ഗ്ലോസ്റ്ററിനെ ഞെട്ടിച്ച പ്രകടനവുമായി മോപ്പെറ്റ് 2018ല്‍ സിയന്‍ എം ജേക്കബും കൂട്ടുകാരും ; യുകെ മലയാളികള്‍ക്കിടയില്‍ ഒരു വയസ്സിനും പതിനൊന്ന് വയസ്സിനും ഇടയിലുള്ള കുരുന്നുകള്‍ക്കായി ഇങ്ങനെയൊരു ഫാഷന്‍ ഷോ സംഘടിപ്പിക്കുന്നത് ആദ്യമായി

ഗ്ലോസ്റ്ററിനെ ഞെട്ടിച്ച പ്രകടനവുമായി മോപ്പെറ്റ് 2018ല്‍ സിയന്‍ എം ജേക്കബും കൂട്ടുകാരും ; യുകെ മലയാളികള്‍ക്കിടയില്‍ ഒരു വയസ്സിനും പതിനൊന്ന് വയസ്സിനും ഇടയിലുള്ള കുരുന്നുകള്‍ക്കായി ഇങ്ങനെയൊരു ഫാഷന്‍ ഷോ സംഘടിപ്പിക്കുന്നത് ആദ്യമായി
June 25 20:55 2018 Print This Article

സ്വന്തം ലേഖകന്‍

ഗ്ലോസ്റ്റര്‍ : ബ്രിട്ടീഷ് റെഡ്ക്രോസ് സൊസൈറ്റിക്ക് വേണ്ടി ഫണ്ട് സ്വരൂപിക്കാന്‍ റോയല്‍ ഇന്റര്‍നാഷണല്‍ പേജന്റ് മത്സരത്തിലെ ഫൈനിലിസ്റ്റായ സിയന്‍ എം ജേക്കബും കൂട്ടുകാരും നടത്തിയ മോപ്പെറ്റ് 2018 എന്ന ചാരിറ്റി ഫാഷിന്‍ ഷോയ്ക്ക്  ഗ്ലോസ്സറ്റര്‍ഷെയറിലെ കാണികളില്‍ നിന്ന് നിറഞ്ഞ കൈയ്യടി . മനോഹരമായ  ഈ ചാരിറ്റി ഷോ  വിജയകരമായി അവസാനിച്ചപ്പോള്‍ ഈ ഷോയ്ക്ക്  നേത്രുത്വം നല്‍കിയ സിയന്‍ എം ജേക്കബിനും , ഈ ഷോയുടെ ഡയറക്റ്റേഴ്സും സിയന്റെ മാതാപിതാക്കളുമായ മനോജ്‌ ജേക്കബിനും , രെശ്മി മനോജിനും ഏറെ അഭിമാനിക്കാം . കാരണം യുകെ മലയാളികള്‍ക്കിടയില്‍ ആദ്യമായിട്ടാണ് ഒരു വയസ്സ് മുതല്‍ പതിനൊന്ന് വയസ്സ് വരെയുള്ള കുരുന്നുകള്‍ക്കായി ഇങ്ങനെയൊരു ഫാഷന്‍ ഷോ സംഘടിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഈ ഫാഷന്‍ ഷോയില്‍ പങ്കെടുത്ത കുരുന്നുകളില്‍ നിന്നും , അവരുടെ മാതാപിതാക്കളില്‍ നിന്നും , ചാരിറ്റി ഷോ കാണാന്‍ എത്തിയവരില്‍ നിന്നും വന്‍ സ്വീകാര്യതയാണ് ഈ ഷോയ്ക്ക് ലഭിച്ചിരിക്കുന്നത് .

ശില്പ അമീന്‍ കോറിയോഗ്രാഫി ചെയ്ത വെല്‍ക്കം ഡാന്‍സ്സോടും , സിയന്‍ എം ജേക്കബിന്റെ ക്യാറ്റ് വാക്കോടുംകൂടി തുടങ്ങിയ ഈ ഫാഷിന്‍ ഷോയില്‍ ഒരു വയസ്സിനും പതിനൊന്ന് വയസ്സിനും ഇടയിലുള്ള  22 മത്സരാര്‍ത്ഥികളാണ് മാറ്റുരച്ചത് . അതിമനോഹരമായി തയ്യാറാക്കിയ റാമ്പില്‍ കുട്ടികള്‍ നടത്തിയ പ്രകടനങ്ങളെ ഹര്‍ഷാരവത്തോടെയാണ് കാണികള്‍ എതിരേറ്റത് . രണ്ട് റൌണ്ടിലായി നടത്തിയ ഫാഷന്‍ ഷോയില്‍ കുട്ടികളിലെ വിവിധതരം കഴിവുകളെ വിലയിരുത്തിയാണ് വിധികര്‍ത്താക്കള്‍  വിജയികളെ  കണ്ടെത്തിയത് . മത്സരാര്‍ത്ഥികളെ അണിയിച്ചൊരുക്കുന്നതിനായി എത്തിയ കഴിവുറ്റ ഹെയര്‍ ഡ്രെസേര്‍സും , മേക്കപ്പ് ആര്‍ട്ടിസ്റ്റുകളും മോപ്പെറ്റ് 2018 നെ ഉയര്‍ന്ന നിലവാരമുള്ള  ഒരു ഫാഷന്‍ ഷോയാക്കി മാറ്റി.

ഒരു വയസ്സിനും മൂന്ന് വയസ്സിനുമിടയില്‍ പ്രായമുള്ള കുരുന്നുകള്‍ക്കായി നടന്ന മത്സരത്തില്‍ ഗ്ലോസ്റ്ററിലെ ഏറ്റവും പ്രായം കുറഞ്ഞ സുന്ദരിയായി ഹന്നാ സെബാസ്റ്റ്യന്‍ കിരീടം നേടി . നാലിനും ഏഴിനും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികളില്‍ നിന്ന് അലന്‍ ആലന്‍ചേരിയും , പെണ്‍കുട്ടികളില്‍ നിന്ന് കെയ്റ്റി ജാക്സനും , എട്ടിനും പതിനൊന്നിനും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികളില്‍ നിന്ന് ബെഞ്ചമിന്‍ സിബിയും , പെണ്‍കുട്ടികളില്‍ നിന്ന് അന്യ ഷെട്ടിയും കിരീടം നേടി .

മിസ്സ്‌ ഗ്യാലക്സി യുകെയായ എമ്മാ ലൂയിസ് ജെയിന്റെ നേതൃത്വത്തില്‍ മിസ്സ്‌ ജൂനിയര്‍ ടീനേജ് ബ്യൂട്ടി യുകെയായ സ്റ്റെഫനി റീസ് , യുകെയിലെ പ്രസിദ്ധ മോഡലും കോറിയോഗ്രാഫറുമായ ഗ്ലൈന്‍ വര്‍ഗീസ്സും , മിസ്സ്‌ ഗ്ലോസ്റ്ററായ റ്റമ്സിന്‍ ഗ്രൈന്‍ചറും , മിസ്സ്‌ വൂസ്റ്റര്‍ഷെയറായ റെയ്ച്ചല്‍ ബേക്കറും അടങ്ങുന്ന ഒരു വലിയ പാനലായിരുന്നു മത്സരങ്ങളുടെ വിധികര്‍ത്താക്കളായി എത്തിയിരുന്നത് .

യുകെ മലയാളികള്‍ക്കിടയില്‍ ജനകീയരായ സ്റ്റാന്‍സ്‌ ക്ലിക്ക് ഫോട്ടോഗ്രാഫിയാണ് ഈ ചാരിറ്റി ഫാഷന്‍ ഷോയിലെ അതിമനോഹരമായ ചിത്രങ്ങള്‍ പകര്‍ത്തിയത് . ആധുനിക ഫോട്ടോഗ്രഫി രംഗത്തെ ട്രെന്‍ഡായ ഡ്രോണ്‍ ക്യാമറയുള്‍പ്പെടെയുള്ള സംവിധാനങ്ങളുമായി സ്റ്റാന്‍സ്‌ ക്ലിക്ക് ഫോട്ടോഗ്രാഫിയിലെ നാലോളം ഫോട്ടോഗ്രാഫര്‍മാര്‍ ഈ ഫാഷന്‍ ഷോയിലെ ചിത്രങ്ങള്‍ പകര്‍ത്താന്‍ എത്തിയിരുന്നു .

മോപ്പെറ്റ് 2018  എന്ന ഈ ചാരിറ്റി ഫാഷന്‍ ഷോയില്‍ അവതാരകരായി എത്തിയ  ഐറിന്‍ കുഷേലും , എലിസബത്ത് മേരി എബ്രാഹമും ആദ്യാവസാനംവരെ ഈ ഫാഷന്‍ഷോയെ ഹൃദ്യമായ രീതിയില്‍ തന്നെ കാണികളില്‍ എത്തിച്ചു . യുകെയിലെ പ്രശസ്ത ടി വി ചാനലായ മാഗ്നാവിഷനായിരുന്നു മോപ്പെറ്റ് 2018 ന്റെ മീഡിയ പാര്‍ണ്ണര്‍ .

മോപ്പെറ്റ് 2018 ന്റെ വീഡിയോ ദ്രിശ്യങ്ങള്‍ കാണുവാന്‍ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക .

ഈ ചാരിറ്റി ഫാഷന്‍ ഷോ അതിമനോഹരമായി അണിയിച്ചൊരുക്കാന്‍ പ്രയഗ്നിച്ച മനോജ് ജേക്കബിനെയും , രെശ്മി മനോജിനെയും മത്സരാര്‍ത്ഥികളുടെ മാതാപിതാക്കളും , കാണികളും അകമഴിഞ്ഞ് അഭിനന്ദിച്ചു . കുരുന്നുകളുടെ മാനസിക വളര്‍ച്ചയ്ക്കും , കലാപരമായ വളര്‍ച്ചയ്ക്കും സഹായകമായ ഈ മോപ്പെറ്റ് ഫാഷന്‍ ഷോ വരും വര്‍ഷങ്ങളിലും നടത്തണമെന്ന് അവര്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടു.

 

  Article "tagged" as:
  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles