നീരവ്​ മോദിക്കെതിരെ കേസുമായി ​ബാങ്ക്​ ഒാഫ്​ ഇന്ത്യ ഹോങ്കോങ്ങ് കോടതിയിൽ

നീരവ്​ മോദിക്കെതിരെ കേസുമായി ​ബാങ്ക്​ ഒാഫ്​ ഇന്ത്യ ഹോങ്കോങ്ങ് കോടതിയിൽ
May 10 07:51 2018 Print This Article

ന്യൂഡൽഹി: വായ്​പയെടുത്ത്​ ഇന്ത്യ വിട്ട നീരവ്​ ​േമാദിക്കെതിരെ നടപടികളുമായി ബാങ്ക്​ ഒാഫ്​ ഇന്ത്യ. നീരവ്​ മോദി വായ്​പയായിയെടുത്ത 6.25 മില്യൺ ഡോളർ തിരികെ ലഭിക്കുന്നതിനായി ഹോ​േങ്കാങ്​ കോടതിയിലാണ്​ ബാങ്ക്​ ഒാഫ്​ ഇന്ത്യ കേസ്​ നൽകിയത്​. നീരവ്​ മോദിക്കും അദ്ദേഹത്തി​​​െൻറ ഉടമസ്ഥതയിലുള്ള ഫയർസ്​റ്റാർ ഡയമണ്ട്​, ഫയർസ്​റ്റാർ ഡയമണ്ട്​ ഇൻറർനാഷണൽ തുടങ്ങിയ കമ്പനികൾക്ക​ുമെതിരായാണ്​ കേസ്​.

പഞ്ചാബ്​ നാഷണൽ ബാങ്കിന്​ ശേഷം നീരവ്​ മോദിക്കെതിരെ കേസ്​ നൽകുന്ന രണ്ടാമത്തെ ബാങ്കാണ്​ ബാങ്ക്​ ഒാഫ്​ ഇന്ത്യ. നീരവ്​ മോദിയിൽ നിന്ന്​ പണം തിരികെ ലഭിക്കുന്നതിനായി പി.എൻ.ബിയും കോടതിയെ സമീപിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ്​ പി.എൻ.ബി ബാങ്കിൽ നിന്ന്​ നീരവ്​ മോദി ഏകദേശം 11,000 കോടി രൂപയുടെ തട്ടിപ്പ്​ നടത്തിയെന്ന റിപ്പോർട്ടുകൾ പുറത്ത്​ വന്നത്​.

നിലവിൽ നീരവ്​ മോദി ഹോങ്കോങിലുണ്ടെന്നാണ്​ അന്വേഷണ എജൻസികളുടെ വിശ്വാസം. നീരവ്​ മോദിയെ അറസ്​റ്റ്​ ചെയ്യുന്നതിനായി ഹോ​േങ്കാങ്​ സർക്കാറിനോട്​ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles