തിരുവനന്തപുരം : നെയ്യാറില്‍ ചാടിയ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി ചൊവാഴ്ച പതിനൊന്നര മണിയോടെ മൂന്നാറ്റിന്‍ മുക്ക് കടവിന് സമീപം കണ്ടെത്തി .തേവന്കോട് വിഷ്ണു ഭവനില്‍ ശിവന്‍ കുട്ടിയുടെയും രമയുടെയും മകളായ ദിവ്യ 20 ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. രാവിലെ കുരുതംകോട് മൂന്നറ്റിന്‍ മുക്കിനു സമീപം പുല്ലുപറിക്കാന്‍ എത്തിയ സമീപ വാസിയാണ് മൃതദേഹം കണ്ടത്.

വെള്ളത്തില്‍ വീണു കിടന്ന തേങ്ങ കമ്പ് വച്ച് എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മൃതദേഹം ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ പോലീസില്‍ അറിയിക്കുകയായിരുന്നു.തുടര്‍ന്ന് മൈലക്കര ഭാഗത്ത്‌ തെരച്ചില്‍ നടത്തുകയായിരുന്ന സ്കൂബ ടീം അഗ്നിശമനസേനയും പോലീസും നാട്ടുകാരും സ്ഥലത്തെത്തി പരിശോധന നടത്തി. മേല്‍ നടപടികള്‍ സ്വീകരിച്ചു മൃതദേഹം മെഡിക്കല്‍ കോളെജിലേക്ക് മാറ്റി.

തമിഴ്നാട്‌ എഞ്ചിനീയറിംഗ് പഠനം കഴിഞ്ഞു തിരുവനന്തപുരത്ത് ഡിസൈനിംഗ് സ്ഥാപനത്തില്‍ പഠനം നടത്തി വരുകയായിരുന്നു.ഞായറാഴ്ച പലതിന് സമീപം ഫോണില്‍ സംസാരിക്കുകയും ശേഷം ഫോണും വച്ചും ഉള്‍പ്പടെ പലത്തിനു സമീപം വച്ച് ആറ്റിലേക്ക് ചാടുകയായിരുന്നു എന്ന് ദൃക്സക്ഷികള്‍ പറഞ്ഞു. ഇതിന്റെ ഫലം വന്നാലെ ദിവ്യ ആരുമായാണ് സംസാരിച്ചത് എന്നും എന്താണ് മരണത്തിലേക്ക് നയിക്കനുണ്ടായ കാരണം എന്നും പറയാന്‍ കഴിയുകയുള്ളൂ എന്ന് പോലിസ് പറഞ്ഞു.

നെയ്യാര്‍ ഡാം മൈലക്കരയില്‍ മുകുന്ദറ പാലത്തിനു മുകളില്‍ നിന്നുമാണ് ഇക്കഴിഞ്ഞ ഞായറാഴ്ച വിദ്യാര്‍ത്ഥിനി നെയ്യാറില്‍ ചാടിയത്. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം.ഞായറാഴ്ച വൈകുന്നേരം മുതല്‍ നടത്തിയ തിരച്ചില്‍ ചൊവാഴ്ച രാവിലെ വരെയും ഫലം കണ്ടിരുന്നില്ല. നെയ്യാര്‍ അണക്കെട്ട് ഒന്നര അടിയോളം തുറന്നിരുന്നതിനാല്‍ ശക്തിയായ ഒഴുക്കായിരുന്നു.ഇത് തെരച്ചിലിനെ പ്രതികൂലമായി ബാധിച്ചിരുന്നു.

സ്കൂബ ടീം എത്തിയിരുന്നെങ്കിലും ആറ്റില്‍ ഇറങ്ങി മുങ്ങി തപ്പുന്നതിനു തടസ്സം നേരിട്ടിരുന്നു.ഒടുവില്‍ കാട്ടാക്കട തഹസിദാര്‍ ജയകുമാര്‍,നെയ്യാര്‍ ഡാം എസ് ഐ എന്നിവര്‍ ഇറിഗേഷന്‍ വകുപ്പുമായി ബന്ധപ്പെടുകയും തുടര്‍ന്ന് ഷട്ടറുകള്‍ അടക്കുകയും ചെയ്തു.തുടര്‍ന്ന് ചൊവാഴ്ച രാവിലെയും തെരച്ചില്‍ നടത്തിയിരുന്നെങ്കിലും ഒഴുക്ക് ശക്തമായിരുന്നത് ദിവ്യയെ കണ്ടെത്തുന്നത് പ്രയാസമായി. ചൊവാഴ്ച രാവിലെ മൈലക്കര ഭാഗത്ത്‌ തെരച്ചില്‍ നടത്തുന്നതിനിടെ ആണ് പന്ത്രണ്ടു മണിയോടെ മൂന്നറ്റിന്മുക്ക് നിന്നു മൃഹദേഹം കണ്ടെത്തിയത്.പെണ്‍കുട്ടി ചാടിയ മുകുന്ദറ പാലത്തില്‍ നിന്നും അഞ്ചു കിലോമീറ്ററോളം അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.