രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്ത് ഒട്ടനവധി മഹത് വ്യക്തികളെ സംഭാവന ചെയ്ത പാലായില്‍ നിന്നും യുകെയില്‍ കുടിയേറിയ പാലാക്കാരുടെ കുടുംബ സംഗമം ഒക്ടോബര്‍ മാസം 22ാം തിയത് എന്‍ഫീല്‍ഡില്‍ വച്ച് നടത്തപ്പെടുന്നു. കെ എം മാണി, കെ എം ചാണ്ടി, എംഎം ജേക്കബ്, ജോസ് കെ മാണി, റോഷി അഗസ്ത്യന്‍, ജോസഫ് വാഴക്കന്‍ തുടങ്ങി ഒട്ടനവധി നേതാക്കളെ ദേശീയ സംസ്ഥാന രാഷ്ട്രീയത്തില്‍ സമ്മാനിച്ച പാലാക്കാര്‍ തങ്ങള്‍ ജനിച്ചുവളര്‍ന്ന നാടിന്റെ മഹത്വവും സാസ്‌കാരിക തനിമയും കാര്‍ഷിക മേഖലയിലെ മുന്നേറ്റവും പുതുതലമുറയുമായി പങ്കുവയ്ക്കുന്നതിനും തങ്ങളുടെ ജന്മ നാടിനോടുള്ള ആത്മബന്ധം ഊട്ടിഉറപ്പിക്കുന്നതിന് വേണ്ടി ഒക്ടോബര്‍ 22-ാം തീയതി പാലായില്‍ നിന്നും സമീപ സ്ഥലങ്ങളില്‍ നിന്നും യുകെയില്‍ കുടിയേറിയ മുഴുവന്‍ പാലാക്കാരേയും എന്‍ഫീല്‍ഡിലേക്ക് സംഘാടകര്‍ ക്ഷണിച്ചുകൊള്ളുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക
സാബു എന്‍ഫീല്‍ഡ്-07904990087 സാം എന്‍ഫീല്‍ഡ്-07846365521 ജോയി കേംബ്രിഡ്ജ്-07725994904 ബിനോയി ബാസില്‍ഡന്‍-07912626500 ജോബി ഡെര്‍ബി-07886311729 ബോബി ഗ്രേറ്റ്‌യാര്‍മ്മോത്-07886999246
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!