പെൻഷനോടും നികുതിയോടും അനുബന്ധിച്ചുള്ള അപാകതകൾ പരിഗണിക്കണം എന്ന് ആവശ്യപ്പെട്ട് ഓവർടൈം ഡ്യൂട്ടി ചെയ്യാൻ ഡോക്ടർമാർ വിസമ്മതിച്ചതിനെ തുടർന്നുള്ള പ്രതിസന്ധി തരണം ചെയ്യാൻ മന്ത്രിമാർ ഇടപെടുന്നു . ഡോക്ടർമാരുടെ പ്രതിഷേധത്തെ തുടർന്ന് എൻ എച്ച് എസ് ഹോസ്പിറ്റലുകളിൽ രോഗികളുടെ നീണ്ട വെയിറ്റിങ് ലിസ്റ്റ് .

പെൻഷനോടും നികുതിയോടും അനുബന്ധിച്ചുള്ള അപാകതകൾ പരിഗണിക്കണം എന്ന് ആവശ്യപ്പെട്ട് ഓവർടൈം ഡ്യൂട്ടി ചെയ്യാൻ ഡോക്ടർമാർ വിസമ്മതിച്ചതിനെ തുടർന്നുള്ള പ്രതിസന്ധി തരണം ചെയ്യാൻ  മന്ത്രിമാർ  ഇടപെടുന്നു   . ഡോക്ടർമാരുടെ പ്രതിഷേധത്തെ തുടർന്ന് എൻ  എച്ച് എസ് ഹോസ്പിറ്റലുകളിൽ രോഗികളുടെ നീണ്ട വെയിറ്റിങ് ലിസ്റ്റ് .
August 09 05:47 2019 Print This Article

ഡോക്ടർമാരുടെ പെൻഷൻ വൈകുന്നത് തടയാൻ ഇംഗ്ലണ്ടിലും വെയിൽസിലും ഗവൺമെന്റ് പുതിയ നിർദ്ദേശങ്ങൾ കൊണ്ടുവരുന്നു. ഓവർ ടൈം ഡ്യൂട്ടി ചെയ്തിട്ട് പോലും തങ്ങൾക്ക് ലഭിക്കുന്ന ശമ്പളം ടാക്സ് അടയ്ക്കാൻ മാത്രമേ തികയുന്നുള്ളൂ എന്ന പരാതി നിലനിൽക്കെയാണ് ഈ നീക്കം. തെരേസ മെയ്‌ യുടെ ഭരണകാലത്തെ ‘കൂടുതൽ പെൻഷൻ ഫ്ലെക്സിബിലിറ്റി’ എന്ന നയം മാറ്റി കുറച്ചുകൂടി പ്രാവർത്തികമായ ആശയം കൊണ്ടുവരാനാണ് നീക്കം. 22 ജൂലൈയിലാണ് ആ നിയമം പാസാക്കിയത്. എന്നാൽ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ടോറി ലീഡർഷിപ്പ് തിരഞ്ഞെടുപ്പ് സമയത്ത് തന്നെ ഇത് നവീകരിക്കാനുള്ള ഉറപ്പുനൽകിയിരുന്നു.

ഡോക്ടർമാർക്ക് പെൻഷൻ കുറയ്ക്കാതെ തന്നെ ഇപ്പോൾ അവർ സർക്കാരിന് നൽകി വരുന്ന ആനുവൽ ടാക്സ് അലവൻസ് ചുരുക്കാൻ ആണ് നീക്കം. രണ്ടായിരത്തി പത്തിൽ 2,50,000 പൗണ്ടിൽ നിന്നും ഏകദേശം 40,000 പൗണ്ടിലേയ്ക്ക് അവരുടെ അലവൻസ് കുറച്ചിരുന്നു. എന്നാൽ പബ്ലിക് സ്റ്റാഫിന് 50% ശമ്പളം ആയും 50 ശതമാനം പെൻഷൻ നിക്ഷേപം ആയും സൂക്ഷിക്കാം എന്നതായിരുന്നു മുൻപ് ഗവൺമെന്റിന്റെ നയം. എന്നാൽ ഇനിമുതൽ അവർ കോണ്ട്രിബൂഷൻസ് നൽകേണ്ടതില്ല എന്നാണ് ഗവൺമെന്റ് പറയുന്നത്. മുൻപ് ചില ഡോക്ടർമാർക്ക് പ്രതീക്ഷിക്കാത്ത വലിയ ടാക്സ് തുക അടക്കേണ്ടി വന്നതായി അവർ പരാതിപ്പെട്ടിരുന്നു.

ഈ സാമ്പത്തികവർഷം മുതൽ പെൻഷൻ സ്കീമിൽ നിന്നും ഡോക്ടർമാരെ പുറത്തുകൊണ്ടുവരും. അവർക്ക് പെൻഷൻ ലഭ്യമാക്കും എങ്കിലും ടാക്സ് ഇനത്തിൽ വലിയ തുക അടയ്ക്കേണ്ടി വരില്ല. അതിനെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങൾ വരുന്ന ആഴ്ചകളിൽ പബ്ലിഷ് ചെയ്യും. ഇതിനു മുൻപ് ഡോക്ടർമാർ എക്സ്ട്രാ ഷിഫ്റ്റ് എടുക്കാത്തത് കാരണം രോഗികളുടെ വെയ്റ്റിംഗ് ലിസ്റ്റ് വർദ്ധിച്ചതായി ശ്രദ്ധയിൽപ്പെട്ടിരുന്നു, ഇനി അതു കുറയും എന്നാണ് നിഗമനം. ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷനിലെ ഡോക്ടർ ചാന്ദ് നേപാൾ പറയുന്നത് ഗവൺമെന്റിന്റെ തീരുമാനം അങ്ങേയറ്റം സ്വാഗതാർഹമാണ് എന്നാണ്. അത് എൻ എച്ച് എസ്  അംഗങ്ങൾക്കെല്ലാം ആശ്വാസകരം ആയിരിക്കും എന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles