മുംബൈ: മഹാരാഷ്ട്രയിലെ അന്ധേരിയില്‍ ഇഎസ്‌ഐ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ രണ്ട് മാസം പ്രായമുളള കുട്ടിയുള്‍പ്പെടെ  6 പേര്‍ വെന്തു മരിച്ചു . ആശുപത്രിയില്‍ നിന്ന് 100 ഓളം പേരെ ഒഴിപ്പിച്ചു. 47 പേരെ അഗ്നിശമന സേന രക്ഷിച്ചു.

എംപ്ലോയീസ് സ്റ്ററ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (ഇഎസ്‌ഐസി) നിയന്ത്രണത്തില്‍ മാറോലില്‍ പ്രവര്‍ത്തിക്കുന്ന കാംഗാര്‍ ആശുപത്രിയുടെ നാലാം നിലയിലാണ് വൈകീട്ട് നാല് മണിയോടെ ആദ്യം തീ പടര്‍ന്നത്. പതിനഞ്ചോളം അഗ്‌നിശമന യൂണിറ്റുകളെത്തിയാണ് തീ അണയ്ക്കുന്നത്. തീ വ്യാപിച്ചതോടെ വെളളം നിറച്ച ടാങ്കര്‍ ലോറികളും സ്ഥലത്തെത്തിച്ചു.


ഏണികള്‍ ഉപയോഗിച്ചാണ് അഞ്ചാം നിലയിലുളള രോഗികളെ താഴെയെത്തിച്ചത്. തിരക്കേറിയ അന്ധേരിയിലെ സംഭവം വടക്ക് പടിഞ്ഞാറന്‍, കിഴക്കന്‍ മുംബൈയ്ക്ക് മധ്യേയുളള ഗതാഗതത്തെ ബാധിച്ചു.