നേട്ടം സ്വപ്നതുല്യം, ചരിത്രം കുറിച്ച് ഇന്ത്യ….! ഓസ്ട്രേലിയയിൽ ഇന്ത്യയ്ക്ക് ആദ്യ പരമ്പര ജയം

നേട്ടം സ്വപ്നതുല്യം, ചരിത്രം കുറിച്ച് ഇന്ത്യ….!  ഓസ്ട്രേലിയയിൽ ഇന്ത്യയ്ക്ക് ആദ്യ പരമ്പര ജയം
January 07 06:19 2019 Print This Article

ഓസ്ട്രേലിയയില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ചരിത്രം കുറിച്ച് ഇന്ത്യ. സിഡ്നി ടെസ്റ്റ് മല്‍സരം സമനിലയില്‍ അവസാനിച്ചു. മഴകാരണം അഞ്ചാം ദിനം കളിതടസപ്പെട്ടു. നാലുമല്‍സരങ്ങളുടെ പരമ്പര 2–1ന് ഇന്ത്യ സ്വന്തമാക്കി. ഓസ്ട്രേലിയയില്‍ ഇന്ത്യയുടെ ആദ്യ പരമ്പര നേട്ടമാണിത്. മൂന്നു സെഞ്ചുറി നേടിയ ചേതേശ്വര്‍ പൂജാര പരമ്പരയിലെ താരം

ഒന്നാം ഇന്നിങ്സിൽ‌ ഇന്ത്യ ഉയർത്തിയ റൺമലയ്ക്കു മീതെ ഉരുണ്ടുകൂടിയ കാർമേഘങ്ങൾ സിഡ്നിയിൽ ഇന്നലെ വീണ്ടും പെയ്തിറങ്ങി; അനിവാര്യമായ തോൽവിയിൽനിന്ന് ആതിഥേയരെ കരകയറ്റാനെന്നപോല!

മഴ മാറി മാനം തെളിഞ്ഞപ്പോൾ സൂര്യപ്രഭയോടെ ഉദിച്ചുയർന്ന കുൽദീപ് യാദവിന്റെ 5 വിക്കറ്റ് പ്രകടനത്തിൽ ഓസ്ട്രേലിയ ആദ്യ ഇന്നിങ്സ് 300 റൺസിന് അവസാനിച്ചെങ്കിലും നാലാം ദിവസം അറുപതിലധികം ഓവറുകൾ നഷ്ടമായത് ഇന്ത്യൻ ജയസാധ്യതയ്ക്കു കനത്ത തിരിച്ചടിയായി. 31 വർഷങ്ങൾക്കുശേഷം നാട്ടിൽ ഓസീസിനെ ഫോളോ ഓൺ ചെയ്യിക്കുന്ന ടീം എന്ന ഖ്യാതിയോടെയാണ് ഇന്ത്യ ഇന്നലെ തിരിച്ചുകയറിയത്.

64 വർഷങ്ങൾക്കുശേഷമാണ് ഒരു ഇടംകയ്യൻ സ്പിന്നർ ഓസ്ട്രേലിയൻ മണ്ണിൽ 5 വിക്കറ്റ് നേട്ടത്തിലെത്തുന്നത്. 1955ൽ 79റൺസിന് 5 വിക്കറ്റെടുത്ത ഇംഗ്ലണ്ടിന്റെ ജോണി വാർഡിലാണ് ആദ്യമായി നേട്ടത്തിലെത്തിയത്. ഇന്നലെ 99 റൺസിന് 5 വിക്കറ്റെടുത്ത കുൽദീപ് പട്ടികയിൽ സ്വന്തം പേരും ചേർത്തു. 31 വർഷങ്ങൾക്കുശേഷമാണ് ഓസീസ് നാട്ടിൽ ഫോളോ ഓൺ വഴങ്ങുന്നത്. 1988ൽ ഇംഗ്ലണ്ടിനെതിരെ സിഡ്നിയിൽത്തന്നെയാണ് ഓസീസ് നാട്ടിൽ അവസാനമായി ഫോളോ ഓൺ വഴങ്ങിയത്. ഇന്ത്യയ്ക്കെതിര 1986 സിഡ്നി ടെസ്റ്റിലും ഓസീസ് മുൻപു ഫോളോ ഓൺ വഴങ്ങിയിരുന്നു. 2 മൽസരങ്ങളും സമനിലയിലാണ് അവസാനിച്ചത്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles