സ്വന്തം ലേഖകൻ

2020 തുടങ്ങിയിട്ട് ഒരു മാസം പോലും തികഞ്ഞിട്ടില്ലെന്നിരിക്കെ റീടൈൽ രംഗത്തെ തൊഴിലിന്റെ ഇടിവ് വൻ പ്രതിസന്ധിയാകുന്നു. ഡിബേൺഹാംസ്, മദർകെയർ, ആസ്ഡ തുടങ്ങിയ കമ്പനി ഭീമന്മാരാണ് കടകൾ അടച്ചു പൂട്ടിയത്. ഗെയിം എച് എം വി ആർക്കേഡിയ മോറിസൺസ് തുടങ്ങിയവ പൂട്ടാനും തൊഴിലവസരങ്ങൾ കുറയാനും സാധ്യത ഉണ്ട്. സെന്റർ ഫോർ റീടൈൽ റിസർച്ച് ന്റെ കണക്ക് പ്രകാരം 9, 949 തൊഴിലുകൾ നഷ്ടമായിട്ടുണ്ട്. ഹോക്കിങ് ബസാറിലെ ബീല്സ് ഡിപ്പാർട്മെന്റ് സ്റ്റോർ ആൻഡ് ടോയ് സെന്റർ അടച്ചുപൂട്ടുന്നതോടെ 1200 തൊഴിലുകൾ കൂടി നഷ്ടപ്പെടും.

എന്നാൽ ഈ വർഷം ഈ മേഖലയിൽ ഒരു തസ്തിക പോലും പുതുതായി ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. ഈ രംഗത്ത് 3മില്യനോളം ആളുകൾ ജോലി ചെയ്യുന്നുണ്ടെങ്കിലും 300ൽ ഒരാൾക്ക് വീതം ജോലി നഷ്ടപ്പെടാൻ സാധ്യത ഉണ്ട്. ഉപഭോക്താക്കൾ കൂടുതലായി ഓൺലൈൻ സാധനങ്ങൾ വാങ്ങുന്നതാണ് ഈ പതനത്തിനു കാരണം ആയി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഈ മാസം ഹൈ സ്ട്രീറ്റിലെ മദർ കെയർ 79 ശാഖകൾ ആണ് അടച്ചു പൂട്ടിയത്. 59 വർഷത്തെ പാരമ്പര്യമാണ് അവർക്ക് ഈ രംഗത്ത് ഉണ്ടായിരുന്നത്.

ഡിസംബറിൽ സ്റ്റോക്ക് ക്ലിയർ ചെയ്യാൻ 335പൗണ്ട് വില വരുന്ന ബേബി സ്ട്രോളർ 70 പൗണ്ട് ഓഫർ നൽകിയിരുന്നു. 2021 ഓടു കൂടി 50 സ്ഥാപനങ്ങൾ കൂടി അടച്ചു പൂട്ടിയേക്കാം