ഐസക് ന്യൂട്ടനല്ല, ഗുരുത്വാകര്‍ഷണം കണ്ടുപിടിച്ചത്; ആദ്യം പറഞ്ഞത് ഇന്ത്യന്‍ വേദങ്ങള്‍, കേന്ദ്ര മന്ത്രി

by News Desk 6 | August 17, 2019 5:07 pm

ഗുരുത്വാകര്‍ഷണ നിയമം ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചത് ആരാണ്? സര്‍ ഐസക് ന്യൂട്ടന്‍ എന്നായിരിക്കും യാതൊരു ശങ്കയുമില്ലാതെ ഏതൊരാളും നല്‍കുന്ന ഉത്തരം. എന്നാല്‍ ന്യൂട്ടനേക്കാളും മുന്‍പ് ഭൂഗുരത്വാകര്‍ഷണത്തെ കുറിച്ച് സംസാരിച്ചത് ഇന്ത്യയിലെ വേദങ്ങളാണെന്നാണ് കേന്ദ്ര മന്ത്രി രമേഷ് പോഖ്രിയാല്‍ നിഷാങ്ക് പറയുന്നത്.

പുരാതന ഇന്ത്യയിലെ ശാസ്ത്രത്തെ കുറിച്ച് ഐഐടികളും എന്‍ഐടികളും കൂടുതല്‍ പഠനം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസിന്റെ ശിക്ഷ സന്‍സ്‌ക്രിതി ഉത്തന്‍ ന്യാസ് സംഘടിപ്പിച്ച ഗ്യാനോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതും പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഐഐടികളുടേയും എന്‍ഐടികളുടേയും ഡയറക്ടര്‍മാരും വേദിയിലുണ്ടായിരുന്നു.

”ശാസ്ത്രത്തിലും സാങ്കേതിക വിദ്യയിലുമെല്ലാം ലോകത്ത് മറ്റാരാളേക്കാളും ഒരുപാട് മുന്‍പിലാണ് ഇന്ത്യയെന്ന് പറയുമ്പോള്‍ ഇന്നത്തെ യുവാക്കള്‍ എന്നെ ചോദ്യം ചെയ്യും. എന്താണ് പറയുന്നതെന്ന് ചോദിക്കും. നമ്മള്‍ യോഗയെ കുറിച്ച് പറയുമ്പോള്‍ ആളുകള്‍ പരിഹസിക്കും. പണ്ട് ഉണ്ടായിരുന്നതൊന്നും യുവാക്കള്‍ക്ക് നല്‍കാനായിട്ടില്ല. നമ്മുടെ അറിവ് അവരുമായി പങ്കുവെക്കുന്നതില്‍ എവിടെയോ പരാജയപ്പെട്ടു” അദ്ദേഹം പറഞ്ഞു.

”നമ്മള്‍ പറയുന്ന ചരകനും ആര്യഭടനുമൊക്കെ ഉണ്ടായിരുന്നുവെന്നും ന്യൂട്ടന്‍ പറയും മുമ്പേ നമ്മുടെ വേദങ്ങള്‍ ഗുരുത്വാകര്‍ഷണത്തെ കുറിച്ച് പറഞ്ഞിട്ടുണ്ടെന്നും നമുക്ക് തെളിയിക്കണം” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Endnotes:
  1. “താമരശ്ശേരി, ഇടുക്കി ബിഷപ്പുമാര്‍ അലറി വിളിക്കുകയായിരുന്നു. ശവമഞ്ചം വഹിച്ചുകൊണ്ട്  അതിന്റെ പിറകില്‍ കുന്തിരിക്കം വീശി, പ്രമുഖരായ വൈദികര്‍ മരണാനന്തര പാട്ടൊക്കെ പാടി പ്രതീകാത്മകമായി എന്‍റെ ശവസംസ്‌ക്കാരം  ചെയ്തു. ഗാഡ് ഗില്‍ റിപ്പോർട്ടിനെ അനുകൂലിച്ചതിനാൽ…: http://malayalamuk.com/p-t-thomas-mla-shares-the-bitter-experiences-he-faced-for-supporting-gadgil-report/
  2. വയനാട്ടിലെ പത്താം ക്ലാസുകാരൻ ദ്രുപത് ഗൗതം മുതൽ ടാഗോർ വരെ…! കണക്കുകൾക്കൊപ്പം ഉദ്ധരിച്ചത് പുതിയ തലമുറയുടെ വരികളും നിലപാടുകളും; പിണറായി സർക്കാറിന്റെ അവസാനത്തെ സമ്പൂർണ ബജറ്റ് അവതരിപ്പിച്ചു തോമസ് ഐസക്………: http://malayalamuk.com/highlights-of-kerala-budget-2020/
  3. രാഹുലിനെതിരായ ബിജെപി എംപി രാജീവ് ചന്ദ്രശേഖരൻ നടത്തിയ പൊള്ളയായ ഒളിയമ്പ് പൊളിച്ചടുക്കിയത് മന്ത്രി തോമസ് ഐസക്….: http://malayalamuk.com/thomas-isaac-slams-rajeev-chandrasekhar-mp-on-fake-tweet/
  4. യു.കെ മലയാളിക്ക് സഹായ ഹസ്തവുമായി സുഷമാസ്വരാജ്; ഇന്ത്യൻ വിദേശകാര്യമന്ത്രിയുടെ ഇടപെടലോടെ മുടന്തന്‍ ന്യായങ്ങള്‍ മാറ്റിവച്ച് വി.എഫ്.എസും ഇന്ത്യന്‍ എംബസിയും; പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്ന സുഷമയ്ക്ക് കൊടുക്കാം ഒരു കയ്യടി: http://malayalamuk.com/sushma-swaraj/
  5. ഇവര്‍ ഇംഗ്ലണ്ടിലെ ലോക്കല്‍ ഇലക്ഷനുകളില്‍ ഇടം നേടിയ ഇംഗ്ലണ്ട് മലയാളികള്‍: http://malayalamuk.com/uk-local-election-malayalee-participation/
  6. കേസിലെ പ്രതികളെ വെടിവച്ചു കൊല്ലാമോ വാദപ്രതിവാദങ്ങൾ മുറുകുമ്പോൾ .: http://malayalamuk.com/telangana-encounter-and-krishnapriya-sankaranarayanan-rape-murder-case/

Source URL: http://malayalamuk.com/newton-didnt-indian-scriptures-first-mentioned-gravity-says-hrd/