പാലക്കാട് നെന്മാറ ചേരുംകാട് ഉരുള്‍പൊട്ടലില്‍ ഏഴുമരണം. മൂന്നുകുടുംബത്തെ കാണാതായി. വീടിന്റെ അവശിഷ്ടങ്ങള്‍ പോലും കാണാന്‍കഴിയാത്ത അവസ്ഥയാണ്. റബ്ബര്‍തോട്ടത്തിലേക്കാണ് മണ്ണിടിഞ്ഞുവീണത്.

നെല്ലിയമ്പതിക്കുതാഴെ നെന്മാറ പേ‍ാത്തുണ്ടിഡാമിലേയ്ക്കു പേ‍ാകുന്ന വഴി ആതനാട് ഉണ്ടായ ഉരുൾപ്പെ‍ാട്ടലിൽ തകർന്ന വീടിനുള്ളിൽ മൂന്നുമാസം പ്രായമായ കുഞ്ഞും ഒരു പ്രായമായ ആളും കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. നെല്ലിയാമ്പതി വനംവകുപ്പ് ജീവനക്കാരും മറ്റു വകുപ്പുകളുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം സജീവമായി നടക്കുന്നു. ഒ‍ാടിട്ട രണ്ടും ഒരു കേ‍ാൺക്രീറ്റ് കെട്ടിടവും ഉൾപ്പെടെ മൂന്ന് വീടുകളാണ് ഇവിടെ ഉണ്ടായിരുന്നതെന്നാണ് സൂചന. സംഭവത്തെ തുടരർന്ന് പരിസരവാസികൾ ഒഴിഞ്ഞുപേ‍ായതിനാൽ വ്യക്തമായ വിവരം ലഭിക്കുന്നില്ല.ഇതുവരെ അഞ്ചുപേരെ മണ്ണിനിടിയിൽ നിന്നു അഞ്ചുപേ‍രെ കണ്ടെത്തി.

സൈന്യത്തിന്റെ സഹായത്തോെടയാണ് സംസ്ഥാനത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. സൈന്യത്തിന്റെ രക്ഷാദൗത്യം കൂടുതൽ മേഖലകളിലേയ്ക്ക് വ്യാപിപ്പിക്കാൻ പ്രതിരോധ മന്ത്രാലയത്തിന് പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ച് സ്ഥിതിഗതികൾ ചർച്ച ചെയ്തു. രക്ഷാപ്രവർത്തനത്തിന് കൂടുതൽ കേന്ദ്ര സേനയെയും കൂടുതൽ ഹെലികോപ്റ്ററുകളും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സഹായം അടിയന്തരമായി ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.