വെള്ളപ്പൊക്കത്തെ തുടർന്ന് ദുരിതത്തിലായ ശ്രീലങ്കയിലേക്ക് ഇന്ത്യൻ നേവിയുടെ മൂന്ന് കപ്പലുകൾ ദുരിതാശ്വാസത്തിനായി വിട്ടയച്ചു. ബംഗാൾ ഉൾക്കടലിൽ പ്രവർത്തിക്കുകയായിരുന്ന ഐ.എൻ.എസ് കിർച്ച് ഇതിനായി പുറപ്പെട്ടു.

കൊച്ചിയിൽ നിന്നുള്ള ഐഎൻഎസ് ഷാർദുൽ ഇന്ന് രാവിലെ ഏഴ് മണിക്ക് കൊളംബോയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. വൈദ്യസഹായം, ഭക്ഷണം, വസ്ത്രം എന്നിവയാണ് ഈ കപ്പലിലുള്ളത്. ഇന്ന് രാത്രി കപ്പൽ ശ്രീലങ്കയിൽ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Image result for sri-lanka-floods-three-indian-navy-ships-to-colombo

ഈ കപ്പൽ വേഗത്തിൽ കൊളംബോയിലേക്ക് എത്തിച്ചേരുമെന്നാണ് വിവരം. ഇതിന് പുറമേ മറ്റ് രണ്ട് കപ്പലുകൾ കൂടി കൊളംബോയിലേക്ക് ഇന്ത്യ വിട്ടയക്കുന്നുണ്ട്.

“ഐഎൻഎസ് ജലാശ്വ വിശാഖപട്ടണത്ത് നിന്ന് വെള്ളം, മരുന്ന്, വസ്ത്രം, ഭക്ഷണം എന്നവയുമായി ഉടൻ പുറപ്പെടും. നാളെ ഉച്ചയോടെ ഈ കപ്പൽ കൊളംബോ തീരത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്”​എന്ന് നാവികസേന വക്താവ് അറിയിച്ചു.

ഈ കപ്പലിൽ വൈദ്യ സംഘത്തെയും ഒപ്പം മുങ്ങൽ വിദഗദ്ധരെയും അയക്കാൻ തീരുമാനിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിന് ആവശ്യമായ ഹെലികോപ്റ്ററും ഈ കപ്പലിൽ അയക്കുന്നുണ്ട്.