ന്യൂസ് ഡെസ്ക്

ഇന്ത്യ നല്കിയ ഇരുട്ടടിയിൽ പ്രതികരിക്കാനാവാതെ പാക് ഭരണകൂടം. ഭാരതാംബയുടെ 40 ലേറെ ധീര സൈനികരുടെ രക്തം ഫെബ്രുവരി 14 ന് പുൽവാമയിൽ വീണപ്പോൾ പാക് പിന്തുണയുള്ള ഭീകരവാദികൾ ആനന്ദനൃത്തം ചവിട്ടിയെങ്കിൽ, ഇന്നു രാവിലെ 350 ഓളം ഭീകരരുടെ ജീവനുകൾ ഇന്ത്യയെടുത്തപ്പോൾ ശക്തമായ ഒരു പ്രതിഷേധ സ്വരം പോലും ഉയർത്താനാവാതെ പാക് നേതൃത്വം കുഴങ്ങുകയാണ്. അന്താരാഷ്ട്ര സമൂഹം ഒന്നടങ്കം ഇന്ത്യയ്ക്ക് പിന്നിൽ അണിനിരന്നപ്പോൾ പാക്കിസ്ഥാനെ പരോക്ഷമായെങ്കിലും തുണയ്ക്കുന്നത് ചൈന മാത്രമാണ്.

ഇന്ത്യയെ ആക്രമിക്കണമെങ്കിൽ അതിന് തക്കതായ കാരണങ്ങൾ പാക്കിസ്ഥാന് നിരത്തേണ്ടി വരും. ഇന്ത്യ ഇന്ന് പുലർച്ചെ നടത്തിയ ആക്രമണത്തിൽ ഇപ്പോഴും പകച്ചു നിൽക്കുകയാണ് പാക് ഭരണകൂടം. 350 ലേറെ തീവ്രവാദികളെ ഇന്ത്യൻ മിറാഷുകൾ കാലപുരിയ്ക്ക് അയച്ചപ്പോഴും ഒരു ജീവഹാനി പോലും ഉണ്ടായില്ലെന്ന് ആണയിട്ടു പറയേണ്ട ദയനീയ അവസ്ഥയിലാണ് പാക് അധികൃതർ. ഇന്ത്യ നടത്തിയത് ഭീകരർക്കെതിരായ ആക്രമണമാണ്. അതിൽ ഒരു സിവിലിയനും കൊല്ലപ്പെട്ടില്ല എന്നത് മാത്രമല്ല ലക്ഷ്യം വച്ചത് ജനവാസ കേന്ദ്രങ്ങളെ ആയിരുന്നുമില്ല. ബാൽക്കോട്ടിലെ വനാന്തരങ്ങളിലെ രഹസ്യ ക്യാമ്പുകളിൽ കഴിഞ്ഞിരുന്ന പാക്കിസ്ഥാനികൾ കൊല്ലപ്പെട്ടുവെന്ന് പറയാൻ പാക്കിസ്ഥാന് സാധിക്കുകയുമില്ല. അതായത് 350 ഭീകരരെ മുഖത്തു നിന്ന് ഇന്ത്യൻ സൈന്യം ഹൂറികളുടെ അടുത്തേയ്ക്ക് അയച്ചപ്പോഴും എല്ലാം വിഴുങ്ങേണ്ട അവസ്ഥയിലാണ് പാക്കിസ്ഥാൻ.

ഇന്ത്യയ്ക്ക് എതിരെ എന്തെങ്കിലും പ്രത്യാക്രമണം നടത്തിയില്ലെങ്കിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് രാഷ്ട്രീയ പാർട്ടികൾ സ്വസ്ഥത നല്കില്ല. പാക്കിസ്ഥാന് ആക്രമിക്കാൻ ഇന്ത്യയിൽ ഭീകരരുടെ താവളങ്ങളില്ല. ഇന്ത്യൻ സൈന്യത്തിനെതിരെയോ ജനങ്ങൾക്കെതിരെയോ ഒരാക്രമണത്തിന് പാക്കിസ്ഥാൻ മുതിർന്നാൽ പിന്നീടൊരു മിസൈൽ തൊടുക്കാൻ ഒരു ലോഞ്ചറു പോലും പാക്കിസ്ഥാനിൽ ബാക്കിവയ്ക്കാതെ ഇന്ത്യൻ സൈന്യം തകർക്കും. ഇന്ത്യൻ സൈനിക ശക്തിയെയും ആയുധശേഖരത്തെയും വെല്ലുവിളിക്കാനുള്ള വിഡ്ഢിത്തം പാക് ഭരണകൂടം കാണിക്കുമോ എന്നാണ് ലോക രാഷ്ട്രങ്ങൾ ഉറ്റുനോക്കുന്നത്.

അമേരിക്ക, റഷ്യ, ഫ്രാൻസ്, ഇറാൻ, ഇസ്രയേൽ അടക്കമുള്ള രാജ്യങ്ങൾ ഇന്ത്യ നല്കിയ തിരിച്ചടിയ്ക്ക് പൂർണ പിന്തുണയാണ് നല്കുന്നത്. മുൻപ് പാക്കിസ്ഥാനു വേണ്ടി നിലകൊണ്ടിരുന്ന പല ഗൾഫ് രാജ്യങ്ങളും ഇന്ത്യയുടെ ആക്രമണത്തെ അപലപിച്ചില്ല എന്നതും ശ്രദ്ധേയമാണ്.