കോഹ്ലിയുടെ വെല്ലുവിളി, ആരോഗ്യ രഹസ്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു മോദി; യോഗയും മറ്റു വ്യായാമങ്ങളും ചെയുന്ന വീഡിയോ….

by News Desk 6 | June 13, 2018 7:10 am

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലിയുടെ ഫിറ്റ്നസ് ചാലഞ്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റെടുത്തു. യോഗയും മറ്റു വ്യായാമങ്ങളും ചെയുന്ന വീഡിയോ മോദി ട്വിറ്ററില്‍ പങ്കുവച്ചു. എല്ലാ ഇന്ത്യക്കാരും ദിവസവും വ്യായാമം ചെയുന്നതിന് സമയം നീക്കി വയ്ക്കണമെന്ന് മോദി ട്വിറ്റിലെഴുതിയിട്ടുണ്ട്.

‘തന്റെ പുലര്‍കാല വ്യായമങ്ങളിലെ ചില ദൃശ്യങ്ങളും ഇതിന് ഒപ്പം പങ്കുവയ്ക്കുന്നു. യോഗയ്ക്കു പുറമെ പഞ്ചഭൂതങ്ങളായ പൃഥ്വി, അഗ്‌നി, ജലം, വായു, ആകാശം എന്നിവയെ പ്രതിനിധീകരിക്കുന്ന കൃതിമമായ ട്രാക്കിലൂടെ നടക്കുന്നുണ്ട്. ഇത് മനസിനെ ശുദ്ധീകരിക്കുന്നതായും’ അദ്ദേഹം ട്വിറ്ററില്‍ പറഞ്ഞു.

മോദി ഫിറ്റ്‌നസ് ചാലഞ്ചിന് വേണ്ടി മുന്‍ കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി, ടേബിള്‍ ടെന്നീസ് താരം മാനിക ബത്ര എന്നിവരെ വെല്ലുവിളിച്ചിട്ടുണ്ട്.

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയാണ് മോദിയെ ഫിറ്റ്‌നസ് ചാലഞ്ചിന് വെല്ലുവിളിച്ചത്. നേരത്തെ വിരാട് കോഹ്ലി 20 സ്‌പൈഡര്‍ പ്ലാങ്ക് ചെയ്യുന്ന വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. ഫിറ്റ്നസ് ചാലഞ്ചിന് വിരാട് മൂന്നു പേരെ ട്വിറ്ററിലൂടെ വെല്ലുവിളിക്കുകയും ചെയ്തു. ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മ്മ, സഹതാരം എം എസ് ധോണി, പ്രധാനമന്ത്രി മോദി എന്നിവരെയാണ് താരം വെല്ലുവിളിച്ചത്.

ഈ ഫിറ്റ്‌നസ് ചാലഞ്ചിന് തുടക്കമിട്ടത് കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ റാത്തോഡാണ്. പുഷ് അപ്പ് ചെയുന്ന വീഡിയോ സഹിതമായിരുന്നു റാത്തോഡിന്റെ വെല്ലുവിളി. കോഹ്ലി, സൈന നെഹ്വാള്‍, ഹൃത്വിക്ക് റോഷന്‍ എന്നിവരാണ് അദ്ദേഹം വെല്ലുവിളിച്ചത്.

ഹൃത്വിക്കും ഈ വെല്ലുവിളി ഏറ്റെടുത്തിരുന്നു. സോഷ്യല്‍ മീഡയയില്‍ ഹൃത്വിക്ക് സൈക്കിംഗ് നടത്തുന്ന വീഡിയോ ഇതിന്റെ ഭാഗമായിട്ട് പങ്കുവച്ചിരുന്നു.

 

Here are moments from my morning exercises. Apart from Yoga, I walk on a track inspired by the Panchtatvas or 5 elements of nature – Prithvi, Jal, Agni, Vayu, Aakash. This is extremely refreshing and rejuvenating. I also practice
breathing exercises. #HumFitTohIndiaFit[1] pic.twitter.com/km3345GuV2[2]

— Narendra Modi (@narendramodi) June 13, 2018[3]

Endnotes:
  1. #HumFitTohIndiaFit: https://twitter.com/hashtag/HumFitTohIndiaFit?src=hash&ref_src=twsrc%5Etfw
  2. pic.twitter.com/km3345GuV2: https://t.co/km3345GuV2
  3. June 13, 2018: https://twitter.com/narendramodi/status/1006739708670455810?ref_src=twsrc%5Etfw
  4. മോദിപ്രഭാവം യുപിയിലും; ഉത്തരാഖണ്ഡിലും യുപിയിലും കാവിപ്പടയുടെ തേരോട്ടം, പഞ്ചാബ് ‘കൈ’യ്ക്കുള്ളിലാക്കി കോൺഗ്രസ്സും: http://malayalamuk.com/up-and-uttarakhand-won-by-bjp-congress-lead-in-punjab/
  5. ക്രിക്കറ്റിനേക്കാള്‍ വലുത് രാത്രി പാര്‍ട്ടികളോ? ഓസ്‌ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ് ടീമുകളുമായുള്ള പകല്‍ രാത്രി ടെസ്റ്റ് മത്സരങ്ങള്‍ ഉപേക്ഷിക്കുന്നതിന്റെ കാരണമറിയാതെ ആരാധകര്‍: http://malayalamuk.com/team-india/
  6. ഇവര്‍ ഇംഗ്ലണ്ടിലെ ലോക്കല്‍ ഇലക്ഷനുകളില്‍ ഇടം നേടിയ ഇംഗ്ലണ്ട് മലയാളികള്‍: http://malayalamuk.com/uk-local-election-malayalee-participation/
  7. യു.കെ മലയാളിക്ക് സഹായ ഹസ്തവുമായി സുഷമാസ്വരാജ്; ഇന്ത്യൻ വിദേശകാര്യമന്ത്രിയുടെ ഇടപെടലോടെ മുടന്തന്‍ ന്യായങ്ങള്‍ മാറ്റിവച്ച് വി.എഫ്.എസും ഇന്ത്യന്‍ എംബസിയും; പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്ന സുഷമയ്ക്ക് കൊടുക്കാം ഒരു കയ്യടി: http://malayalamuk.com/sushma-swaraj/
  8. നീരവ് മോദിയുടെ തട്ടിപ്പ്; പൊതു ഖജനാവിനോടുള്ള ചതിയും കൊള്ളയും: http://malayalamuk.com/nirav-modi-scam/
  9. അന്ന് ചെന്നെ സൂപ്പർ കിംഗ് താരത്തിനായി കൊഹ്‌ലിയെ ടീമിൽ ഉൾപ്പെടുത്താതിരുന്നത് എന്‍ ശ്രീനിവാസൻ ചുക്കാൻ പിടിച്ചത് എംഎസ് ധോണി; വിവാദങ്ങൾക്കു തിരികൊളുത്തി അന്നത്തെ സെലക്ഷൻ കമ്മറ്റി ചെയർമാനായ വെംഗ്‌സര്‍ക്കാര്‍: http://malayalamuk.com/backing-of-kohli-in-2008-led-to-my-removal-as-chief-selector/

Source URL: http://malayalamuk.com/narendra-modi-takes-up-fitness-challenge-from-virat-kohli-shares-video-nominating-hd-kumaraswamy/