ഇന്ത്യക്ക് ഭീഷണിയായി ഗുജറാത്ത് അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വ്യോമതാവളം, കൂടുതല്‍ യുദ്ധവിമാനങ്ങള്‍ വിന്യസിക്കാനും നീക്കം

by News Desk 1 | July 10, 2018 9:55 am

ന്യൂഡല്‍ഹി: ഇന്ത്യയെ പ്രകോപിപ്പിക്കാന്‍ വീണ്ടും പാകിസ്താന്‍ നീക്കം. ഗുജറാത്തിലെ അന്താരാഷ്ട്ര അതിര്‍ത്തി പ്രദേശത്ത് വ്യോമതാവളം തുറന്നാണ് പാകിസ്താൻ പുതിയ വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നത്. ഗൂജറാത്തിലെ സൗരാഷ്ട്ര-കച്ച് മേഖലയ്ക്ക് സമീപമാണ് താവളം തുറന്നിരിക്കുന്നത്.

ഇന്ത്യയോട് ചേര്‍ന്ന് കിടക്കുന്ന പാകിസ്താന്റെ സിന്ദ് പ്രവശ്യയിലെ ഹൈദരാബാദ് ജില്ലയിലെ ഭോലാരിയില്‍ അത്യാധുനിക എയര്‍ ഫീല്‍ഡും തുറന്നിട്ടുണ്ട്. ഇവിടെ ചൈനയില്‍ വികസിപ്പിച്ചെടുത്ത ജെ.എഫ്-17 യുദ്ധവിമാനങ്ങള്‍ വിന്യസിക്കുമെന്നാണ് സൂചന.

വ്യോമതാവളം ഒരുങ്ങിയിട്ട് ഏറെ നാളായെങ്കിലും അടുത്തിടെയാണ് യുദ്ധവിമാനങ്ങള്‍ വിന്യസിക്കാന്‍ ആരംഭിച്ചത്. ഇന്ത്യന്‍ വ്യോമസേനയെ വെല്ലുവിളിക്കാന്‍ കൂടുതല്‍ ജെഎഫ്-17 വിമാനങ്ങള്‍ ഇവിടെ എത്തിക്കാനാണ് പാകിസ്താന്‍ നീക്കമെന്നും റിപ്പോര്‍ട്ടുണ്ട്.

ജലമാര്‍ഗമുള്ള ആക്രമണങ്ങള്‍ക്ക് ലഷ്‌കര്‍ ഇ തയ്ബ ഭീകരര്‍ക്ക് പരീശലനം നല്‍കുന്നെന്ന ആരോപണമുള്ള പാക് നേവിയുടെ പ്രത്യേക ദൗത്യസേനയേയും ഇവിടെ വിന്യസിപ്പിച്ചിട്ടുണ്ട്.

Endnotes:
  1. പ്രതിഷേധങ്ങൾ ഫലം കണ്ടില്ല ! സൗദിയിലേക്ക് ബ്രിട്ടന്റെ യുദ്ധവിമാനങ്ങൾ പറക്കും; പുതിയ കരാറുകൾ ഒപ്പുവച്ചു ബ്രിട്ടീഷ് കമ്പനി…..: http://malayalamuk.com/saudi-prince-signs-5bn-deal-for-bae-fighter-jets/
  2. ഇവര്‍ ഇംഗ്ലണ്ടിലെ ലോക്കല്‍ ഇലക്ഷനുകളില്‍ ഇടം നേടിയ ഇംഗ്ലണ്ട് മലയാളികള്‍: http://malayalamuk.com/uk-local-election-malayalee-participation/
  3. തറവാട്ടിലേയ്ക്ക് പറക്കാനൊരുങ്ങി എയര്‍ ഇന്ത്യ; മാഞ്ചസ്റ്ററില്‍ നിന്ന് ഉള്‍പ്പെടെ കൂടുതല്‍ സര്‍വ്വീസുകള്‍ക്ക് സാധ്യത: http://malayalamuk.com/will-tata-take-over-air-india/
  4. എന്റെ പ്രിയതമയെ അവർ കൊന്നു !!! ചികിത്സാ പിഴവില്‍ തന്റെ ഭാര്യ മരണപ്പെട്ടതിനെക്കുറിച്ച് തുറന്നടിച്ച് ഡോക്ടര്‍ കൂടിയായ ഭര്‍ത്താവ് രംഗത്ത് വന്നതിനെ തുടർന്ന് ആർ സി സി യ്ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി: http://malayalamuk.com/doctor-reji-fb-post-negligence-of-rc-center/
  5. ‘വേറൊന്നും വേണ്ട ഞങ്ങളെപ്പറ്റി നിങ്ങള്‍ ഓര്‍മ്മിക്കുന്നു എന്ന തോന്നല്‍ മാത്രം മതി നിങ്ങള്‍ക്കായി ഇനിയും വര്‍ഷങ്ങള്‍ തള്ളി നീക്കാന്‍ …!’ ആദ്യ ലോക കേരള സഭയില്‍ യുകെയില്‍ നിന്നും പങ്കെടുത്ത രാജേഷ്‌ കൃഷ്ണ എഴുതുന്നു: http://malayalamuk.com/loka-kerala-sabha-4/
  6. ”കളി കയ്യാങ്കളിയിലേക്ക് മാറുമ്പോള്‍.”; ഞായറാഴ്ചയുടെ സങ്കീര്‍ത്തനം: http://malayalamuk.com/sunday-psalms-9/

Source URL: http://malayalamuk.com/pakistan-builds-air-base-near-gujarat-border/