റിസര്‍വ് ബാങ്ക് അനുവദിച്ച പുതിയ ഇളവ് ലക്ഷക്കണക്കിന് വരുന്ന മലയാളി പ്രവാസികള്‍ക്ക് ഗുണം ചെയ്യില്ല

റിസര്‍വ് ബാങ്ക് അനുവദിച്ച പുതിയ ഇളവ് ലക്ഷക്കണക്കിന് വരുന്ന മലയാളി പ്രവാസികള്‍ക്ക് ഗുണം ചെയ്യില്ല

അസാധുവാക്കപ്പെട്ട നോട്ടുകള്‍ കൈവശമുള്ള വിദേശ ഇന്ത്യക്കാര്‍ക്ക് റിസര്‍വ് ബാങ്ക് അനുവദിച്ച പുതിയ ഇളവ് ലക്ഷക്കണക്കിന് വരുന്ന മലയാളി പ്രവാസികള്‍ക്ക് ഗുണം ചെയ്യില്ല. കൈവശമുള്ള പഴയ 1000, 500 രൂപ കറന്‍സികള്‍ മാറ്റാനുള്ള സമയം പ്രവാസികള്‍ക്ക് ജൂണ്‍ 30 വരെ നീട്ടിയെങ്കിലും മുംബൈ, ന്യൂഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത, നാഗ്പൂര്‍ എന്നിവിടങ്ങളിലെ റിസര്‍വ് ബാങ്ക് ഓഫിസുകളിലൂടെ മാത്രമേ അത് സാധിക്കൂവെന്നാണ് ഇതുസംബന്ധിച്ച ഉത്തരവില്‍ പറയുന്നത്. അസാധു നോട്ടുകള്‍ കൈവശം വെക്കുന്നത് കുറ്റകരമാക്കി കഴിഞ്ഞ ദിവസം രാഷ്ട്രപതി അംഗീകാരം നല്‍കിയ ഓര്‍ഡിനന്‍സിലാണ് പ്രവാസികളുടെ ആവശ്യം പരിഗണിച്ച് നോട്ടു മാറ്റിനല്‍കാനുള്ള സമയം ദീര്‍ഘിപ്പിച്ചു നല്‍കിയതായി പ്രഖ്യാപനമുണ്ടായത്.

ഈ ഇളവ് അല്‍പം ആശ്വാസമായെന്ന വിലയിരുത്തലിലായിരുന്നു ലോകത്തെമ്പാടുമുള്ള മലയാളി പ്രവാസികള്‍ പ്രത്യേകിച്ച് ഗൾഫ്, യുകെ, അമേരിക്ക, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ ഉള്ള മലയാളി പ്രാസികൾ. നേരത്തേ ഡിസംബര്‍ 30ന് മുമ്പ് അസാധു നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കണമെന്ന നിബന്ധന പ്രവാസികള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ഒരാള്‍ക്ക് പരമാവധി 25,000 രൂപ മാത്രമേ മാറ്റാനാകൂ. അതിനായി വലിയൊരു തുക യാത്രക്കും മറ്റുമായി ചെലവാക്കേണ്ട ഗതികേടാണ് വന്നിരിക്കുന്നത്. അതിനുതന്നെ കടുത്ത നിബന്ധനകളാണ് നിശ്ചയിച്ചിട്ടുള്ളത്.

നവംബര്‍ ഒമ്പതു മുതല്‍ ഡിസംബര്‍ 30 വരെ രാജ്യത്തില്ലാതിരുന്ന പ്രവാസി ഇന്ത്യക്കാര്‍ വിമാനമിറങ്ങുമ്പോള്‍ കൈവശമുള്ള അസാധു നോട്ടിന്റെ കണക്ക് കസ്റ്റംസ് അധികൃതര്‍ മുമ്പാകെ വെളിപ്പെടുത്തണം. അതിനായി പ്രത്യേക ഫോറം കസ്റ്റംസ് കൗണ്ടറില്‍നിന്ന് ലഭിക്കും. റിസര്‍വ് ബാങ്ക് ഓഫിസില്‍ ചെല്ലുമ്പോള്‍ ഈ ഫോറത്തോടൊപ്പം സത്യപ്രസ്താവനയും ഒപ്പിട്ട് നല്‍കണം. നോട്ട് മാറാന്‍ അനുവദിച്ച സമയത്ത് നാട്ടില്‍ ഇല്‌ളെന്ന് തെളിയിക്കാന്‍ എമിഗ്രേഷന്‍ സ്റ്റാമ്പ് പതിച്ച പാസ്‌പോര്‍ട്ടിന്റെ ഒറിജിനലും പകര്‍പ്പും കരുതണം.

ഇന്ത്യയിലുള്ള ഒരു ബാങ്ക് അക്കൗണ്ടിലൂടെയും മുമ്പ് പണം മാറിയിട്ടില്‌ളെന്ന് തെളിയിക്കാന്‍ എല്ലാ അക്കൗണ്ടുകളുടെയും സ്റ്റേറ്റ്‌മെന്റ് ഹാജരാക്കണം. പാന്‍ കാര്‍ഡ് കോപ്പി അല്‌ളെങ്കില്‍ ഫോം 60 പൂരിപ്പിച്ചത് കൂടെവെക്കണം. ഇതെല്ലാം പരിശോധിച്ചശേഷമേ ഉപഭോക്താവിന്റെ കെ.വൈ.സി മാനദണ്ഡങ്ങള്‍ അംഗീകരിച്ച ബാങ്ക് അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കൂവെന്നും ഡിസംബര്‍ 31ന് ആര്‍.ബി.ഐ ചീഫ് ജനറല്‍ മാനേജര്‍ വിജയകുമാര്‍ ഒപ്പുവെച്ച ഉത്തരവില്‍ പറയുന്നു. തെറ്റായ വിവരം നല്‍കിയാല്‍ അര ലക്ഷം രൂപ വരെ പിഴയൊടുക്കേണ്ടിവരും. തിരിച്ചുപോകുമ്പോള്‍ വിമാനത്താവളത്തില്‍നിന്നുള്ള യാത്ര ഉള്‍പ്പെടെയുള്ള അത്യാവശ്യ കാര്യങ്ങള്‍ക്കായി പ്രവാസികള്‍ ഇന്ത്യന്‍ രൂപ കൈവശംവെക്കുന്ന പതിവുണ്ട്.

പരമാവധി 25,000 രൂപവരെയായി ലക്ഷക്കണക്കിന് പ്രവാസികളിലായി കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ മാറാന്‍ സാധിക്കാതെ കിടക്കുന്നത്. പലരും നാട്ടില്‍പോകുന്നവര്‍ വഴി കൊടുത്തയക്കുകയായിരുന്നു. അതിനും സാധിക്കാത്തവര്‍ക്ക് പണം നഷ്ടപ്പെടുന്ന അവസ്ഥയാണുള്ളത്. പ്രവാസികൾ എന്നും ഒരു കറവപശുതന്നെ ആയി നിലനിൽക്കുന്ന കാഴ്ച… സഹായത്തിന് ആരുമില്ലാതെ .. കഷ്ടം തന്നെ

വായനക്കാരുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ താഴെയുള്ള കമന്റ് കോളം ഉപയോഗിക്കാവുന്നതാണ്. അവഹേളനമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീലമോ മതനിന്ദയോ ആകാവുന്ന പോസ്റ്റുകള്‍ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്.
Post Your Malayalam Comments ( Click here for Malayalam Comments )
Press Esc to close
other news
1 2 3 1,503

More Latest News

ഐടി ഉദ്യോഗസ്ഥ കെട്ടിടത്തില്‍ നിന്നും ചാടി മരിച്ചു

വൈറ്റ്ഫീൽഡ് ഐടിപിഎല്ലിനു സമീപത്തെ ബഹുരാഷ്ട്ര കമ്പനിയായ ഹർമൻ കണക്ടഡ് സർവീസസ് കോർപറേഷന്റെ നാലാം നിലയിലെ കഫറ്റീരിയയിൽ നിന്നു താഴേക്കു ചാടി യുവതി ജീവനൊടുക്കി. ഇവിടത്തെ സീനിയർ സോഫ്ട്‌വെയർ എൻജിനീയർ ശോഭ ലക്ഷ്മിനാരായണയാണ് (30) മരിച്ചത്. രാജാജി നഗർ സ്വദേശിയാണ്.

ബലാംത്സംഗം തടയുന്നതിനായുള്ള പ്രത്യേക ഷോട്ട്‌സുകള്‍ വിപണിയില്‍

സ്ത്രീകള്‍ക്കെതിരെയുള്ള ബലാത്സംഗം തടയാനുള്ള സേഫ് ഷോട്ട്‌സുകള്‍ വിപണിയില്‍. ജര്‍മ്മനിയിലാണ് ഇത്തരത്തില്‍ ഒരു സേഫ് ഷോട്ട്‌സുകള്‍ പുറത്തിറക്കിയത്. ബലാംത്സംഗം തടയുന്നതിനായുള്ള പ്രത്യേക ഷോട്ട്‌സുകളാണ് ജര്‍മ്മന്‍ ഓണ്‍ലൈന്‍ വിപണികളില്‍ വില്‍പ്പനയ്‌ക്കെത്തിയിരിക്കുന്നത്. അതിക്രമങ്ങള്‍ തടയുന്നതിനായി പ്രത്യേക സജ്ജീകരണങ്ങളാണ് ഈ ഷോട്ട്‌സുകളിലുള്ളത്. സാന്‍ഡ്ര സെലിസ് എന്ന ജര്‍മന്‍ യുവതിയാണ് ഈ ഷോട്ട്‌സ് വിപണിയിലെത്തിച്ചിരിക്കുന്നത്.

അമ്മ കാമുകനൊപ്പം പോയപ്പോള്‍ കുടുംബത്തിന്റെ താളം തെറ്റി; മുന്പും മൂന്നു തവണ ഹന്‍ഷയെ കാണാതായിരുന്നു;

തിരുപുരില്‍ മരിച്ച ഹാന്‍ഷ ഷെറിന്‍ എന്ന പെണ്‍കുട്ടിയുടെ ജീവിതം ഒരു ദുരന്തമാകാന്‍ കാരണം കുടുംബത്തിലെ ബന്ധങ്ങളുടെ തകര്‍ച്ച കൂടിയാണെന്ന് നാട്ടുകാരും പോലീസും .സ്വന്തം കുടുംബത്തിന്റെ കുത്തഴിഞ്ഞ ജീവിതവും അമ്മ മറ്റൊരാളോടൊപ്പം ഒളിച്ചോടിയതും ഷെറിന്റെ മാനസിക നില തെറ്റിച്ചിരുന്നതായും പറയപെടുന്നു .

ഫേസ് ബൂക്കിലൂടെ ദാമ്പത്യ രഹസ്യങ്ങൾ കൂട്ടുകാരുമായി പങ്കുവച്ച ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന് യുവ

ഫോണ്‍ എടുക്കാതെ വന്നപ്പോള്‍ അന്വേഷിക്കാന്‍ ബുധനാഴ്ച്ച രാത്രി സോനാലിയുടെ വീട്ടിലെത്തിയ സഹോദരനാണ് ദമ്പതികളുടെ മൃതദേഹങ്ങള്‍ ആദ്യം കണ്ടത്. അപ്പാര്‍ട്ട്‌മെന്റ് അകത്ത് നിന്നും പൂട്ടിയ നിലയില്‍ ആയതിനാല്‍ പൊലിസിനെ വിളിച്ച് വിവരമറിയിച്ചു. പൊലീസ് എത്തി കതക് പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്.

തിരിപ്പൂരിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ഹന്‍ഷയുടെ കൂടെ ഉണ്ടായിരുന്ന കാമുകന്‍ പിടിയില്‍; പിടിയിലായത്

കാമുകനോടൊപ്പം വീടുവിട്ടിറങ്ങി ഇന്നലെ തിരിപ്പൂരിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച പുതിയേടത്ത് കണ്ടിപറമ്പ് ജോഷിയുടെ മകൾ ഹൻഷ ഷെറി (19)ന്റെ കൂടെ ഉണ്ടായിരുന്ന അഭിരാം പോലിസ് പിടിയില്‍ .അഭിറാമിനൊപ്പമാണ് ഈ മാസം ഏഴിന് ഹൻഷ വീടുവിട്ടിറങ്ങിയത്. ഇയാൾ നിരവധി പിടിച്ചുപറി ക്വട്ടേഷൻ കേസുകളിൽ പ്രതിയാണ്.

ഹോസ്പിറ്റലിൽ സ്ഥിര താമസമാക്കിയ രോഗിയെ പുറത്താക്കാൻ കോടതി ഉത്തരവ്.

രണ്ടു വർഷം ഹോസ്പിറ്റൽ വീടാക്കി മാറ്റിയ രോഗി ഒടുവിൽ പുറത്തായി. കോടതി ഉത്തരവിലൂടെ ആണ് മുൻ രോഗിയെ പുറത്താക്കിയത്. നോർഫോൾക്കിലാണ് സംഭവം. 2014 ആഗസ്റ്റിലാണ് രോഗി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയത്. രോഗം ഭേദമായെന്നും വീട്ടിൽ പോകാൻ ഫിറ്റാണെന്നും ഡോക്ടർമാർ സർട്ടിഫൈ ചെയ്തെങ്കിലും രോഗി ഡിസ്ചാർജ് വാങ്ങി പോകാൻ വിസമ്മതിച്ചു.

പ്രശസ്ത ബോളിവുഡ് നടി രതി അഗ്നിഹോത്രി വൈദ്യുതി മോഷണത്തിൽ കുടുങ്ങി; തട്ടിച്ചത് 48ലക്ഷം

2013 ഏപ്രില്‍ നാലു മുതല്‍ രതിയും ഭര്‍ത്താവും ചേര്‍ന്ന് വൈദ്യുതി മീറ്ററില്‍ കൃത്രിമം കാണിച്ചിരുന്നതായി വിജിലന്‍സ് സംഘം കണ്ടെത്തി. ഇന്ത്യന്‍ ഇലക്ട്രിസിറ്റി ആക്ട് 135ാം വകുപ്പ് പ്രകാരം രതി അഗ്നിഹോത്രിക്കും ഭര്‍ത്താവ് അനില്‍ വിര്‍വാനിക്കെതിരെയും കേസെടുത്തതായി പോലീസ് അറിയിച്ചു. ഏക് തുജേ കേലിയേ, കൂലി, യാദേന്‍, സിംഗ് ഈസ് ബ്ലിംഗ് തുടങ്ങിയ ഹിന്ദി ചിത്രങ്ങളില്‍ അഭിനയിച്ച രതി അഗ്നിഹോത്രി, ഭര്‍ത്താവ് അനില്‍ വിര്‍വാനിയോടൊപ്പം വര്‍ഷങ്ങളായി മുംബൈയിലെ അപ്പാര്‍ട്ട്‌മെന്റിലാണ് താമസിക്കുന്നത്

ഇന്ത്യ എന്ന മഹാരാജ്യം നിങ്ങളുടെ മാത്രം അല്ല , വിമര്‍ശനങ്ങളോട് എന്തിനീ അസഹിഷ്ണുത; ബിജെപിയെയും

''തങ്ങള്‍ക്കെതിരെ ഉയരുന്ന ഒരു വിമര്‍ശനത്തേയും ആവര്‍ വെച്ചുപൊറുപ്പിക്കാറില്ല. വിമര്‍ശിക്കാനുള്ള അവകാശമാണ് ഭരണഘടനയുടെ സത്ത. സര്‍ക്കാരിനേയോ അവരുടെ പ്രത്യയശാസ്ത്രത്തേയെ വിമര്‍ശിച്ച് നിങ്ങള്‍ക്ക് എങ്ങും പോകാന്‍ കഴിയില്ല. പന്‍സാരയും കല്‍ബുര്‍ഗിയും അതിന് ഉദാഹരണങ്ങളാണ്. പ്രധാനമന്ത്രിയും ആര്‍എസ്എസും ബിജെപിയും തങ്ങളല്ല രാജ്യമെന്ന കാര്യം മനസിലാകണം. രാജ്യത്തിന്റെ ഭാഗം മാത്രമാണ് നിങ്ങള്‍.''

വധശിക്ഷ വിധിച്ച പേന ജഡ്ജ് കുത്തിയൊടിക്കുന്നത് എന്തിനു എന്ന് അറിയാമോ ?

ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയില്‍ഏറ്റവും കടുത്ത കുറ്റം ചെയ്തവര്‍ക്ക് നല്‍കുന്ന ശിക്ഷയാണ് വധശിക്ഷ .വധശിക്ഷ വിധിച്ച് എഴുതി ഒപ്പിട്ട ശേഷം ജഡ്ജ് പേന കുത്തി ഒടിക്കുകയാണ് ചെയ്യുന്നത്. ഇതിനുള്ള കാരണങ്ങള്‍ പലതാണ്.ഇതു ഒരു പ്രതികാത്മകമായ പ്രവൃത്തിയാണ്. ഇത്തരമൊരു ശിക്ഷ ഇനിയാര്‍ക്കും നല്‍കാന്‍ ഇടവരാതിരിക്കട്ടെ എന്നാണ് ഇതിന്റെ സൂചന.

അന്ന് ഞാൻ ജാതി പേര് പറഞ്ഞു ഇന്റർവ്യൂ നല്കിയതുകൊണ്ട് സത്യന്റെ പടത്തിൽ അഭിനയിക്കാൻ കഴിഞ്ഞു;

13 വര്‍ഷങ്ങള്‍ ശേഷം സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിച്ച രസതന്ത്രം എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്ന സമയത്ത് മുകേഷ് വെള്ളിനക്ഷത്രം വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ ഇങ്ങനെ പറഞ്ഞു ഞാന്‍ ഈഴവനായത് കൊണ്ടാണ് സത്യന്‍ അന്തിക്കാട് അദ്ദേഹത്തിന്റെ സിനിമകളില്‍ അഭിനയിപ്പിക്കാത്തതെന്ന്. അപ്പോള്‍ അന്തിക്കാടും ഈഴവ കുടുംബത്തില്‍ പിറന്നയാളല്ലേ എന്ന് ലേഖകന്റെ ചോദ്യത്തിന് മുകേഷ് 'അതേ, ഒരു ഈഴവന് മറ്റൊരു ഈഴവനെ കണ്ടു കൂടാ' എന്ന മറുപടി നൽകി

ശിവപ്രസാദിന്റെ കുടുംബത്തിനു  കെസിഎഫ് വാറ്റ് ഫോർഡ് അപ്പീൽ വഴി ലഭിച്ച തുക കൈമാറി.

ശിവപ്രസാദിന്റെ കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കുചേർന്ന് വാറ്റ് ഫോർഡിലെ നല്ലവരായ മലയാളികൾ മാതൃകയാവുന്നു. യുകെയിലെ ചാരിറ്റികൾക്ക് മാതൃകയാക്കാവുന്ന വാറ്റ് ഫോർഡിലെ കേരള കമ്യൂണിറ്റി ഫൗണ്ടേഷൻ എന്ന കെ സി എഫ് വാറ്റ് ഫോർഡ് ഇത്തവണ മുന്നോട്ടു വന്നത് ലണ്ടനിൽ മരണമടഞ്ഞ ശിവപ്രസാദിന്റെ കുടുംബത്തെ സഹായിക്കാനുള്ള അഭ്യർത്ഥനയുമായാണ്. വാറ്റ് ഫോർഡിലെ 100 ലേറെ വരുന്ന മലയാളി കുടുംബങ്ങളുടെ അഭിമാനമായ കെസിഎഫ് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കൂടുതൽ കരുത്താർജിച്ചു കൊണ്ടിരിക്കുകയാണ്.

ഓണ്‍ലൈന്‍ പെണ്‍വാണിഭം, പ്രമുഖ പിന്നണി ഗായിക മുഖ്യകണ്ണി; 'ഓപ്പറേഷന്‍ ബിഗ് ഡാഡി'യുടെ ഭാഗമായി നടത്തിയ

വിദേശ സ്‌റ്റേജ് ഷോകളിലും നിറസാന്നിധ്യമായ ഗായികയ്‌ക്കെതിരേ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചശേഷം നടപടിയെടുക്കുമെന്നും പോലീസ് പറയുന്നു. ലഹരിക്കടിമയായ നായികയെന്നു വാര്‍ത്തകളില്‍ ഇടംപിടിച്ച നടിയും പോലീസിന്റെ നിരീക്ഷണത്തിലാണ്. കള്ളക്കടത്തു കേസിലും ഈ നടിക്കെതിരേ ആരോപണം ഉയര്‍ന്നിരുന്നു. ഇവരും സംഘത്തിലുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തുന്നു. ഇടക്കാലത്ത് നിര്‍ജീവമായ ഓപ്പറേഷന്‍ ബിഗ് ഡാഡി പെണ്‍വാണിഭ സംഘങ്ങള്‍ സജീവമായ നിലയ്ക്ക് പുനരാരംഭിക്കാനാണ് പോലീസിന്റെ തീരുമാനം.

നോട്ട് നിരോധനം; ഫെബ്രുവരി ഏഴിന് ബാങ്ക് ജീവനക്കാര്‍ പണിമുടക്കുന്നു

ന്യൂഡല്‍ഹി: നോട്ട് നിരോധനത്തില്‍ സമരം പ്രഖ്യാപിച്ച് ബാങ്ക് ജീവനക്കാര്‍. ഫെബ്രുവരി ഏഴിന് ബാങ്ക് ജീവനക്കാര്‍ പണിമുടക്കും. മൂന്നു യൂണിയനുകള്‍ സംയുക്തമായാണ് സമരത്തിന് ആഹ്വാനം നല്‍കിയത്. രാജ്യത്തെ ഏഴുലക്ഷത്തോളം വരുന്ന ജീവനക്കാരും ഉദ്യോഗസ്ഥരും പണിമുടക്കും എന്നാണ് വിവരം.

അമേരിക്കയുടെ നാല്‍പ്പത്തിയഞ്ചാം പ്രസിഡന്റായി ഡോണൾഡ് ട്രംപ് ഇന്ന് അധികാരമേൽക്കും

അമേരിക്കയുടെ 45-ാം പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് വെള്ളിയാഴ്ച സ്ഥാനമേല്‍ക്കും. വാഷിങ്ടണിലെ കാപിറ്റള്‍ ഹാളില്‍ പ്രാദേശികസമയം വൈകീട്ട് അഞ്ചിനുനടക്കുന്ന പൊതുചടങ്ങിലാണ് മുന്‍ വ്യവസായഭീമന്റെ സ്ഥാനാരോഹണം.മുന്‍ പ്രസിഡന്റുമാരായ ജിമ്മി കാര്‍ട്ടര്‍, ബില്‍ ക്‌ളിന്റന്‍, ജോര്‍ജ് ബുഷ് ജൂനിയര്‍, ബരാക് ഒബാമ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. ഹില്ലരി ക്ലിന്റനും ചടങ്ങിനെത്തും. ട്രംപിനൊപ്പം വൈസ് പ്രസിഡന്റ് മൈക് പെന്‍സും വെള്ളിയാഴ്ച സ്ഥാനമേല്‍ക്കും

ഹാര്‍ഡ് ബ്രെക്‌സിറ്റിനു ശേഷം യുകെയില്‍ നിലനില്‍പ്പ് സാധ്യമാകുമോ? ചോദ്യങ്ങളുമായി ടൊയോട്ട

ലണ്ടന്‍: ഹാര്‍ഡ് ബ്രെക്‌സിറ്റിന്റെ സൂചനകള്‍ നല്‍കിയ പ്രധാനമന്ത്രി തെരേസ മേയുടെ പ്രസംഗത്തിനു ശേഷം സംശയങ്ങളുമായി ജാപ്പനീസ് വാഹന നിര്‍മാണ ഭീമന്‍ ടൊയോട്ട രംഗത്ത്. ബ്രെക്‌സിറ്റിനു ശേഷം തങ്ങള്‍ക്ക് യുകെയില്‍ നിലനില്‍ക്കാന്‍ സാധിക്കുമോ എന്നാണ് ടൊയോട്ട ചോദിക്കുന്നത്. യൂറോപ്യന്‍ ഏകീകൃത വിപണിയില്‍ നിന്ന് പിന്‍മാറുമെന്നു മേയുടെ പ്രസ്താവന കമ്പനിക്ക് നടുക്കമാണ് ഉണ്ടാക്കിയത്. പ്രധാനമന്ത്രിയുടെ പ്രസ്താവന ശ്രദ്ധിച്ചുവെന്നും തങ്ങളുടെ സ്ഥാപനത്തിന്റെ നിലനില്‍പ്പിനേക്കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നതെന്നും ചെയര്‍മാന്‍ തകേഷി ഉചിയമാട പറഞ്ഞു.

96 ശതമാനം ആശുപത്രികളിലും ആവശ്യത്തിനുള്ള നഴ്സുമാരില്ല; എന്‍എച്ച്എസ് സംവിധാനം തകര്‍ച്ചയിലേക്ക്

ലണ്ടന്‍:രാജ്യത്തെ ആശുപത്രികളില്‍ ആവശ്യത്തിന് നഴ്സുമാരില്ലാത്തത് എന്‍എച്ച്എസിന് ഭീഷണിയാകുന്നതായി കണക്കുകള്‍. നഴ്സുമാരും രോഗികളും തമ്മിലുള്ള അനുപാതം ഗുരുതരമായ വീഴ്ചയിലേക്കുള്ള സൂചന നല്‍കുന്നതായും റിപ്പോര്‍ട്ട് പറയുന്നു. 2014 മുതലുളള കണക്കനുസരിച്ചാണ് എന്‍എച്ച്എസ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തെ 96 ശതമാനം ആശുപത്രികളിലും ആവശ്യത്തിന് നഴ്സുമാരില്ല. രോഗികളെ വേണ്ടവിധം പരിചരിക്കാനോ അവരെ വൃത്തിയാക്കാനോ നഴ്സുമാര്‍ക്ക് ഇതുമൂലം കഴിയാറില്ല.
© Copyright MALAYALAM UK 2017. All rights reserved.
Please wait...

2017 Calender Request Form

ആളുകള്‍ വ്യാജ വിലാസങ്ങള്‍ നല്കാന്‍ ഇടയുളളതിനാല്‍ ടെലിഫോണില്‍ വിളിച്ച് വിലാസം ഉറപ്പുവരുത്തിയ ശേഷം ആയിരിക്കും കലണ്ടര്‍ അയക്കുക. ശരിയായ ടെലിഫോണ്‍ നമ്പര്‍ ചേര്‍ക്കാത്തവര്‍ക്ക് കലണ്ടര്‍ അയയ്ക്കുന്നതല്ല.