രോഗികളുടെ ആശുപത്രി വാസത്തിന്റെ കാലപരിധി കുറയ്ക്കാന്‍ എന്‍എച്ച്എസ് തീരുമാനം; ആയിരക്കണക്കിനാളുകളെ വീടുകളിലേക്ക് തിരിച്ചയക്കും

by News Desk 5 | June 14, 2018 5:04 am

ആശുപത്രി വാര്‍ഡുകളിലെ സുഖവാസത്തിന് അന്ത്യം വരുത്താനൊരുങ്ങി എന്‍എച്ച്എസ്. കൂടുതല്‍ കാലം ആശുപത്രികളില്‍ തുടരുന്ന സംസ്‌കാരം ഒഴിവാക്കുന്നതിനായി ആയിരക്കണക്കിന് രോഗികളെ തിരികെ വീടുകളിലേക്ക് അയക്കാനാണ് എന്‍എച്ച്എസ് തയ്യാറെടുക്കുന്നത്. ഇത്തരത്തില്‍ ദീര്‍ഘകാലം തുടരുന്ന രോഗികളുടെ എണ്ണം 25 ശതമാനം കുറയ്ക്കാനാണ് ലക്ഷ്യമെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് ചീഫ് എക്‌സിക്യൂട്ടീവ് സൈമണ്‍ സ്റ്റീവന്‍സ് പറഞ്ഞു. ആവശ്യക്കാര്‍ക്ക് കിടക്കകള്‍ ലഭ്യമാക്കുന്നതിനായാണ് ഈ നടപടിയെന്നും സ്റ്റീവന്‍സ് വിശദീകരിച്ചു.

 

ഓരോ വര്‍ഷവും 3,50,000 രോഗികള്‍ ആശുപത്രി വാര്‍ഡുകളില്‍ മൂന്നാഴ്ചയെങ്കിലും ചെലവഴിക്കുന്നുണ്ട്. മൊത്തം ആശുപത്രി ബെഡുകളുടെ അഞ്ചിലൊന്നാണ് ഈ സംഖ്യ. 36 ആശുപത്രികള്‍ക്ക് തുല്യമാണ് ഇതെന്നും സ്റ്റീവന്‍സ് വ്യക്തമാക്കി. വീടുകളിലെ പരിചരണം മാത്രം ആവശ്യമുള്ള പ്രായമുള്ള നിരവധി പേരാണ് ആശുപത്രികളില്‍ ഇത്തരത്തില്‍ ചികിത്സ തേടുന്നത്. അധിക കാലം ആശുപത്രികളില്‍ തുടരുന്ന രോഗികളെ വീടുകളിലേക്ക് അയക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന ഉത്തരവ് സ്റ്റീവന്‍സ് ഇന്ന് പുറപ്പെടുവിക്കും. ഇവര്‍ക്കാവശ്യമായ പരിചരണം ഉറപ്പു വരുത്തണമെന്നും നിര്‍ദേശമുണ്ട്.

രോഗികളെക്കുറിച്ചുള്ള വിലയിരുത്തല്‍ വേഗത്തില്‍ നടത്തണമെന്ന് ട്രസ്റ്റുകളോടും നിര്‍ദേശിക്കും. വാരാന്ത്യങ്ങളില്‍ പരമാവധിയാളുകളെ ഡിസ്ചാര്‍ജ് ചെയ്യാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഡേ കേസുകളില്‍ കൂടുതല്‍ റൂട്ടീന്‍ ട്രീറ്റ്‌മെന്റുകള്‍ നടത്താനും ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ നടപടിയിലൂടെ അടുത്ത വിന്ററിനു മുമ്പായി 4000 കിടക്കകള്‍ ഒഴിച്ചിടാനാകുമെന്നാണ് കരുതുന്നത്.

Endnotes:
  1. ഇന്ത്യയില്‍ നിന്നും 5500 നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാന്‍ ഒരു ഏജന്‍സിയ്ക്കും അനുമതി നല്കിയതായി അറിവില്ലെന്ന് എന്‍എച്ച്എസ് വര്‍ക്ക് ഫോഴ്‌സ് മാനേജ്‌മെന്റ് ടീം. ഏജന്‍സികള്‍ കോഡ് ഓഫ് പ്രാക്ടീസ് കര്‍ശനമായി പാലിച്ചിരിക്കണം. തെറ്റിദ്ധാരണ…: http://malayalamuk.com/vostek-agency-misleading-kerala-nurses/
  2. പുതിയ റിമോട്ട് പള്‍സ് സെന്‍സറുകള്‍ എന്‍എച്ച്എസ് ആശുപത്രികളിലേക്ക്; ഇനി പരിശോധനകള്‍ രോഗികളുടെ ഉറക്കം കെടുത്തില്ല: http://malayalamuk.com/new-remote-pulse-sensors-promise-good-nights-sleep-last-nhs/
  3. അതിശൈത്യം തുടരുന്നതിനിടയില്‍ അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനം കാഴ്ച്ചവെച്ച് എന്‍എച്ച്എസ് ജീവനക്കാര്‍..: http://malayalamuk.com/nhs-staff-praised-for-heroic-efforts-during-big-freeze-temp/
  4. വീണ്ടും എന്‍എസ്എസിന്റെ സമദൂര നിലപാട്; പിന്തുണ യുഡിഫിനും കൂടി എന്നുള്ള സൂചനയോ ? ബിജെപി പാളയത്തിൽ അങ്കലാപ്പ്: http://malayalamuk.com/nss-lok-sabha-election-samadooram-sabarimala-women-entry-elections-2019/
  5. ആഢംബര വിമാനയാത്രകള്‍ക്കായി എന്‍എച്ച്എസ് ഉദ്യോഗസ്ഥര്‍ ചെലവഴിച്ചത് 6.5 മില്യണ്‍ പൗണ്ട്; 2015 ന് ശേഷം ഉദ്യോഗസ്ഥര്‍ നടത്തിയത് 16,866 ബിസിനസ് ക്ലാസ് യാത്രകള്‍: http://malayalamuk.com/nhs-bill-business-class-flights-bureaucrats-quangos-funding-nhs-money/
  6. ഓക്‌സ്‌ഫോര്‍ഡ് ഹോസ്പിറ്റല്‍ ട്രസ്റ്റിനെതിരെ മാനനഷ്ടത്തിന് പരാതി നല്‍കുമെന്ന് എന്‍എച്ച്എസ് നേതൃത്വം: http://malayalamuk.com/oxford-hospital-trust-faced-defamation-threat-from-nhs/

Source URL: http://malayalamuk.com/nhs-will-send-thousands-of-patients-home-sooner/