ജെസ്സമ്മ ടോമി തൊണ്ടാംകുഴി (48) നിര്യാതയായി

ജെസ്സമ്മ ടോമി തൊണ്ടാംകുഴി (48) നിര്യാതയായി
July 10 06:30 2018 Print This Article

സൂറിച്ച്: സ്വിസ് മലയാളി സമൂഹത്തിന്റെ ഏകീകരണത്തിന്റെ മുഖ്യ ശില്പിയും ഹലോ ഫ്രണ്ട്‌സ് സാമൂഹ്യമാധ്യമ കൂട്ടായ്മ, വിവിധ പ്രവാസി സംഘടനകളിലെ മുഖ്യ പ്രവര്‍ത്തകന്‍, മലയാളീസ്.സി.എച്ച് ഓണ്‍ലൈന്‍ പത്രം എന്നിവയുടെ അമരക്കാരനുമായ ടോമി തൊണ്ടാംകുഴിയുടെ പത്‌നി ജെസ്സമ്മ (48) നിര്യാതയായി. കുറവിലങ്ങാട് കണ്ണന്തറ ജോര്‍ജ്, ഗ്രേസി ദമ്പതികളുടെ മുത്തപുത്രിയാണ് പരേത. ഏകപുത്രന്‍ ജെഫിന്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്.

സഹോദരങ്ങള്‍ : സ്വിസ് മലയാളിയായ റീനി ജിമ്മി ശാസ്താംകുന്നേല്‍ (സൂറിച്ച്), മെജി ജോര്‍ജ് (കുറവിലങ്ങാട്), ഷെനി സിജോ കുരിശിങ്കല്‍ (ഓസ്ട്രേലിയ ), കുഞ്ഞമ്മ കൊച്ചാട്ട്, തങ്കമ്മ ചിറ്റക്കാട്ട്, സണ്ണി ചെറുപള്ളിക്കാട്ട് (എല്ലാവരും സ്വിറ്റ്സര്‍ലാന്‍ഡ്) എന്നിവരുടെ സഹോദരി പുത്രിയുമാണ് പരേത. തോമസ് മണ്ണഞ്ചേരി, ജോയി കൊച്ചാട്ട്, ജോണി ചിറ്റക്കാട്ട്, റോസി ചെറുപള്ളിക്കാട്ട്, ജിമ്മി ശാസ്താംകുന്നേല്‍, സിജോ കുരിശിങ്കല്‍, മാത്യൂ മണ്ണഞ്ചേരി, ജോയി മണ്ണഞ്ചേരി, സിറിയക്ക് മുടവന്‍ കുന്നേല്‍, കുഞ്ഞച്ചന്‍ പനക്കല്‍ എന്നിവര്‍ സ്വിറ്റ്സര്‍ലണ്ടില്‍ വസിക്കുന്ന ബന്ധുക്കളാണ്.

സ്വിസ് മലയാളി സമൂഹത്തിന്റെ സമഗ്ര വളര്‍ച്ചക്ക് വലിയ സംഭാവനകള്‍ നല്‍കിയിട്ടുള്ളവരാണ് തൊണ്ടാംകുഴി കുടുംബം. ജൂലൈ 9ന് വെളുപ്പിന് ലേക്‌ഷോര്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. എല്ലാ പൊതുപരിപാടികളിലും ടോമിയോടൊപ്പം നിറസാന്നിധ്യമായിരുന്നു ജെസ്സമ്മ. എല്ലാവരോടും നിറ പുഞ്ചിരിയോടെ സൗമ്യമായി പെരുമാറിയിരുന്ന വ്യക്തിത്വത്തിന് ഉടമയായിരുന്നു.

ജൂലൈ 11 ബുധനാഴ്ച വൈകുന്നേരം ഭൗതികശരീരം കുറവിലങ്ങാട്ടുള്ള തൊണ്ടാംകുഴി വസതിയില്‍ പൊതുദര്‍ശനത്തിന് വക്കുകയും തുടര്‍ന്ന് 12 വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് ശുശ്രൂഷകള്‍ സ്വവസതിയില്‍ ആരംഭിക്കുകയും തുടര്‍ന്ന് കുറവിലങ്ങാട് സെന്റ്. മേരീസ് ഫൊറോനാ ദേവാലയ കുടുംബകല്ലറയില്‍ സംസ്‌കരിക്കുന്നതുമാണ്.

പരേതയുടെ ആത്മശാന്തിക്കായി ജൂലൈ 11 ന് ബുധനാഴ്ച്ച വൈകിട്ട് 6.30 ന് സെന്റ് സൂറിച്ച് തെരേസാ പള്ളിയില്‍ സീറോ മലബാര്‍ കാത്തലിക് സമൂഹം ദിവ്യ ബലിയും തിരുകര്‍മ്മങ്ങളും നടത്തുന്നമായിരിക്കും. സ്വിറ്റ്സര്‍ലണ്ടിലെ വിവിധ സാംസ്‌കാരിക സംഘടനകളും മാധ്യമങ്ങളും, ഹലോ ഫ്രണ്ട്‌സ് സോഷ്യല്‍ മീഡിയ കൂട്ടായ്മ, മലയാളീസ് സി.എച്ച് എഡിറ്റോറിയല്‍ ബോര്‍ഡ് എന്നിവരും കാത്തലിക് കമ്യൂണിറ്റിയും കൂടാതെ എണ്ണമറ്റ സുഹൃത്തുക്കളും അനുശോചനം രേഖപ്പെടുത്തി.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles