വൈദ്യുത തകരാർ മെട്രോ തുരങ്കത്തില്‍ കുടുങ്ങി; യാത്രക്കാര്‍ ചില്ലു തകര്‍ത്ത് വെളിയിലിറങ്ങി,കൊല്‍ക്കത്തയിൽ ഞായറാഴ്ച രാത്രി 9.30 നാണ് സംഭവം…..

by News Desk 6 | April 16, 2018 10:11 am

സാങ്കേതിക തകരാറിനെ തുടര്‍ന്ന് കൊല്‍ക്കത്ത മെട്രോ തുരങ്കത്തിനുള്ളില്‍ കുടുങ്ങി. ഞായറാഴ്ച രാത്രി 9.30 നാണ് സംഭവം. പരിഭ്രാന്തരായ യാത്രക്കാര്‍ കോച്ചിന്റെ ചില്ലുകള്‍ തകര്‍ത്ത് പുറത്തിറങ്ങി. കവി സുബ്ഹാസ് സ്റ്റേഷനിലേക്ക് പോകുകയായിരുന്ന മെട്രോ നേതാജി ഭവന്‍ സ്റ്റേഷന് സമീപം കുടുങ്ങുകയായിരുന്നു.

വൈദ്യുത തകരാറാണ് മെട്രോ തുരങ്കത്തില്‍ കുടുങ്ങാന്‍ കാരണമായത്. വൈദ്യുതി നിലച്ചതോടെ കോച്ചുകളില്‍ ഇരുട്ടായി. തകരാറിനെത്തുടര്‍ന്ന് ട്രാക്കില്‍ നിന്ന് തീപ്പൊരികളും ഉണ്ടായി. ഇതോടെ യാത്രക്കാര്‍ പരിഭ്രാന്തരാകുകയും കുഞ്ഞുങ്ങള്‍ കരയുവാനും തുടങ്ങി. തുടര്‍ന്ന് യാത്രക്കാര്‍ കോച്ചിന്റെ ചില്ലുകള്‍ തകര്‍ത്ത് വെളിയില്‍ ഇറങ്ങി രക്ഷപ്പെടുകയായിരുന്നു.

സംഭവത്തില്‍ ആര്‍ക്കം പരുക്ക് ഏറ്റിട്ടില്ലെന്നും 20 മിനിറ്റ് കൊണ്ട് യാത്രക്കാരെ എല്ലാവരെയയും സുരക്ഷിതാമയി പുറത്തെത്തിക്കാന്‍ കഴിഞ്ഞെന്നും മെട്രോ അധികൃതര്‍ അറിയിച്ചു. തകരാറിനെ തുടര്‍ന്ന് മെട്രോ സര്‍വ്വിസുകള്‍ കുറച്ചു നേരത്തേക്ക് തടസപ്പെട്ടു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേക്ഷിക്കുമെന്ന് മെട്രോ അധികൃതര്‍ അറിയിച്ചു.

Endnotes:
  1. മലയാളി തനി സ്വഭാവം കാണിച്ചു; മെട്രോ ഓടി തുടങ്ങിയതിന്റെ ആദ്യ ദിവസം തന്നെ മെട്രോയുടെ വിന്‍ഡ് ഗ്ലാസ്സിനിടയില്‍ പേപ്പറുകള്‍ തിരുകിവെച്ചു ‘പണി’ തുടങ്ങി: http://malayalamuk.com/metro-train-kochi/
  2. ആ വിജയത്തിന് പിന്നിൽ എന്റെ ഭീഷണി; റോയൽ ചലഞ്ചേസ് 49 റണ്‍സിന് പുറത്തായതിന് പിന്നില്‍ രഹസ്യം വെളിപ്പെടുത്തി ഗംഭീർ !: http://malayalamuk.com/gambhirs-threat-to-kkr-players-during-innings-break-vs-rcb/
  3. സൗദി എയർലൈൻസ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ഇടിച്ചിറക്കി; 53 പേർക്ക് പരുക്ക്, ഒഴിവായത് വൻദുരന്തം: http://malayalamuk.com/saudi-arabian-airlines-makes-emergency-landing-in-jeddah-53-people-injured/
  4. മെട്രോ അധികൃതരെ കറക്കി സോഷ്യൽ മീഡിയയിലൂടെ ഉള്ള പണി; കൊച്ചി മെട്രോയുടെ ഭാഗ്യ ചിഹ്നമായ കുഞ്ഞാനയ്ക്ക് പേര് നിര്‍ദ്ദേശിക്കാന്‍ ആവശ്യപ്പെട്ടു, കിട്ടിയതോ?: http://malayalamuk.com/kochi-metro-kochi-metro-mascot-kochi-metro-mascot-suggestions-kochi-metro-kummanam-rajasekharan/
  5. മണ്ഡലകാലത്ത് നിലയ്ക്കല്‍ പമ്പ റൂട്ടിൽ കെഎസ്ആര്‍ടിസിക്ക് വൈദ്യുത ബസുകള്‍; മുഖ്യമന്ത്രി ഇന്ന് ഫ്ലാഗ് ഒാഫ് ചെയ്യും: http://malayalamuk.com/ksrtc-electric-bus-ksrtc-flags-off/
  6. കൊച്ചി മെട്രോ ഇന്ന് കുതിച്ചു തുടങ്ങുന്നു; ഉദ്ഘാടനം 11 മണിക്ക്: http://malayalamuk.com/kochi-metro-inauguration/

Source URL: http://malayalamuk.com/passengers-break-open-metro-train-windows-after-snag-leaves-them-stranded-in-dark-tunnel/