തന്റെ മക്കളെ ആക്രമിക്കരുതെന്നും വെറുതേവിടണമെന്നും അപേക്ഷിച്ച് ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. നവമാധ്യമങ്ങളില്‍ തന്റെ മക്കളുടേതെന്ന പേരില്‍ വ്യാജ പ്രൊഫൈലുകളുണ്ടാക്കിയത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ക്രിക്കറ്റ് ദൈവം രംഗത്തെത്തിയത്. ഇത്തരം വ്യാജ പ്രൊഫൈലുകള്‍ മക്കള്‍ക്കും തനിക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്നും താരം വ്യക്തമാക്കി.

തന്റെ മക്കളായ അര്‍ജുന്റെയും സാറയുടെയും പേരിലാണ് വ്യാജ അക്കൗണ്ടുകള്‍ ട്വറ്ററില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇരുവര്‍ക്കും ട്വിറ്ററില്‍ അക്കൗണ്ടില്ല. തന്റെ മക്കളുടെ പേരിലുള്ള വ്യാജ അക്കൗണ്ടുകള്‍ പിന്‍വലിക്കണമെന്ന് സച്ചിന്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം പ്രവര്‍ത്തിയിലൂടെ തനിക്കും കുടുംബത്തിനും വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുവെന്നും സച്ചിന്‍ പറഞ്ഞു.

Image result for sachin tendulkar with his son

സച്ചിന്റെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ കഴിഞ്ഞദിവസം മുംബൈയുടെ അണ്ടര്‍ 19 ക്രിക്കറ്റ് ടീമില്‍ ഇടംപിടിച്ചിരുന്നു. ബറോഡയില്‍ നടക്കുന്ന ജെ.വൈ.ലെലെ അഖിലേന്ത്യ അണ്ടര്‍ 19 ഇന്‍വിറ്റേഷണല്‍ ഏകദിന ടൂര്‍ണമെന്റിലാണ് അര്‍ജുന്‍ കളിക്കുന്നത്. 16 മുതല്‍ 23 വരെയാണു ടൂര്‍ണമെന്റ്.

ഇടംകൈയന്‍ പേസറായ അര്‍ജുന്‍ മുംബൈയുടെ അണ്ടര്‍ 14, അണ്ടര്‍ 16 ടീമുകള്‍ക്കു വേണ്ടിയും മമ്പ് കളിച്ചിട്ടുണ്ട്. നേരത്തെ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ പരിശീലന മത്സരങ്ങളില്‍ അര്‍ജുന്‍ പന്തെറിഞ്ഞു നല്‍കിയും മറ്റും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ലോകകപ്പ് ഫൈനലില്‍ ഇന്ത്യന്‍ വനിതാ ടീമിനും അര്‍ജുനാണ് പന്തെറിഞ്ഞുകൊടുത്തത്.

Related image

കൂടാതെ ലോര്‍ഡ്‌സില്‍ മിക്ക ടീമുകളുടെയും പരിശീലന പങ്കാളിയാണ് അര്‍ജുന്‍. ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും തമ്മിലുള്ള കഴിഞ്ഞ അദ്യ ടെസ്റ്റിന് മുന്നോടിയായുള്ള പരിശീലനത്തില്‍ അര്‍ജുനുമുണ്ടായിരുന്നു. ഇംഗ്ലീഷ് താരങ്ങള്‍ക്ക് പന്തെറിഞ്ഞു കൊടുക്കലായിരുന്നു അര്‍ജുന്റെ ജോലി. അന്ന് പതിനേഴുകാരന്റെ യോര്‍ക്കറേറ്റ് ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍ ജോണി ബെയര്‍സ്‌റ്റോവിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Image result for sachin tendulkar with his son

ലോര്‍ഡ്‌സ് അക്കാദമിയിലെ പരിശീലന സമയത്ത് മുന്‍ ഇംഗ്ലീഷ് ബൗളിങ് പരിശീലകന്‍ ഓട്ടിസ് ഗിബ്‌സണ്‍ അര്‍ജുന് ബൗളിങ് പാഠങ്ങള്‍ പകര്‍ന്നു നല്‍കിയിരുന്നു. അതേസമയം മകള്‍ സാറ സിനിമയില്‍ അഭിനയിക്കാന്‍ പോകുകയാണെന്നും വര്‍ത്തകളുണ്ടായിരുന്നു.