ട്രെയിനിൽ സഞ്ചരിച്ചിരുന്ന അമ്മയെയും മകളായ നേഴ്‌സിനെയും കൊള്ളയടിച്ച് കവർച്ചാസംഘം

ട്രെയിനിൽ സഞ്ചരിച്ചിരുന്ന അമ്മയെയും മകളായ നേഴ്‌സിനെയും കൊള്ളയടിച്ച് കവർച്ചാസംഘം
January 21 00:04 2018 Print This Article

കോ​ട്ട​യം: കേരള ജനതയെ ഞെട്ടിച്ച വീട് കൊള്ളയടികൾക്ക് ശേഷം കള്ളൻമാരുടെ വിളയാട്ടം ട്രെയിനിലും. വിശ്വസ്തരായി അഭിനയിച്ചു ട്രെ​യി​ന്‍ യാ​ത്ര​ക്കി​ട​യി​ല്‍ ചാ​യ​യി​ല്‍ മ​യ​ക്കു​മ​രു​ന്ന് ന​ല്‍​കി ബോ​ധ​ര​ഹി​ത​രാ​ക്കി അ​മ്മ​യെ​യും മ​ക​ളെ​യും കൊ​ള്ള​യ​ടി​ച്ചു. പി​റ​വം അ​ഞ്ച​ല്‍​പ്പെ​ട്ടി നെ​ല്ലി​ക്കു​ന്നേ​ല്‍ പ​രേ​ത​നാ​യ സെ​ബാ​സ്റ്റ്യെ​ന്‍​റ ഭാ​ര്യ ഷീ​ലാ സെ​ബാ​സ്റ്റ്യ​ന്‍ (60), മ​ക​ള്‍ ചി​ക്കു മ​രി​യ സെ​ബാ​സ്റ്റ്യ​ന്‍ (24) എ​ന്നി​വ​രാ​ണ് ക​വ​ര്‍​ച്ച​യ്ക്ക് ഇ​ര​യാ​യ​ത്. ഇ​രു​വ​രു​ടെ​യും പ​ത്ത​ര​പ​വ​ന്‍ സ്വ​ര്‍​ണം, ര​ണ്ട് മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍, കൈ​യി​ലു​ണ്ടാ​യി​രു​ന്ന 18,000 രൂ​പ, ന​ഴ്സിം​ഗ് സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍, മു​ത്തു​ക​ള്‍ എ​ന്നി​വ​യെ​ല്ലാ​മാ​ണ് ന​ഷ്ട​മാ​യ​ത്. കോ​ട്ട​യ​ത്ത് അ​ബോ​ധാ​വ​സ്ഥ​യി​ല്‍ ട്രെ​യി​നി​ല്‍ ക​ണ്ടെ​ത്തി​യ ഇ​വ​രെ റെ​യി​ല്‍​വേ പോ​ലീ​സാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

സെ​ക്ക​ന്‍​ഡ​റാ​ബാ​ദി​ല്‍ ന​ഴ്സിം​ഗ് പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി​യ മ​ക​ള്‍ ചി​ക്കു ഐ​ഇ​എ​ല്‍​ടി​എ​സി​ന് പ​ഠി​ക്കു​ക​യാ​ണ്. മ​ക​ളു​ടെ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ഇ​രു​വ​രും​യാ​ത്ര പു​റ​പ്പെ​ട്ട​ത്. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് ശ​ബ​രി എ​ക്സ്പ്ര​സി​ന്‍റെ എ​സ് 8 കം​ന്പാ​ര്‍​ട്ട്മെ​ന്‍​റി​ലാ​ണ് ഇ​രു​വ​രും ക​യ​റി​യ​ത്. ആ​ലു​വ​ക്കാ​ണ് ടി​ക്ക​റ്റ് എ​ടു​ത്തി​രു​ന്ന​ത്. തൊ​ട്ട​ടു​ത്ത സീ​റ്റു​ക​ളി​ല്‍ ഇ​ത​ര​സം​സ്ഥാ​ന​ക്കാ​രാ​യ മൂ​ന്നു​പേ​രും ഉ​ണ്ടാ​യി​രു​ന്ന​താ​യി ഇ​വ​ര്‍ പൊ​ലീ​സി​നു മൊ​ഴി ന​ല്‍​കി. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ടും ശ​നി​യാ​ഴ്ച രാ​വി​ലെ​യും ഇ​ത​ര​സം​സ്ഥാ​ന സം​ഘം അ​മ്മ​ക്കും മ​ക​ള്‍​ക്കും ട്രെ​യി​നി​ല്‍​നി​ന്നും ചാ​യ വാ​ങ്ങി ന​ല്‍​കി​യി​രു​ന്നു. ട്രെ​യി​ന്‍ സേ​ല​ത്തു​നി​ന്നും പു​റ​പ്പെ​ട്ട ശേ​ഷം ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് ചാ​യ വാ​ങ്ങി ന​ല്‍​കി​യ​ത്.

ചാ​യ കു​ടി​ച്ച്‌ അ​ല്‍​പ​സ​മ​യ​ത്തി​നു ശേ​ഷം ഇ​രു​വ​രും അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് ട്രെ​യി​ന്‍ കോ​ട്ട​യം റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ എ​ത്താ​റാ​യ​പ്പോ​ള്‍ ര​ണ്ടു​പേ​ര്‍ അ​ബോ​ധാ​വ​സ്ഥ​യി​ല്‍ കി​ട​ക്കു​ന്ന​ത് ടി​ടി​ഇ​യാ​ണ് ക​ണ്ടെ ത്തി​യ​ത്. തു​ട​ര്‍​ന്ന് വി​വ​രം പോ​ലീ​സ് ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ അ​റി​യി​ച്ചു. റെ​യി​ല്‍​വേ പൊ​ലീ​സ് എ​ത്തി ഇ​രു​വ​രെ​യും മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles