വാഹനമോടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; അമിത വേഗതയ്ക്കുള്ള പിഴ അടുത്തയാഴ്ച മുതല്‍ വര്‍ദ്ധിക്കുന്നു

by News Desk 1 | April 20, 2017 6:46 am

ലണ്ടന്‍: യുകെയില്‍ അമിത വേഗതയില്‍ വാഹനമോടിക്കുന്നവര്‍ക്കുള്ള പിഴ അടുത്തയാഴ്ച മുതല്‍ വര്‍ദ്ധിപ്പിക്കുന്നു. ഏപ്രില്‍ 24 മുതല്‍ അമിത വേഗതയ്ക്ക് പിടിക്കപ്പെടുന്നവര്‍ക്ക് 2500 പൗണ്ട് വരെ പിഴ ലഭിക്കും. നിലവില്‍ പരമാവധി 1000 പൗണ്ട് വരെയാണ് പിഴ. നിലവിലുള്ള ശിക്ഷകള്‍ അമിത വേഗത മുലമുണ്ടാകുന്ന അപകടങ്ങളേക്കുറിച്ച് ഡ്രൈവര്‍മാര്‍ക്ക് വേണ്ടത്ര അവബോധം നല്‍കുന്നില്ലെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് പിഴ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷം എടുത്ത തീരുമാനം അടുത്തയാഴ്ച മുതല്‍ നടപ്പിലാകും.

പരമാവധി സ്പീഡ് ലിമിറ്റിനു മുകളില്‍ വാഹനമോടിക്കുന്നവര്‍ക്ക് അവരുടെ പ്രതിവാര വരുമാനത്തിന്റെ 150 ശതമാനമാനമായിരിക്കും ഇനി മുതല്‍ നല്‍കേണ്ടിവരുന്ന ശിക്ഷ. നിലവിലുള്ള 100 ശതമാനത്തില്‍ നിന്നാണ് ഇത്രയും വര്‍ദ്ധനവ് വരുത്തുന്നത്. ഡ്രൈവിംഗ് ലൈസന്‍സില്‍ പെനാല്‍റ്റി പോയിന്റുകളും ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള കടുത്ത ശിക്ഷകളും ഇക്കാര്യത്തില്‍ ഉണ്ടാകുമെന്നാണ് വിവരം. കുറ്റകരമായ വിധത്തിലുള്ള ഡ്രൈവിംഗ് ശീലങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് കടുത്ത ശിക്ഷകള്‍ നടപ്പില്‍ വരുന്നത്.

ഡ്രൈവര്‍മാര്‍ക്ക് പിഴ നല്‍കാന്‍ തീരുമാനിക്കുന്നത് മൂന്നു വിധത്തിലാണ്. ബാന്‍ഡ് എ അനുസരിച്ച് പ്രതിവാര വരുമാനത്തിന്റെ പകുതി പിഴയായി ഈടാക്കും. ബാന്‍ഡ് ബിയില്‍ മുഴുവന്‍ വരുമാനവും പിഴയായി നല്‍കേണ്ടി വരും. ബാന്‍ഡ് സിയില്‍ വരുമാനത്തിന്റെ 150 ശതമാനം അധികം തുകയും നല്‍കേണ്ടി വരും. അമിത വേഗത അപകടങ്ങള്‍ ഉണ്ടാക്കുക മാത്രമല്ല തങ്ങളുടെ പോക്കറ്റുകള്‍ കാലിയാക്കുമെന്നുകൂടിയുള്ള തിരിച്ചറിവ് ഡ്രൈവര്‍മാരെ കൂടുതല്‍ ബോധവാന്‍മാരാക്കുമെന്നാണ് വിലയിരുത്തല്‍.

Endnotes:
  1. ഹോളിഡേ ഫൈന്‍ കൊടുക്കാന്‍ കുടുംബ ബജറ്റില്‍ തുക വകയിരുത്തി രക്ഷിതാക്കള്‍. സ്‌കൂളിന്റെ അനുവാദമില്ലാതെ കുട്ടികളെ അവധിയെടുപ്പിക്കുന്ന മാതാപിതാക്കളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ്. അകാരണ അവധികള്‍ക്ക് വന്‍തുക പിഴ ഈടാക്കി സ്‌കൂള്‍…: http://malayalamuk.com/parents-budget-term-time-holiday-fines-rather-keep-children/
  2. ബ്രോഡ്ബാന്റ്, ടിവി, മൊബൈല്‍ കണക്ഷനുകള്‍ പിഴകൂടാതെ വിച്ഛേദിക്കാം; നിങ്ങള്‍ പരിശോധിക്കേണ്ടത് ഇത്രമാത്രം!: http://malayalamuk.com/how-leave-broadband-tv-phone-mobile-provider-without-paying-penalty-148697-2/
  3. മലയാളികളോടാണ് കളി…! ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ അഞ്ചിരട്ടിയാക്കി; കേസ് കോടതിയ്ക്ക് വിട്ടോയെന്ന് ജനം, സമൻസ് നല്കാൻ മോട്ടർവാഹന വകുപ്പിൽ ആളില്ല….: http://malayalamuk.com/road-safety-vehicle-inspection-to-take-place/
  4. അധികം ആർക്കും വേണ്ടാത്ത ഈ കാലഘട്ടത്തിൽ `പത്തുപതിഞ്ച് കുടുംബങ്ങളുടെ അരിപ്രശ്നമാണ് സാറേ´; നാടകവണ്ടിയുടെ ബോർഡ് അളന്ന് 24,000 പിഴയിട്ട മോട്ടോര്‍വാഹന വകുപ്പിനെതിരെ പ്രതിഷേധം: http://malayalamuk.com/motor-vehicle-department-and-drama-troupe/
  5. ജോലി ചെയ്തിരുന്ന ആശുപത്രിയില്‍ കാര്‍ പാര്‍ക്ക് ചെയ്ത നഴ്‌സിന് 1,50,000 പൗണ്ട് പിഴ!: http://malayalamuk.com/nhs-nurse-ordered-to-pay-150000-in-fines-to-private-firm-for-parking-at-hospital-where-she-works/
  6. സ്പീഡ് ലിമിറ്റിനെക്കാളും ഒരു മൈല്‍ വേഗത കൂടിയാല്‍ 100 പൗണ്ട് പിഴ നല്‍കേണ്ടി വരും; നിരത്തില്‍ സീറോ ടോളറന്‍സ് നടപടിയുമായി മുന്നോട്ടുപോകാന്‍ ശുപാര്‍ശ: http://malayalamuk.com/uk-news-speeding-crackdown-drivers-100-fines-over-1mph-speed-limit-150192-2/

Source URL: http://malayalamuk.com/new-penalties-for-speeding-are-due-to-come-into-force-in-the-uk-next-week/