ഇന്ത്യ ഇനിയും ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്കിനു മുതിര്‍ന്നാല്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് പകീസ്ഥാന്റെ മുന്നറിയിപ്പ്

ഇന്ത്യ ഇനിയും ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്കിനു മുതിര്‍ന്നാല്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് പകീസ്ഥാന്റെ മുന്നറിയിപ്പ്
October 14 09:30 2018 Print This Article

ഇസ്ലാമാബാദ് : ഇന്ത്യ ഇനിയും ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്കിനു മുതിര്‍ന്നാല്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് പകീസ്ഥാന്റെ മുന്നറിയിപ്പ്. ഇന്ത്യ ഇനിയും ആക്രമണങ്ങള്‍ക്കു മുതിര്‍ന്നാല്‍ ഒന്നിനു പത്തായി തിരിച്ചടിക്കുമെന്ന് പാക് ആഭ്യന്തര സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ വ്യക്തമാക്കി. ആക്രമണത്തിനു തുനിഞ്ഞിറങ്ങുന്നവര്‍ക്ക് എക്കാലത്തും ഒര്‍മിക്കുന്ന തരത്തിലുള്ള തിരിച്ചടിയായിരിക്കും നല്‍കുകയെന്നും ഗഫൂര്‍ വ്യക്തമാക്കി.

പാകിസ്ഥാനില്‍ ജനാധിപത്യത്തിനു വളര്‍ച്ചയുള്ള കാലഘട്ടമാണ് ജുലൈയില്‍ നടന്ന തിരഞ്ഞെടുപ്പ് പാകിസ്ഥാനിലെ ജനാധിപത്യത്തിന്റെ വളര്‍ച്ചക്ക് ഉത്തമ ഉദാഹരണമാണ്. തിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നിട്ടുണ്ടെന്ന ആരോപണം ഉന്നയിക്കുന്നവര്‍ വിശ്വാസകകരമായ തെളിവുകള്‍ സഹിതമാകണമെന്നും ഗഫൂര്‍ കൂട്ടിച്ചേര്‍ത്തു.

പാകിസ്ഥാനില്‍ നടക്കുന്ന നല്ലകാര്യങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ശ്രദ്ധിക്കണമെന്നും. പാകിസ്ഥാനില്‍ മാധ്യമ സ്വാതന്ത്രം നിഷേധിക്കുന്നുവെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അദ്ധേഹം വ്യക്തമാക്കി.

 

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles