മുണ്ടക്കയം പ്ലാപ്പള്ളിയിലെ ഇരട്ട കൊലപാതകത്തിൽ പിടിയിലായ പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. കൂട്ടിക്കൽ ചാത്തൻ പ്ലാപ്പള്ളി സ്വദേശിയായ മൂത്തശ്ശേരി സജി മോനെയാണ് വൈദ്യ പരിശോധനയ്ക്ക് ശേഷം തെളിവെടുപ്പിനായി കൊലപാതകം നടന്ന വീട്ടിലും, സ്വർണം പണയം വച്ച ധനകാര്യ സ്ഥാപനത്തിലുമെത്തിച്ചത്. കൊല്ലപ്പെട്ട സിനിയും സജിമോനും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നും വിവാഹം കഴിക്കണമെന്ന് സിനി ആവശ്യപ്പെട്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് പറയുന്നത്

പ്ലാപ്പള്ളി സ്വദേശികളായ ചില‌മ്പികുന്നേൽ തങ്കമ്മ മകൾ സിനി എന്നിവരെ കൊലപ്പെടുത്തിയ സംഭവത്തിൽ തിങ്കളാഴ്ചയാണ് പ്രതി പോലീസ് പിടിയിലാകുന്നത്. വൈകിട്ട് നാലു മണിയോടെ വീടിന് സമീപം വച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് ചാത്തൻ പ്ലാപ്പള്ളി സ്വദേശിയായ മൂത്തശ്ശേരി സജി മോനെ പോലീസ് പിടികൂടുന്നത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

ഇതിനിടെ വിഷം കഴിച്ചതായി ഇയാൾ അറിയിച്ചതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയെങ്കിലും, കാര്യമായി വിഷം ഉള്ളിൽ ചെന്നിട്ടില്ലന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ കൊലപാത രീതി അടക്കം പ്രതി പോലീസിനോട് വിശദീകരിച്ചു. കൊല്ലപ്പെട്ട സിനിയുമായി പ്രതി സജിക്ക് വർഷങ്ങളുടെ സുഹൃദ് ബന്ധമുണ്ടായിരുന്നു. സിനി വിവാഹബന്ധം പിരിഞ്ഞ ശേഷവും ഇവർ തമ്മിലുള്ള ബന്ധം തുടർന്നു. ഇതിനിടെ തന്നെ വിവാഹം കഴിക്കണമെന്ന ആവശ്യം സിനി സജിയെ അറിയിച്ചു. സിനിയും മാതാവും കൊല്ലപ്പെടുന്നതിന്റെ തലേന്നും ഇതെ ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി.

ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെ മദ്യപിച്ച ശേഷം സിനിയുടെ വീട്ടിലെത്തിയ പ്രതി ഇവരുടെ മാതാവ് തങ്കമ്മയിൽ നിന്ന് കടും കാപ്പി വാങ്ങി കുടിച്ചു. തുടർന്ന് സിനി വെള്ളമെടുക്കാനായി മുറ്റത്തേയ്ക്ക് പോയ സമയം കയ്യിലുണ്ടായിരുന്ന ചുറ്റിക ഉപയോഗിച്ച് വീടിന്റെ വരാന്തയിൽ ഇരിക്കുകയായിരുന്ന തങ്കമ്മയുടെ തലയിൽ അടിക്കുകയായിരുന്നു. ഇത് കണ്ട് ഓടിയെത്തിയ സിനിയുടെ തലയിലും ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ച് പ്രതി കൊലപ്പെടുത്തി. ഇതിന് ശേഷം തങ്കമ്മയുടെ മാല കവർന്ന സജി ഇത് പതിനായിരം രൂപയ്ക്ക് കൂട്ടിക്കലിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വച്ച ശേഷം മുങ്ങി.

സംഭവ ശേഷം സ്ഥലത്ത് നിന്ന് മാറി നിൽക്കുന്നവരെ അടക്കം കേന്ദ്രീകരിച്ച് പോലീസ് നടത്തിയ തന്ത്രപൂർവ്വമായ നീക്കത്തിലൂടെയാണ് ഇയാൾ പിടിയിലാകുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കൂട്ടിക്കലിലെ സ്വകാര്യ സ്ഥാപനത്തിലെത്തിച്ചും വീട്ടിലെത്തിച്ചും പോലീസ് തെളിവെടുപ്പ് നടത്തി. കോട്ടയം ജില്ല പോലിസ് മേധാവി ഹരിശങ്കർ, കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി മധുസൂദനൻ എന്നിവരുടെ നേതൃത്വത്തിൽപൊൻകുന്നം സി ഐ അജി ചന്ദ്രൻ നായർ തലവനായി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്ത്. കേസന്വേഷണത്തിന്റെ ഭാഗമായി പരിസരവാസികളും അന്യസംസ്ഥാന തൊഴിലാളികളും അടക്കം നാൽപ്പതോളം പേരെ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് പോലീസ് ചോദ്യം ചെയ്തിരുന്നു.