കുമ്പസാര പീഡനം, വൈദികരുടെ ജാമ്യാപേക്ഷ തള്ളി; അറസ്റ്റ് ചെയ്യാൻ ചൂണ്ടിക്കാട്ടി കോടതി

by News Desk 6 | July 11, 2018 7:46 am

വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതികളായ ഓര്‍ത്തഡോക്സ് സഭാ വൈദികര്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല. ഇവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാേപക്ഷ ഹൈക്കോടി തള്ളി.
കസ്റ്റ‍ഡിയില്‍ ചോദ്യംചെയ്യേണ്ടത് അനിവാര്യമെന്ന് കോടതി നിരീക്ഷിച്ചു. കേസ് ഡയറി വിശദമായി പരിശോധിച്ചതായും ഹൈക്കോടതി വ്യക്തമാക്കി. മൂന്നു വൈദികരുടെ അപേക്ഷകളാണ് തള്ളിയത്. ഫാ.ജെയ്സ് കെ.ജോര്‍ജ്,ഫാ.ജോബ് മാത്യു,ഫാ.സോണിവര്‍ഗീസ് എന്നിവരുടെ ഹര്‍ജിയാണ് തള്ളിയത്.

പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പര്യാപ്തമായ വസ്തുതകള്‍ കേസ് ഡയറിയിലുണ്ടെന്നും സുപ്രീംകോടതി മാനദണ്ഡങ്ങളും പ്രതികളുടെ ആവശ്യങ്ങള്‍ക്കെതിരാണെന്നും കോടതി നിരീക്ഷിച്ചു.

‌മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെ അറസ്റ്റ് നടപടികളുമായി പൊലീസ് മുന്നോട്ടുപോകുകയാണ്. വീട്ടമ്മയുടെ പരാതി ഗൂഢലക്ഷ്യങ്ങളോടെ ആണെന്നായിരുന്നു വൈദികരുടെ വാദം. വീട്ടമ്മയുടെ മൊഴി പ്രകാരം പീഡനക്കുറ്റം നിലനില്‍ക്കില്ലെന്നും വൈദികര്‍ വാദിച്ചു. അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണെന്ന് അറിയിച്ച വൈദികര്‍, അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ടു. പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നാണ് സര്‍ക്കാര്‍ നിലപാട്. വീട്ടമ്മയുടെ മതവിശ്വാസത്തെ പ്രതികള്‍ ദുരുപയോഗം ചെയ്തെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

Endnotes:
  1. കുമ്പസാര പീഡനം സഭയുടെ ഒളിച്ചുകളി തുടരുന്നു, വേട്ടക്കാർ ഒളിവിൽ !!! നാല് വൈദികരും ബലാത്സംഗം ചെയ്‌തെന്നു ആവര്‍ത്തിച്ച് യുവതി; മുകളില്‍ നിന്നും അനുമതി കിട്ടാത്തതിനാല്‍ അറസ്റ്റ് വൈകുന്നു, ഓര്‍ത്തഡോക്‌സ് സഭയെ പിണറായിക്ക് ഭയമോ ?: http://malayalamuk.com/orthodox-priest-rape-case-latest-update/
  2. പുകഞ്ഞു നീറുന്ന കുമ്പസാര രഹസ്യ വിവാദം വീണ്ടും ചികഞ്ഞു പുറത്തേക്ക് !!! മൂന്ന് വര്‍ഷം മുമ്പ് പത്തനംതിട്ട സ്വദേശിനി ആത്മഹത്യ ചെയ്തതിന് കാരണം കുമ്പസാര രഹസ്യം; സഹോദരിയുടെ വെളിപ്പെടുത്തല്‍, പുരോഹിതനെതിരെ പരാതി നൽകി….: http://malayalamuk.com/kerala-woman-alleges-she-suicide-after-priest-leaked-her-confession/
  3. കോട്ടയത്ത് മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികരുടെ കാമകേളി വീട്ടമ്മയോടൊപ്പം, കാമുകന്മാർ അഞ്ച് വൈദീകർ; വീട്ടമ്മയുടെ കുമ്പസാര രഹസ്യം വെച്ച് ബ്ലാക്ക് മെയിലിംഗും, തന്റെ പിഞ്ചോമനകളെ നെഞ്ചോട് ചേർത്ത് കുടുംബ ജീവിതം തകര്‍ത്ത വൈദികർക്കെതിരെ ഒറ്റയാൾ പോരാട്ടം നടത്തി ഭർത്താവായ യുവാവ്….: http://malayalamuk.com/kottayam-orthodox-priest-house-wife-immoral-story-leaked/
  4. ജീവൻ അപകടത്തിൽ, വ്യാജതെളിവുണ്ടാക്കാൻ ശ്രമമെന്നും ഫ്രാങ്കോ; ബിഷപ് പാലാ സബ് ജയിലിൽ, ജാമ്യാപേക്ഷ വ്യാഴാഴ്ചത്തേക്ക് മാറ്റി…: http://malayalamuk.com/bishop-franco-he-was-produced-before-the-court-in-pala-on-next-tuesday/
  5. കിടപ്പറ ദൃശ്യങ്ങൾ ഭർത്താവിനെ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ മറ്റുള്ളവർക്കും കാഴ്ചവച്ചു; അഞ്ചു അച്ചന്മാരെ സഭാ നടപടികളിൽ പുറത്താക്കിയത് കൂടാതെ മൂന്ന് അച്ചന്മാര്‍ കൂടി കുടുങ്ങും: http://malayalamuk.com/kottayam-orthodox-priest-immoral-activity/
  6. കുമ്പസാര രഹസ്യം മറയാക്കി പീഡനം: വൈദികരില്‍ ഒരാള്‍ അറസ്റ്റില്‍; ജാമ്യാപേക്ഷ തള്ളിയതിനാല്‍ മറ്റ് വൈദികരും ഉടന്‍ കീഴടങ്ങും: http://malayalamuk.com/fr-job-under-arrest/

Source URL: http://malayalamuk.com/orthodox-church-highcourt-reject-plea-of-priests/