കഞ്ചാവ് ഉൾപ്പെടുന്ന മരുന്നുകൾ നിയമവിധേയമാക്കിയതിന് എതിരെ നാഷണൽ ഹെൽത്ത്‌ സർവീസ് രംഗത്ത്. കഞ്ചാവ് അടിസ്ഥാനമാക്കിയുള്ള മരുന്നുകൾ സുരക്ഷിതമാണെന്നതിനു മതിയായ തെളിവുകൾ ഇല്ലാത്തതിനാലാണ് ഈ നീക്കം . പതിവായുള്ള ഉപയോഗത്തിനായി കഞ്ചാവ് ഉൾപ്പെടുന്ന മരുന്നുകൾ ശുപാർശ ചെയ്യാൻ കഴിയില്ലെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത്‌ ആൻഡ് കെയർ എക്സലൻസ് (നൈസ് ) അറിയിച്ചു. നൈസിന്റെ അനുമതിയില്ലാതെ ചുരുക്കം ചില ഡോക്ടർമാർക്കെ കഞ്ചാവ് ഉൾപ്പെടുന്ന മരുന്നുകൾ നിർദേശിക്കാൻ കഴിയൂ. ഈയൊരു തീരുമാനം മൂലം പല രോഗികൾക്കും ചികിത്സ ലഭിക്കാതെയാകും.ഇത് കൂടാതെചികിത്സ ഫലപ്രദമല്ലയെന്ന കാരണത്താൽ സാറ്റിവെക്സ് എന്ന മരുന്നും എൻഎച്ചഎസ് അംഗീകരിക്കുന്നില്ല. എന്നാൽ കീമോതെറാപ്പികളുടെ അനന്തരഫലങ്ങൾ നേരിടുന്ന കാൻസർ രോഗികൾക്ക് കഞ്ചാവ് ഉൾപ്പെടുന്ന നാബിലോൺ എന്ന മരുന്ന് നൽകുന്നതിന് നൈസ് അംഗീകാരം നൽകി.

ഗുരുതരമായ അപസ്മാരം ബാധിച്ച കുട്ടിയായ അൽഫി ഡിംഗ്‌ളിയുടെ അമ്മ ഹന്നാ ഡീക്കൻ പറഞ്ഞു “കഞ്ചാവ് ഉൾപ്പെടുന്ന മരുന്നുകൾ ലോകമെമ്പാടും ധാരാളം ആളുകൾ ഉപയോഗിക്കുന്നു.അവർക്കെല്ലാം നല്ല റിസൾട്ട്‌ ലഭിച്ചു.” അമേരിയ്ക്കയും കാനഡയും മറ്റു ജി 7 രാജ്യങ്ങളും കഞ്ചാവ് നിയമവിധേയമാക്കിയിട്ടുണ്ടെന്നും ഹന്ന പറഞ്ഞു.

യുകെയിൽ കഞ്ചാവ് നിയമവിധേയമാക്കാൻ ലേബർ പാർട്ടി എംപി ഡേവിഡ് ലാമി, ലിബറൽ ഡെമോക്രറ്റ്സ് എംപി സർ നോർമൻ ലാംബ്, കൺസേർവേറ്റിവ് പാർട്ടി എംപി ജോനാഥാൻ ജനോഗ്ലി എന്നിവർ നിർദ്ദേശിച്ചത് മലയാളം യുകെ റിപ്പോർട്ട് ചെയ്തിരുന്നു . ഇതിനെ പറ്റി പഠനം നടത്താൻ മൂവരും കാനഡയിലേക്ക് ഒരു ഗവേഷണ യാത്ര നടത്തിയിരുന്നു.

 

Read More……

യുകെയിൽ കഞ്ചാവ് നിയമവിധേയമാക്കുമെന്ന് എംപിമാർ : 5 മുതൽ 10 വർഷത്തിനുള്ളിൽ ഇത് സാധ്യമായേക്കാം എന്ന് വിലയിരുത്തൽ