അച്ഛനെ ചതിച്ചത് ആ അഞ്ചുപേർ ? ചാരക്കേസില്‍ നീതി കിട്ടാതെ മരിച്ചത് കെ കരുണാകരന്‍ മാത്രമെന്ന് മുരളീധരനും, പദ്മജയും പ്രതികരിക്കാതെ ഉമ്മന്‍ ചാണ്ടി….

അച്ഛനെ ചതിച്ചത് ആ അഞ്ചുപേർ ?  ചാരക്കേസില്‍ നീതി കിട്ടാതെ മരിച്ചത് കെ കരുണാകരന്‍ മാത്രമെന്ന് മുരളീധരനും, പദ്മജയും പ്രതികരിക്കാതെ ഉമ്മന്‍ ചാണ്ടി….
September 14 11:35 2018 Print This Article

ഐഎസ്‌ ആര്‍ഒ ചാരക്കേസ് രാഷ്ട്രീയ ഗൂഢാലോചനയെന്ന് പത്മജ വേണുഗോപാല്‍. ഗൂഢാലോചനയ്ക്ക് പിന്നില്‍ സജീവ രാഷ്ട്രീയത്തിലെ അഞ്ചുപേരാണെന്നും പത്മജ പറഞ്ഞു. ജുഡീഷ്യറിക്ക് മുന്നില്‍ ഇവരുടെ പേര് പറയുമെന്നും ജുഡിഷ്യറിയില്‍ വിശ്വാസമുണ്ടെന്നും പത്മജ കൂട്ടിച്ചേര്‍ത്തു. കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥര്‍ ആരുടെയോ ചട്ടുകമായി പ്രവര്‍ത്തിക്കുകയായിരുന്നെന്ന് പത്മജ ആരോപിച്ചു.

കരുണാകന്റെ രാഷ്ട്രീയ ഭാവി തകര്‍ക്കാന്‍ എതിരാളികള്‍ തയ്യാറാക്കിയ ഗൂഢാലോചനയില്‍ നമ്ബി നാരായണന്‍ പെട്ടതാണെന്നും പത്മജ പറഞ്ഞു. തൃശൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.കെ കരുണാകരനെ മരണം വരെ വേദനിപ്പിച്ച സംഭവമായിരുന്നു ചാരക്കേസെന്നും കേസിന്റെ സമയത്ത് മാധ്യമങ്ങളും തുണച്ചില്ലെന്നും പത്മജ പറഞ്ഞു.

കരുണാകരന്റെ നിരപരാധിത്വം തെളിയിക്കേണ്ടത് കോണ്‍ഗ്രസിന്റേയും ഉത്തരവാദിത്വമാണെന്നും പത്മജ കൂട്ടിച്ചേര്‍ത്തു. അതെ സമയം പ്രതികരിക്കാനില്ലെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles