ഒഎസ്‌സിഇ പരീക്ഷയില്‍ തോറ്റ വിഷയങ്ങള്‍ എഴുതാന്‍ അവസരം; ജൂലൈ 16 മുതല്‍ പരീക്ഷകള്‍; നടപടി എന്‍എച്ച്എസ് ആശുപത്രികളുടെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ 

by News Desk 5 | July 11, 2018 10:07 am

ഒബ്ജക്ടീവ് സ്ട്രക്‌ചേര്‍ഡ് ക്ലിനിക്കല്‍ എക്‌സാമിനേഷന്‍ (ഒഎസ്‌സിഇ) പരീക്ഷയില്‍ തോറ്റ വിഷയങ്ങള്‍ വീണ്ടും എഴുതാന്‍ നഴ്‌സുമാര്‍ക്ക് അവസരമൊരുങ്ങുന്നു. നഴ്‌സ് ക്ഷാമം മൂലം വലയുന്ന എന്‍എച്ച്എസ് ആശുപത്രികളുടെ സമ്മര്‍ദ്ദമാണ് ഇതിന് കാരണം. ഇതേത്തുടര്‍ന്ന് ഒഎസ്‌സിഇ പരീക്ഷയില്‍ വന്‍ ഇളവുകളാണ് എന്‍എംസി ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജൂലൈ 16 മുതല്‍ ഒഎസ്‌സിഇ പരീക്ഷയില്‍ തോറ്റ വിഷയങ്ങള്‍ മാത്രം എഴുതിയാല്‍ മതിയാകും.

നഴ്‌സിംഗ് ജോലിയില്‍ പ്രവേശിക്കണമെങ്കില്‍ ഐഇഎല്‍ടിഎസ് പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും ബാന്‍ഡ് 7 വീതം സ്‌കോര്‍ ചെയ്യുകയും സിബിടി ഓണ്‍ലൈന്‍ പരീക്ഷ പാസാകുകയും വേണം. ഇവയില്‍ വിജയിച്ചല്‍ മാത്രമേ വിസക്ക് അപേക്ഷിക്കാനാകുമായിരുന്നുള്ളു. പിന്നീട് യുകെയില്‍ എത്തിയ ശേഷം മൂന്ന് മാസത്തിനുള്ളില്‍ ഒഎസ്‌സിഇ പരീക്ഷ കൂടി പാസാകണമായിരുന്നു.

കാഠിന്യമേറിയ ഒഎസ്‌സിഇ പരീക്ഷ നഴ്‌സുമാര്‍ക്ക് പേടിസ്വപ്‌നമായിരുന്നു. ഇനി മുതല്‍ പരീക്ഷയില്‍ തോല്‍ക്കുന്ന വിഷയങ്ങള്‍ മാത്രം എഴുതിയെടുത്താല്‍ മതി. ഒരു പ്രാവശ്യം പരീക്ഷയെഴുതാന്‍ 1000 പൗണ്ടായിരുന്നു ഫീസ്. പുതിയ രീതിയില്‍ പരീക്ഷാ ഫീസ് തുകയും കുറയും. ഈ മാസം 16 മുതല്‍ ഒഎസ്സിഇ പരീക്ഷയ്ക്കിരിക്കുന്നവര്‍ അവര്‍ തോറ്റ വിഷയങ്ങള്‍ മാത്രം എഴുതിയാല്‍  മതിയെന്ന് നഴ്സിംഗ് ആന്‍ഡ് മിഡ് വൈഫറി കൗണ്‍സിലിന്റെ സീനിയര്‍ ഇന്റര്‍നാഷണല്‍ രജിസ്ട്രേഷന്‍ മാനേജരായ ജാക്ക് ബാന്‍ഡ് സ്ഥിരീകരിച്ചു.

യൂറോപ്യന്‍ യൂണിയന്‍, യൂറോപ്യന്‍ എക്കണോമിക് ഏരിയ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ എന്‍എംസി രജിസ്ട്രറില്‍  ചേരാനായി അപേക്ഷിക്കുമ്പോള്‍ അവരുടെ കഴിവുകള്‍ നിര്‍ണയിക്കുന്നതിനും ഉറപ്പ് വരുത്തുന്നതിനും സ്വീകരിക്കുന്ന വഴിയില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നുവെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

Endnotes:
  1. ഇവര്‍ ഇംഗ്ലണ്ടിലെ ലോക്കല്‍ ഇലക്ഷനുകളില്‍ ഇടം നേടിയ ഇംഗ്ലണ്ട് മലയാളികള്‍: http://malayalamuk.com/uk-local-election-malayalee-participation/
  2. ഇന്ത്യയില്‍ നിന്നും 5500 നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാന്‍ ഒരു ഏജന്‍സിയ്ക്കും അനുമതി നല്കിയതായി അറിവില്ലെന്ന് എന്‍എച്ച്എസ് വര്‍ക്ക് ഫോഴ്‌സ് മാനേജ്‌മെന്റ് ടീം. ഏജന്‍സികള്‍ കോഡ് ഓഫ് പ്രാക്ടീസ് കര്‍ശനമായി പാലിച്ചിരിക്കണം. തെറ്റിദ്ധാരണ…: http://malayalamuk.com/vostek-agency-misleading-kerala-nurses/
  3. ചേര്‍ത്തലയെ ഇളക്കി മറിച്ചുകൊണ്ട് നെഴ്സുമാരുടെ പ്രതിക്ഷേധം : പതിനായിരങ്ങള്‍ പങ്കെടുത്ത റാലി : ഞെട്ടിവിറച്ച് മാനേജ്മമെന്റും , ഗവണ്മെന്റും: http://malayalamuk.com/cherthala-nurses-strike/
  4. കേരളത്തിലെ പാവം നഴ്സുമാരെ .. ഒരു രൂപ പോലും കമ്മീഷന്‍ കൊടുക്കാതെ നിങ്ങള്‍ക്ക് യുകെയില്‍ ജോലി നേടാന്‍ സഹായവുമായി യുകെയിലെ ആം ആദ്മി പ്രവര്‍ത്തകര്‍ ; പാവങ്ങളെ തട്ടിച്ച് പണം ഉണ്ടാക്കുന്ന ഇടനിലക്കാരെ ഇല്ലാതാക്കുന്ന കെജരിവാള്‍ മോഡല്‍…: http://malayalamuk.com/uk-nurse-aam-aadmi/
  5. നഴ്സുമാര്‍ക്ക് യുകെയിലേക്ക് എത്താന്‍ ഇതാ സുവര്‍ണ്ണാവസരം ; 1500 ഒഴിവുകള്‍ ഉടന്‍ നികത്താനൊരുങ്ങി എന്‍എച്ച്എസ് ട്രസ്റ്റ്: http://malayalamuk.com/uk-nursing-vacancies-in-uk/
  6. ആഢംബര വിമാനയാത്രകള്‍ക്കായി എന്‍എച്ച്എസ് ഉദ്യോഗസ്ഥര്‍ ചെലവഴിച്ചത് 6.5 മില്യണ്‍ പൗണ്ട്; 2015 ന് ശേഷം ഉദ്യോഗസ്ഥര്‍ നടത്തിയത് 16,866 ബിസിനസ് ക്ലാസ് യാത്രകള്‍: http://malayalamuk.com/nhs-bill-business-class-flights-bureaucrats-quangos-funding-nhs-money/

Source URL: http://malayalamuk.com/ocse-exam-rules/