ഉപഭോക്താക്കള്‍ക്ക് അധിക ഫീസ് ചുമത്തി എനര്‍ജി കമ്പനി ഇഡിഎഫ്; പണമായും ചെക്കായും ബില്ലടക്കുന്നവര്‍ 90 പൗണ്ട് നല്‍കണം; ബാധിക്കുന്നത് 5.5 ലക്ഷം ഉപഭോക്താക്കളെ

by News Desk 5 | April 16, 2018 6:11 am

ഗ്യാസ്, ഇലക്ട്രിസിറ്റി ഉപഭോക്താക്കള്‍ക്ക് അധിക ഫീസ് ചുമത്തി എനര്‍ജി കമ്പനി ഇഡിഎഫ്. 90 പൗണ്ടാണ് ഉപഭോക്താക്കള്‍ നല്‍കേണ്ടി വരുന്നത്. ഗ്യാസ്, ഇലക്ട്രിസിറ്റി എന്നിവയ്ക്ക് മൂന്ന് മാസത്തിലൊരിക്കല്‍ ചെക്കായോ പണമായോ പണമടക്കുന്നവര്‍ക്കാണ് ഈ നിരക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് ഡയറക്ട് ഡെബിറ്റായി പണം നല്‍കാത്ത അഞ്ചര ലക്ഷം ഉപഭോക്താക്കളെ നേരിട്ടു ബാധിക്കുന്ന തീരുമാനമാണ് ഇത്. ചെക്കായോ പണമായോ ബില്ലടക്കുന്ന മുതിര്‍ന്ന പൗരന്‍മാര്‍ക്കും ഇത് ബാധകമാകും. ഡയറക്ട് ഡെബിറ്റ് പേയ്‌മെന്റുകളല്ലാത്തവയ്ക്ക് വരുന്ന അധികച്ചെലവാണ് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നതെന്നാണ് ഇഡിഎഫ് അവകാശപ്പെടുന്നത്.

ഇന്‍ഡസ്ട്രി റെഗുലേറ്റര്‍ ഓഫ്‌ജെം അനുവദിച്ചിരിക്കുന്ന പരിധിക്കുള്ളില്‍ നിന്നുകൊണ്ടാണ് ഈ നിരക്ക് ഈടാക്കുന്നതെന്നും മറ്റുകമ്പനികള്‍ക്ക് തുല്യമാണ് ഇതെന്നും കമ്പനി അറിയിച്ചു. എന്നാല്‍ പണമടക്കുന്ന രീതിയനുസരിച്ച് ഉപഭോക്താക്കള്‍ക്ക് പിഴയിടാനുള്ള ആശയം വിവാദമായിരിക്കുകയാണ്. ഡയറക്ട് ഡെബിറ്റ് ചിലര്‍ക്ക് ഉപകാരപ്രദമാണെങ്കില്‍ പ്രായമായവരുള്‍പ്പെടെയുള്ളവരില്‍ പലരും ചെക്കുകളിലൂടെയും മറ്റുമാണ് പണമടക്കാറുള്ളത്. അവരുടെ ബജറ്റിനെ ഈ രീതികളായിരിക്കും സഹായിക്കുകയെന്ന് ഏജ് യുകെയുടെ കരാളിന്‍ അബ്രഹാംസ് പറഞ്ഞു.

അതിന് ഈ രീതിയിലുള്ള നിരക്ക് ഈടാക്കുന്നത് അത്തരക്കാരെ കുഴപ്പത്തിലാക്കുകയേയുള്ളു. ബില്‍ എസ്റ്റിമേറ്റുകള്‍ പോലും ശരിയായ വിധത്തില്‍ തയ്യാറാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇത് ഉപഭോക്താക്കളെ വീണ്ടും കഷ്ടത്തിലാക്കുമെന്ന് അവര്‍ പറഞ്ഞു. ഇലക്ട്രിസിറ്റി അക്കൗണ്ടുകളുടെ സ്റ്റാന്‍ഡിംഗ് ചാര്‍ജ് വര്‍ദ്ധിപ്പിക്കാനും കമ്പനി പദ്ധതിയിട്ടിട്ടുണ്ട്. 1.4 മില്യന്‍ ഉപഭോക്താക്കള്‍ ഇതിന്റെ ഭാരം അനുഭവിക്കേണ്ടതായി വരും. വൈദ്യുതി മാത്രം ഉപയോഗിക്കുന്നവര്‍ 85 പൗണ്ടും ഗ്യാസും വൈദ്യുതിയും ഉപയോഗിക്കുന്നവര്‍ 181 പൗണ്ടും ഇതനുസരിച്ച് നല്‍കേണ്ടി വരും. ബ്രിട്ടീഷ് ഗ്യാസ് തങ്ങളുടെ നിരക്കുകള്‍ ഉയര്‍ത്തിയതിനു പിന്നാലെയാണ് ഇഡിഎഫിന്റെ നടപടി.

Endnotes:
  1. സ്‌കോട്ടിഷ് പവറും എനര്‍ജി വിലനിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നു; ഒരു മില്യന്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ അധിക ബില്ല് നല്‍കേണ്ടി വരും; വര്‍ദ്ധനവ് ജൂണ്‍ ഒന്ന് മുതല്‍ നിലവില്‍ വരും: http://malayalamuk.com/scottish-power-price-hike-energy-prices/
  2. മികച്ച എനര്‍ജി താരിഫ് ഡീലുകള്‍ സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കുന്നവര്‍ക്ക് മാത്രം; നിഷേധിച്ചാല്‍ നഷ്ടമാകുന്നത് 111 പൗണ്ട്; സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കുന്നതിന് ജനങ്ങളെ പ്രേരിപ്പിക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ്…: http://malayalamuk.com/a-111-penalty-if-you-refuse-a-smart-meter-british-gas-edf-and-first-utility-reserve-best-deals-for-customers-with-the-digital-gadgets/
  3. ബ്രിട്ടന് സഹായഹസ്തവുമായി റഷ്യ; അതിശൈത്യം മൂലമുള്ള ഗ്യാസ് ഷോര്‍ട്ടേജ് പരിഹരിക്കാന്‍ റഷ്യന്‍ ഗ്യാസ് ടാങ്കര്‍ ബ്രിട്ടണിലേക്ക്; ചൊവ്വാഴ്ച ടാങ്കര്‍ ബ്രിട്ടണിലെത്തും: http://malayalamuk.com/russia-comes-to-the-rescue-with-a-tanker-of-gas-after-uk-weather-chaos/
  4. ഭാവിയിലെ കാറുകള്‍ പൂര്‍ണമായും ഗ്രീന്‍ എനര്‍ജിയില്‍ പ്രവര്‍ത്തിക്കുന്നവയാകും; വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാനൊരുങ്ങി ചൈനീസ് കമ്പനി: http://malayalamuk.com/renewable-energy-luxury-design-intelligent-car-future/
  5. ബ്രിട്ടീഷ് ഗ്യാസ് എനര്‍ജി നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നു; ഇല്ക്ട്രിസിറ്റി, ഗ്യാസ് നിരക്കുകളില്‍ വരുത്തുന്ന ശരാശരി വര്‍ദ്ധന 5.5 ശതമാനം: http://malayalamuk.com/british-gas-to-increase-gas-and-electricity-prices-by-5-5/
  6. താരിഫ് പരിധി ഏര്‍പ്പെടുത്തിയിട്ടും കൊള്ളയടി തുടര്‍ന്ന് എനര്‍ജി കമ്പനികള്‍; ആറ് കമ്പനികള്‍ ഇപ്പോളും ഈടാക്കുന്നത് അമിത നിരക്കുകള്‍: http://malayalamuk.com/big-six-energy-companies-routinely-overcharging-customers/

Source URL: http://malayalamuk.com/now-edf-customers-are-hit-with-a-90-fee-just-for-paying-by-cash-or-cheque-after-the-firm-introduces-a-price-hike-which-will-hit-550000-households/