മേൽവിലാസം തെളിയിക്കാനുള്ള ആധികാരിക രേഖയായി ഇനി മുതൽ പാസ്പോർട്ട് ഉപയോ​ഗിക്കാനാവില്ല; അവസാന പേജിൽ മാറ്റങ്ങൾ വരുന്നു

by News Desk 5 | January 13, 2018 7:46 am

ന്യൂഡൽഹി: മേൽവിലാസം തെളിയിക്കാനുള്ള ആധികാരിക രേഖയായി പാസ്പോർട്ട് ഇനി മുതൽ‌ ഉപയോ​ഗിക്കാനാവില്ല. അവസാനത്തെ പേജിൽ മാറ്റങ്ങൾ വരുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. പാസ്‌പോര്‍ട്ടിന്റെ അവസാന പേജില്‍ വ്യക്തിയുടെ വിലാസം ഉള്‍പ്പടെയുള്ള കുടുംബവിവരങ്ങള്‍ രേഖപ്പെടുത്തേണ്ടെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ തീരുമാനം.

മാതാപിതാക്കളുടെയം പങ്കാളിയുടെയും പേരും വിലാസവും ഉള്‍പ്പടെയുള്ളവയാണ് പാസ്‌പോര്‍ട്ടിന്റെ അവസാന പേജില്‍ രേഖപ്പെടുത്തിയിരുന്നത്. വിദേശകാര്യം വനിത ശിശുക്ഷേമം എന്നീ മന്ത്രാലയങ്ങളിലെ പ്രതിനിധികൾ‌ അടങ്ങിയ മൂന്നംഗ സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് ഈ വിവരങ്ങള്‍ ഒഴിവാക്കുന്നത്.

ഇതോടെ വിവിധ ആവശ്യങ്ങള്‍ക്ക് വിലാസം തെളിയിക്കുന്ന രേഖയായി പാസ്‌പോര്‍ട്ട് ഉപയോഗിക്കാനാവാതെവരും. നാസിക്കിലെ സെക്യൂരിറ്റി പ്രസ് പുതിയ പാസ്‌പോര്‍ട്ട് ഡിസൈന്‍ ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. എമിഗ്രേഷന്‍ പരിശോധന ആവശ്യമുള്ള(ഇസിആര്‍) പാസ്‌പോര്‍ട്ടുകളുടെ കവറുകള്‍ ഓറഞ്ച് നിറത്തിലും എമിഗ്രേഷന്‍ പരിശോധന ആവശ്യമില്ലാത്തവയുടെ കവറുകള്‍ നീലനിറത്തിലുമാണ് പുറത്തിറക്കുക.പുതിയ പാസ്പോർട്ടുകൾ തയ്യാറാകുന്നതുവരെ നിലവിലെ രീതി തുടരുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Endnotes:
  1. ബ്രിട്ടീഷ് – ഇന്ത്യൻ പാസ്പോർട്ടുകൾക്ക് ഇനി ഒരേ നിറം.  ബ്രെക്സിറ്റ് നടപ്പിലായാൽ ബ്രിട്ടീഷ് പാസ്പോർട്ട് പഴയ പ്രതാപം വീണ്ടെടുത്ത് നീല കളറായി മാറും. അടുത്ത റിന്യൂവൽ ഡേറ്റ് വരെ നിലവിലെ പാസ്പോർട്ട് ഉപയോഗിക്കാം. 2019 ഒക്ടോബർ മുതൽ പുതിയ പാസ്പോർട്ട് നിലവിൽ വരും.: http://malayalamuk.com/british-passport-to-change-its-colour-to-blue-after-brexit/
  2. നിരക്ഷരർ ഇപ്പോഴും 30 കോടിയോളം… വിദ്യാഭ്യാസത്തിനു ചിലവഴിക്കുന്നത് ജിഡിപിയുടെ നാലു ശതമാനം മാത്രം… ജനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ പരാജയപ്പെട്ട ഭരണകൂടം വിദ്യാഭ്യാസത്തിൽ പിന്നോക്കം നിൽക്കുന്ന ഇന്ത്യാക്കാരനിൽ ഓറഞ്ച് പാസ്പോർട്ട് അടിച്ചേൽപ്പിക്കുന്നതിൻറെ ധാർമ്മികത ചോദ്യം…: http://malayalamuk.com/orange-passport/
  3. ഓറഞ്ച് പാസ്പോർട്ട് പരിഷ്കാരം ഇന്ത്യാ ഗവൺമെൻറ് പിൻവലിച്ചു. അവസാന പേജിലെ വിവരങ്ങൾ ഒഴിവാക്കില്ല. തീരുമാനം ശക്തമായ പ്രതിഷേധത്തെ തുടർന്ന്.: http://malayalamuk.com/indian-govt-abandoned-orange-passport-plan/
  4. തത്കാൽ പാസ്പോർട്ട് അപേക്ഷിക്കാനുള്ള നിബന്ധനകളിൽ ഇളവ് വരുത്തി; പാൻ കാർഡ് നിർബന്ധമല്ല: http://malayalamuk.com/tatkal-passport/
  5. റദ്ദാക്കിയതായി കേന്ദ്ര സർക്കാർ അവകാശപ്പെടുന്ന പാസ്പോർട്ട് ഉപയോഗിച്ച് ലണ്ടൻ യാത്ര നടത്തി നിരവ് മോദിക്ക് സുഖ താമസം; ഹീത്രു എയർ പോർട്ടിലെ യാത്ര രേഖകൾ ഉദ്ധരിച്ചു സൺഡേ ടൈംസ് റിപ്പോർട്ട്, ഒന്നും അറിയില്ലെന്നു നടിച്ചു മോദി സർക്കാർ……..: http://malayalamuk.com/nirav-modi-still-travel-with-indian-passport/
  6. ‘നീർക്കോലി കടിച്ചാലും അത്താഴം മുടങ്ങും’ ഒരുകാലത്തെ വിപ്ലവ നായിക സിന്ധു ജോയിയുടെ ഫേസ് ബുക്ക് പോസ്റ്റ് വൈറൽ ആകുന്നു: http://malayalamuk.com/former-sfi-leader-sindhu-joy-latest-facebook-post-viral/

Source URL: http://malayalamuk.com/passport-no-more-a-proof-for-address/