പുണ്യറമദാനിലേക്ക് പ്രവേശിക്കാനൊരുങ്ങി അറേബ്യൻ നാടും; ഗൾഫ് നാടുകളിലെ നിയമം അനുശാസിച്ചു നോമ്പൂകാലത്തിൻറെ വിശുദ്ധിയിലേക്കു പ്രവേശിക്കാനൊരുങ്ങി പ്രവാസി മലയാളികളും

പുണ്യറമദാനിലേക്ക് പ്രവേശിക്കാനൊരുങ്ങി അറേബ്യൻ നാടും; ഗൾഫ് നാടുകളിലെ നിയമം അനുശാസിച്ചു നോമ്പൂകാലത്തിൻറെ വിശുദ്ധിയിലേക്കു പ്രവേശിക്കാനൊരുങ്ങി പ്രവാസി മലയാളികളും
May 06 02:48 2019 Print This Article

റമദാൻ മാസത്തിൻറെ വിശുദ്ധിയിലേക്കു പ്രവേശിക്കാനൊരുങ്ങി ഗൾഫ് നാടുകളും. ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ റമദാൻ നോമ്പിനു നാളെ തുടക്കമാകും. സൌദിയിലെ ഇരു ഹറമുകളും തീർഥാടകരെ സ്വീകരിക്കാനൊരുങ്ങിക്കഴിഞ്ഞു.

വിശുദ്ധ ഖുർആൻ അവതരിച്ച റമദാൻ മാസത്തിൻറെ പുണ്യത്തിലേക്ക് അറേബ്യൻ നാടും ചേക്കേറുകയാണ്. പുറത്തെ ചൂടിൻറെ കാഠിന്യത്തെ വകവയ്ക്കാതെ നോമ്പിൻറേയും പ്രാർഥനയുടേയും വിശുദ്ധനാളുകളിലേക്കു പ്രവേശനം. പ്രവാസലോകത്തെ ജീവിതത്തിരക്കുകൾക്കിടയിലും മലയാളികളായ പ്രവാസികൾ ദാനധർമങ്ങളിലും പ്രാർഥനകളിലും മുഴുകി പുണ്യറമദാനിലേക്ക് തീർഥാടനം ചെയ്യുന്നു.

മതപ്രഭാഷണങ്ങളും ഇഫ്താർവിരുന്നുകളുമായി വിവിധ സംഘടനകളും രംഗത്തുണ്ട്. അതേസമയം, തീർഥാടകർക്കു മികച്ച സേവനം ലഭ്യമാക്കുന്നതിനായി വിപുലമായ സൌകര്യങ്ങളാണ് മസ്ജിദുൽ ഹറാമിലും മസ്ജിദുന്നബവിയിലും ഒരുക്കിയിട്ടുള്ളത്. ഭജനമിരിക്കുന്നവർക്കായി പ്രത്യേക ഇടങ്ങൾ തയ്യാറാണ്. 21 സംഘടനകളുടെ നേതൃത്വത്തിൽ ഇഫ്താർ വിരുന്നുകളും ഹറം മുറ്റത്തു ഒരുക്കുന്നുണ്ട്. മറ്റുഗൾഫ് രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായി ഒമാനിൽ ചൊവ്വാഴ്ചയാണ് റമദാൻ ആരംഭിക്കുന്നത്. ഗൾഫ് നാടുകളിലെ നിയമം അനുശാസിച്ചു നോമ്പൂകാലത്തിൻറെ വിശുദ്ധിയിലേക്കു പ്രവേശിക്കാനൊരുങ്ങുകയാണ് മലയാളികളടക്കമുള്ള പ്രവാസികൾ

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles