫലത്തില്‍ ഒന്നും ചെയ്യാന്‍ കഴിയാതിരുന്ന അവസ്ഥയിലായിരുന്നു രണ്ടു പേരും. എന്നാല്‍ യൂറോപ്പിലെ പ്രമുഖരായ ഷാര്‍പ്പ് ബെഡ് റൂമിന്റെ മാനേജരും ഇംഗ്ലീഷുകാരനുയ സ്റ്റീവ് ബെസ്റ്റിന്റെ ബെഡ് റൂം കമ്പനിയില്‍ ജെയ്‌സണ് ജോലി കിട്ടിയതോടെ കാര്യങ്ങള്‍ മാറി.

അങ്ങനെയിരിക്കെ ശാസ്ത്രീയമായ പണി ആയുധങ്ങള്‍ ഒന്നുമില്ലാതെ ജയ്‌സണും സിബിയും കൂടെ ജയ്‌സന്റെ വീട്ടില്‍ ഒരു ബെഡ് റൂം തീര്‍ത്തു. അതൊരു മാറ്റത്തിന്റെ തുടക്കമായിരുന്നു. അതിശയമുണര്‍ത്തിയ ആ ബെഡ് റൂം സ്റ്റീവ് ബെസ്റ്റ് ഉള്‍പ്പെടെ നിരവധിയാളുകള്‍ കണ്ടു. പിന്നീട് സ്റ്റീവ് അയാളുടെ ജോലികളില്‍ ചിലത് സിബിയെയും ജയ്‌സനേയും ഏല്പിച്ചു തുടങ്ങി. ഒടുവില്‍ ഇവരുടെ പ്രസ്ഥാനത്തിന് അദ്ദേഹം ഒരു പേരും നിര്‍ദ്ദേശിച്ചു. മൂണ്‍ ലൈറ്റ് ബെഡ് റൂംസ് ആന്റ് കിച്ചണ്‍. ഇത് മൂണ്‍ ലൈറ്റ് പിറവിയെടുത്ത കഥ.

moon16

മരപ്പണി കുലത്തൊഴിലാണ് എന്ന് മലയാളികള്‍ വിശ്വസിക്കുന്നു. മരയാശാരി, കല്ലാശാരി, കൊല്ലന്‍, തട്ടാന്‍ അങ്ങനെ പല കുല തൊഴിലുകള്‍ ചെയ്യുന്ന വിഭാഗത്തെയും കണ്ട മലയാളിക്ക് മൂണ്‍ ലൈറ്റിന്റെ പ്രവര്‍ത്തനങ്ങളെ തുടക്കത്തില്‍ സ്വീകരിക്കാന്‍ മടിയായിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ വീട് പണിയാന്‍ അപ്പന്‍ കൊണ്ടു വെച്ച പട്ടിക അപ്പന്‍ ഇല്ലാത്ത സമയം നോക്കി വാക്കത്തിക്ക് വെട്ടിമുറിച്ച് ഒരു പട്ടിക്കൂട് ഉണ്ടാക്കിയതൊഴിച്ചാല്‍ പാരമ്പര്യമായി ഒന്നും കിട്ടിയിട്ടില്ലെന്ന് സിബി തോമസ് പറയുന്നു. പക്ഷേ, അന്നു രാത്രി അപ്പന്‍റെ കൈയില്‍ നിന്നും കിട്ടിയതിന്‍റെ ഓര്‍മ്മ സിബിക്കിപ്പോഴും ഉണ്ട്.

ഇതില്‍ നിന്നും ഒട്ടും വിഭിന്നമായിരുന്നില്ല ജയ്‌സന്‍റെ കാര്യവും. മരയാശാരി പണി കഴിഞ്ഞ് വീട്ടില്‍ വെച്ചിട്ട് പോകുന്ന ഉളിയും കൊട്ടുവടിയുമൊക്കെ ആശാരി പോയിക്കഴിയുമ്പോള്‍ ആരും കാണാതെ എടുത്തൊരു പ്രയോഗമുണ്ട്. അത് പാരമ്പര്യമായി കിട്ടിയതൊന്നുമല്ല. ഒരു താല്പര്യം മാത്രം. മറ്റുള്ളതില്‍ നിന്നും വ്യത്യസ്തമായി തടിയില്‍ ക്രിയേറ്റീവായി എന്തും ചെയ്യാന്‍ സാധിക്കും. മറ്റൊന്നിലും അത്ര എളുപ്പത്തില്‍ ഇതു സാധിക്കില്ല. താല്പര്യമാണ് എല്ലാത്തിന്റെയും അടിസ്ഥാനം. അതിപ്പോള്‍ കുല തൊഴിലാക്കണമെന്ന് നിര്‍ബന്ധമില്ല. യൂറോപ്പില്‍ ഹെയര്‍ ഡ്രെസിംഗ് ജോലി ചെയ്യുന്നവരുടെ പൂര്‍വികര്‍ അതേ ജോലി ചെയ്യന്നവരായിരുന്നില്ലല്ലോ? മെക്കാനിക്കല്‍ എഞ്ചിനീയറും കൂടിയായ ജെയ്‌സണ്‍ ചോദിക്കുന്നു.

moon10

മൂണ്‍ ലൈറ്റ് ബെഡ്‌റും ആന്റ് കിച്ചണ്‍ മലയാളികളുടെ മാത്രമല്ല ഇംഗ്ലീഷുകാരുടെയും പ്രശംസ പിടിച്ചു പറ്റിയിരിക്കുന്നു. മാഞ്ചെസ്റ്ററിലെ കെല്ലോഗ്സ് കമ്പനിയിലെ 70% ത്തിലധികം ഇംഗ്ലീഷുകാരുടേയും ബെഡ്‌റൂമുകള്‍ മൂണ്‍ ലൈറ്റിന്‍റെ സൃഷ്ടിയാണ്. ആയിരത്തിലധികം ഡിസൈനുകള്‍. നൂറു ശതമാനം വിശ്വസ്തതയോടെ പറഞ്ഞ സമയത്ത് കുറഞ്ഞ ചിലവില്‍ ജോലി തീര്‍ക്കുക, കസ്റ്റമേഴ്‌സിന്റെ ആവശ്യങ്ങളെ അടുത്തറിയുക. ഇത് മൂണ്‍ ലൈറ്റിന്റെ മാത്രം പ്രത്യേകതയാണ്. ക്വാളിറ്റിയുടെ കാര്യത്തില്‍ ഒരു ഒത്തുതീര്‍പ്പുമില്ല. അതു കൊണ്ടു തന്നെ ചെയ്തു കഴിഞ്ഞ ഒരു ജോലിക്കും പരാതിയുമായി ആരും ഇതുവരെയെത്തിട്ടുമില്ല എന്ന് സിബി തോമസ് പറയുന്നു.

moon11

യൂറോപ്പിന്റെ എല്ലാ ഭാഗത്തും മൂണ്‍ ലൈറ്റ് എത്തിക്കഴിഞ്ഞു. ചെയ്ത ജോലിയിലധികവും ഇംഗ്ലീഷുകാരുടെ വീട്ടില്‍ തന്നെ. പാക്കിസ്ഥാനികളെ കണ്ടു പേടിച്ച ഇംഗ്ലീഷുകാര്‍ക്ക് മൂണ്‍ ലൈറ്റിനെ സ്വീകരിക്കാന്‍ ആദ്യമൊക്കെ ഭയമായിരുന്നു. അപ്പോഴൊക്കെ സ്റ്റീവ് ബെസ്റ്റിന്റെ സപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇംഗ്ലീഷു കാരെ സംബന്ധിച്ചിടത്തോളം ജോലിയും ജോലി ചെയ്യാന്‍ വരുന്നവരുടെ ക്വാളിറ്റിയും ഒരു പോലെ പ്രാധാന്യമര്‍ഹിക്കുന്നു. ജോലി കഴിഞ്ഞ് പോകുമ്പോള്‍ അങ്ങനെയൊരു സംഭവം അവിടെ നടന്നിട്ടില്ല എന്നു തോന്നുംവിധം വൃത്തിയായിരിക്കണം താനും. പാരമ്പര്യമായ കുല തൊഴില്‍ ചെയ്യുന്നവര്‍ക്ക് ഇല്ലാത്തത് അതു തന്നെ.

എണ്ണത്തില്‍ ഇംഗ്ലീഷ് കാരുടെ ജോലിയാണ് കൂടുതല്‍ ചെയ്തതെങ്കിലും, ചെയ്തതില്‍ വെച്ച് ഏറ്റവും ചിലവേറിയത് മലയാളിയുടേതു തന്നെ. സ്വിറ്റ്സര്‍ലാന്റില്‍ താമസിക്കുന്ന കോതമംഗലംകാരനായ ഒരു മലയാളിയുടെ വീട്. ആറായിരത്തോളം സ്‌ക്വയര്‍ ഫീറ്റില്‍ രാജസ്ഥാന്‍ മാര്‍ബിളില്‍ കേരളത്തനിമയില്‍ തീര്‍ത്ത വീടിന് രാജകീയമായ അഞ്ചു ബെഡ്‌റൂമുകള്‍. രണ്ടാഴ്ചയോളമെടുത്തു പണി തീരാന്‍. മൂണ്‍ ലൈറ്റിന്റെ പ്രശസ്തി ഇംഗ്ലണ്ടിനപ്പുറത്തും എത്തിച്ച ഒരു ജോലിയായിരുന്നു അത്.

moon8

അന്ധവിശ്വാസങ്ങള്‍ എന്ന് വിശേഷിപ്പിക്കാന്‍ പറ്റുന്ന പല സംഭവങ്ങളും മൂണ്‍ ലൈറ്റിന് ഉണ്ടായിട്ടുണ്ട്. എല്ലാം മലയാളിയുടെ വീട്ടില്‍ തന്നെ. കട്ടിലില്‍ തല വെയ്ക്കുന്ന കാര്യത്തിലാണ് കൂടുതല്‍ തര്‍ക്കം. വീടിന്റെ ഇരിപ്പും മുറിയുടെ കിടപ്പും ശരിയായ ദിശയിലല്ലെങ്കിലും തല കിഴക്കോട്ടോ അല്ലെങ്കില്‍ തെക്കോട്ടോ ആയിരിക്കണമെന്ന് നിര്‍ബന്ധം. പടിഞ്ഞാറായാല്‍ മരിച്ചതിനു തുല്യവും വടക്കായാല്‍ അത് വെടക്കു തലയും. ജോലിക്കിടയില്‍ മൊബൈലില്‍ നോക്കി തെക്കുവടക്ക് പറഞ്ഞു തന്ന് ജോലി ചെയ്യിപ്പിച്ച അവസരങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇംഗ്ലീഷ്‌കാരുടെ വീട്ടില്‍ അങ്ങനെയൊരു പ്രശ്‌നവുമില്ലന്ന് സിബി തോമസ് പറയുന്നു.

moon9

മൂണ്‍ ലൈറ്റ് ബെഡ് റൂം ആന്റ് കിച്ചണ്‍ ഇന്ന് യൂറോപ്പില്‍ പ്രസിദ്ധമാണ്. പ്രത്യേകിച്ച് ഇംഗ്ലീഷുകാര്‍ക്കിടയില്‍. താല്പര്യമെങ്കില്‍ ആര്‍ക്കും ചെയ്യാന്‍ പറ്റുന്ന ഒരു മേഖലയാണിത്. പരമ്പരാഗതമായി കിട്ടിയ കൈപ്പുണ്യം വേണമെന്ന് നിര്‍ബന്ധമില്ല. അതിപ്പോള്‍ ഏത് മേഖലയാണെങ്കിലും ശരി. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് സിബിയും ജയ്‌സനും.  പഴകിയ ബെഡ്റൂമിലും അടുക്കളയിലും നിങ്ങള്‍ക്ക് അതൃപ്തി തോന്നിത്തുടങ്ങിയോ? നിങ്ങള്‍ക്കും ഏറ്റവും നല്ല ക്വാളിറ്റിയില്‍ നിങ്ങളുടെ മനസ്സിനിണങ്ങിയ രീതിയില്‍ കിടപ്പു മുറിയും അടുക്കളയും സജ്ജീകരിക്കാം. ഒരു ഫോണ്‍ കോള്‍ അകലെ സിബിയും ജയ്സനും തയ്യാറാണ്. യുകെയിലെവിടെ വന്നും തങ്ങളുടെ കരവിരുത് തെളിയിക്കാന്‍.
മൂണ്‍ ലൈറ്റ് യൂറോപ്പ് മുഴുവനും പടരട്ടെ. മലയാളം യുകെയുടെ ആശംസകള്‍.

(വാര്‍ത്തയോടൊപ്പം ഉള്ള ചിത്രങ്ങള്‍ മൂണ്‍ലൈറ്റ് ചെയ്ത വിവിധ വര്‍ക്കുകള്‍ ആണ്)

സിബി തോമസ്‌ – 07727004298
ജയ്സന്‍ കുര്യന്‍ – 07951297481

വായനക്കാരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ താഴെയുള്ള കമന്റ് കോളം ഉപയോഗിക്കാവുന്നതാണ്. അവഹേളനമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീലമോ മതനിന്ദയോ ആകാവുന്ന പോസ്റ്റുകള്‍ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്.
Post Your Malayalam Comments ( Click here for Malayalam Comments )
Press Esc to close
other news
1 2 3 1,497

More Latest News

കാമുകന്‍ വിവാഹത്തില്‍ നിന്നും പിന്മാറി; ദേഷ്യം തീര്‍ക്കാന്‍ യുവതി കാമുകന്റെ മുഖത്തു ആസിഡ് ഒഴിച്ച്;

വിവാഹത്തില്‍ നിന്ന് പിന്‍മാറിയ കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച സംഭവത്തില്‍ നഴ്‌സായ യുവതി അറസ്റ്റില്‍. ബംഗളൂരു വിക്രം ആശുപത്രിയിലെ നഴ്‌സ് ലിഡിയ (26) ആണ് അറസ്റ്റിലായത്. വസ്ത്രവ്യാപാരിയായ ജയകുമാറാണ് (32) ആക്രമണത്തിന് ഇരയായത്. ബംഗളൂരു വിജയ്‌നഗറിലായിരുന്നു സംഭവം.

കേരള മുഖ്യമന്ത്രി ഇത്ര സിമ്പിള്‍ ആണോ?; നടന്‍ സുര്യയെ ഞെട്ടിച്ചു പിണറായി വിജയന്‍

തന്റെ പുതിയ ചിത്രമായ സിങ്കം 3 ന്റെ പ്രചരണാര്‍ഥം കൊച്ചിയില്‍ എത്തിയ എന്ന് പറഞ്ഞാല്‍ മതിയല്ലോ .തമിഴ് രാഷ്ട്രീയത്തിലെ പോര് ആവോളം കണ്ട സുര്യയ്ക്ക് കേരളത്തിലെ മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ സത്യത്തില്‍ അത്ഭുതം അടക്കാന്‍ കഴിഞ്ഞില്ല .കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യയാണ് ഇരുവരും വിമാനത്തില്‍വച്ച് കണ്ടുമുട്ടിയത്.

''ഞങ്ങള്‍ ആത്മഹത്യ ചെയ്‌താല്‍ ഇവരാണ് ഉത്തരവാദികള്‍''; ഹിന്ദു യുവാവിനെ പ്രണയിച്ചു വിവാഹം കഴിച്ച മുസ്ലിം

ഹിന്ദു യുവാവിനെ പ്രണയിച്ചു വിവാഹം ചെയ്ത മുസ്ലിം പെണ്‍കുട്ടിക്ക് നേരെ എസ്ഡിപിഐ പ്രവര്‍ത്തകരുടെ വധഭീഷണി.തൃശൂര്‍ തേവലക്കര സ്വദേശി ജാസ്മി ഇസ്മയില്‍ എന്ന യുവതിയാണ് എസ്ഡിപിഐ പ്രവര്‍ത്തകരായ ഷംനാദ്, ഷെമീര്‍, ഷാനവാസ് എന്നിവര്‍ക്കെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. താനോ തന്റെ ഭര്‍ത്താവോ കൊല്ലപ്പെടുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്താല്‍ പരാതിയില്‍ പറയുന്ന എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കായിരിക്കും ഉത്തരവാദിത്തമെന്നും യുവതി പറയുന്നു. ഡിജിപിക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പെന്ന രീതിയിലാണ് ഇത് യുവതി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഖത്തറിൽ ചെക്ക് കേസിൽ ജയിലിലായിരുന്നു മലയാളിയുവാവ് മരിച്ചു

ചെക്ക് കേസില്‍ അകപ്പെട്ട് ദോഹയില്‍ ജയിലിലായിരുന്ന തൃശൂര്‍ സ്വദേശി മരിച്ചു. ഖത്തറില്‍ ഏറെ നാള്‍ പ്രവാസിയായിരുന്ന വിനീത് വിജയന്‍ (30) ഹൃദയ സ്തംഭനത്തെ തുടര്‍ന്നാണ് ജയിലില്‍ മരിച്ചത്. ആറു മാസങ്ങള്‍ക്കു മുമ്പാണ് വിനീത് ചെക്ക് കേസില്‍പ്പെട്ട് ജയിലിലാകുന്നത്. തുടര്‍ന്ന് അഞ്ചു കൊല്ലത്തെ തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്തു.

ഹോളിവുഡ് നടി ലിന്‍ഡ്‌സേ ലോഹന് ഇസ്‌ളാമതത്തിലേക്ക്; സാമൂഹ്യമാധ്യമ പേജിലെ പ്രൊഫൈലില്‍ ഖുറാന്‍ സൂക്തം

വിഖ്യാത അമേരിക്കന്‍ പാട്ടുകാരിയും ഹോളിവുഡ് നടിയുമായ ലിന്‍ഡ്‌സേ ലോഹന്‍ മതം മാറി എന്ന് അഭ്യൂഹം.നടിയുടെ ഈ മനം മാറ്റത്തിന് പിന്നില്‍ ഒരു സൗദി സുഹൃത്താണ് കാരണം .സൗദി സുഹൃത്ത് സമ്മാനമായി നൽകിയ ഖുറാൻ ജീവിതവീക്ഷണം മാറ്റിയതിനെ തുടർന്നാണ് ലിൻഡ്സെ ഇപ്പോള്‍ ഈ തീരുമാനത്തിലേക്ക് എത്തിയത് എന്നറിയുന്നു .ഇപ്പോള്‍ നടി പൂർണമായും ഇസ്ലാമിക ജീവിതത്തിലേക്ക് മാറിയിരിക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.

മലപ്പുറത്ത് വാഹനാപകടം; രണ്ട് ശബരിമല തീര്‍ഥാടകര്‍ മരിച്ചു

ദേശീയപാത 66ൽ മലപ്പുറം കൊളപ്പുറത്തിനു സമീപം ഇരുമ്പുചോലയിൽ കാറും ബസ്സും കൂട്ടിയിടിച്ച് വടകര സ്വദേശികളായ രണ്ട് ശബരിമല തീർഥാടകർ മരിച്ചു. വടകര തിരുവാളൂർ പതിയോരത്ത് ശ്രീധരന്റെ മകൻ ജിതിൻ (30), പതിയാരക്കര വലിയപറമ്പത്ത് വിനോദൻ (40) എന്നിവരാണു മരിച്ചത്. ഒപ്പമുണ്ടായിരുന്നു രണ്ടുപേർക്കു പരുക്കുണ്ട്. ശബരിമലയിൽനിന്നു മടങ്ങുകയായിരുന്ന സംഘമാണു കാറിലുണ്ടായിരുന്നത്. മിനി ബസ്സുമായി കൂട്ടിയിടിച്ചാണ് അപകടം.

ആമിര്‍ഖാന്‍ നോ പറഞ്ഞിരുന്നെങ്കില്‍ ആ വേഷം മോഹന്‍ലാലിനു ലഭിക്കുമായിരുന്നു

ബോളിവുഡില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് ജൈത്രയാത്ര തുടരുന്ന ആമിര്‍ഖാന്‍ ചിത്രമാണ് ദംഗല്‍. ചിത്രത്തില്‍ ആമിര്‍ അഭിനയിക്കാന്‍ താത്പര്യം കാണിച്ചില്ലെങ്കില്‍ ആ വേഷം മലയാളത്തിന്‍റെ സൂപ്പര്‍ താരം മോഹന്‍ലാലിനെ കൊണ്ട് അഭിനയിപ്പിക്കാന്‍ ആലോചിച്ചിരുന്നുവെന്നു ദംഗലിന് പിന്നിലെ മലയാളി സാന്നിധ്യവും യുടിവി മോഷന്‍ പിക്‌ചേഴ്‌സിന്റെ ക്രിയേറ്റീവ് ഹെഡുമായ ദിവ്യ റാവു പറയുന്നു.

പാമ്പും എലിയും തമ്മിലുള്ള പോരാട്ടം, ന്യൂ മെക്സികോയില്‍ നിന്നുള്ള ഈ ദൃശ്യങ്ങള്‍ -

അണലി വിഭാഗത്തില്‍ പെട്ട റാറ്റില്‍ സ്നേക്കും കംഗാരു മൗസ് വിഭാഗത്തിലുള്ള എലിയും തമ്മിലുള്ള പോരാട്ട രംഗങ്ങളാണു ക്യാമറയില്‍ പതിഞ്ഞത്. എലിയെ പിടിക്കാനുള്ള റാറ്റില്‍ സ്നേക്കിന്‍റെ രണ്ട് ശ്രമങ്ങളും പരാജയപ്പെടുന്നുണ്ട്. അതേസമയം ഈ സമയത്തെ റാറ്റില്‍ സനേക്കിന്‍റെ ചലനങ്ങളും ക്രൗര്യതയും വ്യക്തമായി ക്യാമറയില്‍ കാണാം. ഒപ്പം അവസാനനിമിഷത്തില്‍ ശരീരത്തിന്‍റെ പിന്‍ഭാഗം മാത്രം വായുവില്‍ ഉയര്‍ന്നു നില്‍ക്കെ വെട്ടിച്ചു മാറ്റുന്ന എലിയുടെ മെയ്‌വഴക്കവും.

പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി;ആര്‍ ശ്രീലേഖയെ ഇന്റലിജന്‍സ് മേധാവി സ്ഥാനത്ത് നിന്നും മാറ്റി

ഐഎഎസ് ഉദ്യോഗസ്ഥരുടെ പ്രതിഷേധം മുന്‍കൂട്ടി മനസിലാക്കി സര്‍ക്കാരിന് വിവരം നല്‍കാന്‍ ഇന്റലിജന്‍സിന് കഴിയാത്തതും ശ്രീലേഖയുടെ സ്ഥാന ചലനത്തിന് കാരണമായി പറയുന്നുണ്ട്.ടോമിന്‍ ജെ തച്ചങ്കരിയെ കോസ്റ്റല്‍ എഡിജിപിയാക്കി നിയമിച്ചു. നിതിന്‍ അഗര്‍വാളാണ് പുതിയ ക്രൈംബ്രാഞ്ച് മേധാവി. എഡിജിപി പദ്മകുമാര്‍ പോലീസ് അക്കാദമി ഡയറക്ടറാകും. എസ്. ശ്രീജിത്ത്, മഹിപാല്‍ യാദവ് എന്നിവരെ ക്രൈംബ്രാഞ്ച് ഐജിമാരാക്കി.

നടി ജലജയുടെ വീട്ടില്‍ പോയ റിമി ടോമിക്ക് പറ്റിയ അബദ്ധം

മലയാളത്തിന്റെ നായികാ വസന്തങ്ങളും റിമിയും ഒന്നിച്ചപ്പോള്‍ ആ താരവേദി ഒരു ഉത്സവമാവുകയായിരുന്നു. പ്രേക്ഷകരുടെ ആകാംക്ഷയ്ക്കു വിരാമമിട്ടുകൊണ്ടാണ് എണ്‍പതുകളുടെ ഹരമായിരുന്ന രഞ്ജിനിയും ജലജയും ഒന്നും ഒന്നും മൂന്നിന്റെ വേദിയിലേക്കെത്തിയത്. സിനിമാലോകത്തിനു നീണ്ടഇടവേള നല്‍കി പോയ ഇരുവരുടെയും തിരിച്ചുവരവ് ഒരര്‍ഥത്തില്‍ ആരാധകര്‍ കാത്തിരിക്കുക തന്നെയായിരുന്നു.

ബ്രിസ്‌റ്റോളില്‍ മലയാളി കുടുംബത്തെ കത്തിമുനയില്‍ നിര്‍ത്തി മോഷണം: ഭയന്ന് വിറച്ച് മലയാളി കുടുംബങ്ങള്‍

ബ്രിസ്റ്റോള്‍: മലയാളി കുടുംബത്തെ കത്തിമുനയില്‍ നിര്‍ത്തികൊണ്ട് ബ്രിസ്‌റ്റോളില്‍ ഇന്നലെ മോഷണം നടന്നു. ഭയന്ന് വിറച്ച് യുകെയിലെ മലയാളി കുടുംബങ്ങള്‍. വീടിന്റെ മുന്‍ വശത്തെ വാതില്‍ കുത്തിപൊളിച്ച് അക്രമികള്‍ അകത്തു കയറുകയായിരുന്നു. വീട്ടമ്മയേയും മകനേയും കത്തിമുനയില്‍ നിര്‍ത്തി മകളോട്‌ ആഭരണങ്ങളെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു അക്രമികള്‍. യുകെ മലയാളികളുടെ സ്വസ്ഥത കെടുത്തുന്ന മറ്റൊരു റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇടക്കാലം കൊണ്ട് മോഷണ ശ്രമങ്ങള്‍ കുറഞ്ഞു നില്‍ക്കുകയായിരുന്നു. എന്നാല്‍ ഇതിനിടെ വീണ്ടും എല്ലാവരുടേയും നെഞ്ചിടിപ്പ് കൂട്ടി മറ്റൊരു മോഷണം കൂടി നടന്നിരിക്കുകയാണ്. ബ്രിസ്റ്റോളിലെ ഫില്‍ട്ടണില്‍ താമസിക്കുന്ന മലയാളി കുടുംബമാണ് മോഷണത്തിന് ഇരയായത്. ഇന്നലെ വൈകീട്ട് ഏഴു മണിയോടെയാണ് സംഭവം നടന്നത്. ദീര്‍ഘകാലം പ്രവാസ ജീവിതം കഴിഞ്ഞ് ബ്രിസ്റ്റോളില്‍ സ്ഥിരതാമസത്തിനെത്തിയ മലയാളി കുടുംബത്തിന് ഈ ആക്രമണം വലിയൊരു ആഘാതമായി മാറിയിരിക്കുകയാണ്

ശബരിമലയില്‍ വെച്ച് മൂകനായ ആള്‍ക്ക് സംസാരശേഷി ലഭിച്ചു? ദിവ്യാത്ഭുത വാര്‍ത്തയിലെ വസ്തുത ഇങ്ങനെ

മലപ്പുറം: ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ ഉണ്ടാകുന്ന പ്രചാരണങ്ങളില്‍ പലതിലും സത്യത്തിന്റെ കണിക പോലും ഉണ്ടാകാറില്ലെന്നതാണ് വസ്തുത. നുണപ്രചാരണം അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ പോലും സ്വാധീനിച്ചതായുള്ള വെളിപ്പെടുത്തലുകള്‍ അടുത്തിടെ നാം കണ്ടതാണ്. ജന്മനാ മൂകനായ അയ്യപ്പ ഭക്തന് ശബരിമലയില്‍വെച്ച് സംസാരശേഷി ലഭിച്ചു എന്ന ഫോസ്ബുക്ക് പ്രചരണത്തിലും വാസ്തവമില്ലെന്നാണ് പുതിയ വാര്‍ത്ത.

ഉപഭോക്തൃ സേവനത്തില്‍ ആസ്ദാ മുന്നില്‍; പഠന റിപ്പോര്‍ട്ട് പുറത്ത്

ബ്രിട്ടണിലെ പ്രധാന സൂപ്പര്‍ മാര്‍ക്കറ്റുകളെ ഉള്‍പ്പെടുത്തി വിലക്കുറവില്‍ ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുന്ന സൂപ്പര്‍ മാര്‍ക്കറ്റിനെ കണ്ടെത്താനുള്ള പഠന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നു. പഠന റിപ്പോര്‍ട്ട് പ്രകാരം ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ തുകയ്ക്ക് ഉയര്‍ന്ന മൂല്യമുള്ള ഉല്പന്നങ്ങള്‍ വില്‍ക്കുന്നത് ആസ്ദയാണ്. ഉപഭോക്താക്കള്‍ ചെലവഴിക്കുന്ന തുകയ്ക്ക് ഉയര്‍ന്ന മൂല്യം നല്‍കുന്നുന്നുണ്ടെങ്കിലും ബ്രിട്ടണിലെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്കിടയില്‍ ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്ക് ആസ്ദയ്ക്കാണെന്നത് വിരോധാഭാസമാണ്. 2016-ല്‍ ആസ്ദയുടെ വില്പന 7.5 ശതമാനം കുറഞ്ഞത് സര്‍വ്വകാല റെക്കോര്‍ഡ് ആണ്.

ഇഷ്ടമാകാത്ത കാപ്പി ഓടയില്‍ ഒഴിച്ചതിന് 65കാരിക്ക് ലഭിച്ചത് 80 പൗണ്ടിന്റെ പിഴ

ലണ്ടന്‍: കാപ്പി ഓടയിലൊഴിച്ച് കളഞ്ഞതിന് 65കാരിക്ക് പിഴ നല്‍കേണ്ടി വന്നത് 80 പൗണ്ട്. വാങ്ങിയ കാപ്പിയുടെ രുചി ഇഷ്ടപ്പെടാഞ്ഞതുകൊണ്ട് കാപ്പി കളയാന്‍ തീരുമാനിച്ച സ്യു പെക്കിറ്റ് എന്ന സ്ത്രീയാണ് പുലിവാല് പിടിച്ചത്. കാപ്പി വേസ്റ്റ് ബിന്നിലൊഴിക്കാതെ ഓടയിലൊഴിച്ചതാണ് വിനയായത്. വാങ്ങിയ കാപ്പി ഇഷ്ടപ്പെടാത്തതിനാല്‍ താന്‍ അത് ഓടയിലൊഴുക്കിയതിന് പെക്കിറ്റിന് കൃത്യമായ ന്യായമുണ്ട്. വേസ്റ്റ് ബിന്നില്‍ കാപ്പിയും കപ്പും നിക്ഷേപിച്ചാല്‍ കാപ്പി അതില്‍ പരന്നൊഴുകി മറ്റ് വേസ്റ്റുകളും അതില്‍ പെട്ടുപോകും. വൃത്തിയാക്കാന്‍ എത്തുന്നവര്‍ക്ക് അത് ഇരട്ടിപ്പണിയാകുമെന്നും അവര്‍ കരുതി.

ഫണ്ട് വര്‍ധിപ്പിച്ചില്ലെങ്കില്‍ എന്‍എച്ച്എസ് നാമാവശേഷമാകുമെന്ന് മുന്നറിയിപ്പ്

ലണ്ടന്‍: സര്‍ക്കാര്‍ എന്‍എച്ച്എസിനായി ചെലവഴിക്കുന്ന ബജറ്റില്‍ വര്‍ധന വരുത്തിയില്ലെങ്കില്‍ എന്‍എച്ച്എസ് സംവിധാനം നാമാവശേഷമാകുമെന്ന് ഓഫീസ് ഫോര്‍ ബജറ്റ് റെസ്പോണ്‍സിബിലിറ്റിയുടെ മുന്നറിയിപ്പ്. 2067 ആകുമ്പോഴേക്കും എന്‍എച്ച്എസ് ബജറ്റ് വിഹിതം 88 ബില്ല്യണ്‍ പൗണ്ട് ആവുന്ന രീതീയില്‍ കാര്യങ്ങള്‍ ക്രമീകരിക്കേണ്ടത് അത്യാവശ്യമാണെന്ന മുന്നറിയിപ്പാണ് ഒബിആര്‍ നല്കുന്നത്. എന്‍എച്ച്എസ് ബജറ്റില്‍ 2020-21ല്‍ 140 ബില്ല്യണ്‍ പൗണ്ടിന്റെ വര്‍ധനയും 2066-67ല്‍ 228ബില്ല്യണ്‍ പൗണ്ടിന്റെ വര്‍ധയും ആയെങ്കില്‍ മാത്രമേ അപകടനില തരണം ചെയ്യാനാവൂ.

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് ശിവപ്രസാദിന്റെ കുടുംബത്തെ സഹായിക്കാനായി നടത്തിയ അപ്പീല്‍ അവസാനിച്ചു; ഇതുവരെ ലഭിച്ചത്

കഴിഞ്ഞദിവസം ലണ്ടനില്‍ മരിച്ച ശിവപ്രസാദിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് നടത്തിയ ഫണ്ട് ശേഖരണം ഇന്നലെ അവസാനിച്ചു. ഇതുവരെ 2130 പൗണ്ട് ലഭിച്ചു. പണം ഞങ്ങള്‍ ശിവപ്രസാദിന്റെ ഭാര്യക്ക് എത്രയും പെട്ടെന്നു കൈമാറും. അപ്പീല്‍ അവസാനിച്ചതായി അറിയിക്കുന്നു. ഞങ്ങള്‍ നടത്തിയ ഈ എളിയ പ്രവര്‍ത്തനത്തെ സഹായിച്ച എല്ലാവര്‍ക്കും ഇടുക്കി ചാരിറ്റി ഗ്രൂപ്പിനു വേണ്ടി നന്ദി അറിയിക്കുന്നു. ആരും ഏതും ഇല്ലാത്തവരെ സഹായിക്കുമ്പോളാണ് നമ്മള്‍ മനുഷ്യരാകുന്നത്. അതുകൊണ്ട് നമ്മള്‍ ശിവപ്രസാദിന്റെ കുടുംബത്തെ സഹായിക്കാന്‍ മുന്നിട്ടിറങ്ങണമെന്നു കെറ്ററിങ്ങില്‍ താമസിക്കുന്ന മനോജ് മാത്യുവിന്റെ വാക്കുകളാണ് ഞങ്ങള്‍ക്കു പ്രചോദനമായത്. മനോജ് കെറ്ററിങ്ങിലെ വീടുകള്‍ കയറിയാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പിനു വേണ്ടി ഫണ്ട് ശേഖരിച്ചത്. മനോജിനു ഞങ്ങളുടെ പ്രത്യേക നന്ദി അറിയിക്കുന്നു.
© Copyright MALAYALAM UK 2017. All rights reserved.
Please wait...

2017 Calender Request Form

ആളുകള്‍ വ്യാജ വിലാസങ്ങള്‍ നല്കാന്‍ ഇടയുളളതിനാല്‍ ടെലിഫോണില്‍ വിളിച്ച് വിലാസം ഉറപ്പുവരുത്തിയ ശേഷം ആയിരിക്കും കലണ്ടര്‍ അയക്കുക. ശരിയായ ടെലിഫോണ്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ക്ക് കലണ്ടര്‍ അയയ്ക്കുന്നതല്ല.